ആവേശസ്മരണയാണ് കടയ്ക്കൽ വിപ്ലവം; സ്വാതന്ത്ര്യ സ്മൃതി


രോഷാകുലരായ ജനക്കൂട്ടം കടയ്ക്കൽ പോലീസ് ഔട്ട് പോസ്റ്റ് എറിഞ്ഞുതകർക്കുന്നതിന്റെ ചുവർച്ചിത്രം

സ്വാതന്ത്ര്യസമരത്തിനു മുന്നോടിയായി നടന്ന പ്രാദേശികസമരമായിരുന്നു കടയ്ക്കൽ വിപ്ലവം. സ്മൃതിപഥങ്ങളിൽ അത് ഇന്നും ആവേശമാണ്. 1114 കന്നിമാസം പത്താം തീയതി തിങ്കളാഴ്ച. കടയ്ക്കലും പരിസരങ്ങളിലുമുള്ള മിക്ക ആളുകളും ചന്തയിലെത്തിക്കൊണ്ടിരുന്നു. കിളിമാനൂർ ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ ഒരു സംഘം കോൺഗ്രസ് പ്രവർത്തകർ രാവിലെതന്നെ ചന്തയിലെത്തി. ചന്തപ്പിരിവിലെ അഴിമതി, തിരുവിതാംകൂറിലെ രാഷ്ട്രീയസ്ഥിതി, സർ സി.പി.രാമസ്വാമി അയ്യരുടെ കിരാതനടപടികൾ എന്നിവയ്ക്കെതിരേ അദ്ദേഹം പ്രസംഗിച്ചു. അത് ജനങ്ങളെ ഇളക്കിമറിച്ചു. ചന്തയ്ക്കുള്ളിലേക്ക് ആളുകൾ സാധനങ്ങൾ കൊണ്ടുപോയില്ല.

വെളിയിലായി അവർ ഒരു സോഷ്യലിസ്റ്റ് ചന്ത നടത്തി. കടയ്ക്കൽ കേസിൽ പ്രതിയാകുകയും പിന്നീട് താമ്രപത്രം ലഭിക്കുകയും ചെയ്ത വെള്ളാംപാറ ഗോവിന്ദൻ അന്ന് ഒരുകുട്ട മൺകലം വിലകൊടുത്തുവാങ്ങി. ശൂന്യമായ ചന്തയിൽ കലംപൊട്ടിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഇത് നിയമനിഷേധമായി മുദ്രകുത്തി. പോലീസ് മർദനം അഴിച്ചുവിട്ടു. ആത്മവീര്യത്തോടെയുള്ള ജനത്തിന്റെ പോരാട്ടത്തിൽ പോലീസ് പിൻവാങ്ങി. മഹാത്മാഗാന്ധിക്കും സ്റ്റേറ്റ് കോൺഗ്രസിനും ജയ് വിളിച്ച് ജനക്കൂട്ടം സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് ചെയ്തു.

കന്നി 13-ന് കടയ്ക്കൽ ദേവീക്ഷേത്രമൈതാനത്ത് യോഗംചേർന്ന് ഓഫീസുകളുടെ പ്രവർത്തനം സ്തംഭിപ്പിക്കാൻ തീരുമാനിച്ചു. പിന്നീട് പുതിയ സമരമുഖത്തിനു തുടക്കമിട്ടു. 1930-കളിൽ അടിച്ചമർത്തപ്പെട്ട കർഷകവർഗത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ശബ്ദമാണ് അവിടെ മുഴങ്ങിയത്. വിവിധ മേഖലകളിൽനിന്ന്‌ ജനം എത്തിയതോടെ ചന്തമൈതാനം മനുഷ്യമഹാസമുദ്രമായി. പിന്നീട് പോലീസും സമരക്കാരുമായി പല ഭാഗത്തും ഏറ്റുമുട്ടി.

പോർമുഖംതുറന്ന് ഫ്രാങ്കോ രാഘവൻ പിള്ള

ഫ്രാങ്കോ രാഘവന്‍ പിള്ള

സമരമുഖത്ത് ഫ്രാങ്കോ രാഘവൻ പിള്ള എത്തിയത് പുതിയ വഴിത്തിരിവായി. പോലീസ് ഇൻസ്പെക്ടറെ രാഘവൻ പിള്ള നിലംപതിപ്പിച്ചതോടെ ആളുകൾ പോലീസിനുനേരേ ശക്തമായ കല്ലേറു നടത്തി. പട്ടാളവും രംഗത്തെത്തി. തിരുവിതാംകൂറിലെ നിയമനിഷേധവും രാഷ്ട്രീയ തടവുകാരുടെ മോചനവും ആവശ്യപ്പെട്ടും പ്രക്ഷോഭം അരങ്ങേറി. വാരിക്കുന്തങ്ങളുമായി സമരക്കാർ പോലീസിനെ നേരിട്ടു. 1938-ൽ ലണ്ടനിലെ ഫ്രണ്ട്‌സ് ഓഫ് ഹൗസിൽ ഇന്ത്യ ലീഗിന്റെ നേതൃത്വത്തിൽ വി.കെ.കൃഷ്ണമേനോൻ യോഗം വിളിച്ചു. പ്രൊഫ. ഹാരോൾഡ് ലാസ്‌കി, സർ സ്റ്റോഫോർഡ് ക്രിപ്‌സ് എന്നിവർ പങ്കെടുത്ത സമ്മേളനത്തിൽ ഇന്ത്യൻ നാട്ടുരാജ്യങ്ങളിലെ സ്വാതന്ത്ര്യസമരങ്ങൾ എങ്ങനെ അടിച്ചമർത്താമെന്നതായിരുന്നു ചർച്ചാവിഷയം.

അന്നത്തെ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്‌ പ്രസിഡന്റ് പട്ടം താണുപിള്ളയുടെ സന്ദേശമനുസരിച്ച് കടയ്ക്കലും കല്ലറയിലും സി.പി.യുടെ പട്ടാളം നടത്തുന്ന നരനായാട്ടുകൾ പരാമർശിച്ചു. ഇത് കടയ്ക്കൽ സമരത്തിന് പുതിയ മാനം കൈവരുത്തി. പ്രത്യേക വിചാരണക്കോടതി സ്ഥാപിച്ച് 90 പേർ പ്രതികളായുള്ള കുറ്റപത്രം തയ്യാറാക്കി. കേസിലെ പ്രതികളാരും ഇന്നു ജീവിച്ചിരിപ്പില്ല. കടയ്ക്കൽ സമരത്തിലെ വീരനായകൻ പുതിയ വീട്ടിൽ രാഘവൻ പിള്ളയ്ക്ക് സർ സി.പി. കല്പിച്ചുനൽകിയ പേരായിരുന്നു ഫ്രാങ്കോ. ജനാധിപത്യം കാത്തുസൂക്ഷിക്കാൻ ശ്രമിച്ച ഫ്രാങ്കോ ജനങ്ങളുടെ ആവേശമായിരുന്നു. അഞ്ചുവർഷത്തെ ജയിൽവാസത്തിനുശേഷം 1120-ൽ ജയിൽമോചിതനായി. പിന്നീട് കടയ്ക്കൽ മുള്ളിക്കാട് ഗ്രാമത്തിലായിരുന്നു താമസം. 1990 നവംബർ 13-ന് അദ്ദേഹം മരിച്ചു.

സ്വാതന്ത്ര്യത്തിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ സമരഭൂമിയിൽനിന്ന്‌ ഒരുപിടിമണ്ണുവീതം ശേഖരിച്ച് ഡൽഹിയിൽ എത്തിക്കുന്നതിന്റെ ഭാഗമായി കൊല്ലം കൺറോൺമെന്റ് മൈതാനത്തുനിന്നു ശേഖരിച്ച മണ്ണ് ഫ്രങ്കോയാണ് ഏറ്റുവാങ്ങിയത്. കടയ്ക്കലിലെ വിപ്ലവസ്മാരകവും സമരത്തിന്റെ ബാക്കിപത്രമാണ്. മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവങ്ങളുടെ നാൾവഴികൾ കടയ്ക്കൽ വിപ്ലവ സ്മാരകം സന്ദർശിക്കുന്നവർക്ക് കാണാം.

Content Highlights: about kadakkal riot; 75th independence day

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented