കൃഷി, ഹരിതവത്കരണം, മൃഗപരിപാലനം, ഭക്ഷ്യസുരക്ഷ, ഹരിത ക്ലാസ്മുറി, പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരിസ്ഥിതി ഉച്ചകോടി, മാലിന്യസംസ്‌കരണത്തിന് പൈപ്പ് റിങ്ങ് കമ്പോസ്റ്റുകള്‍, പ്രളയ ദുരന്തസ്മാരകം, മിഠായിക്ക് പകരം നെല്ലിക്ക അങ്ങനെ  നിരവധി പ്രവര്‍ത്തനങ്ങളിലൂടെയാണ് തൃത്തല്ലൂര്‍ യു.പി. സ്‌കൂള്‍ പുരസ്‌കാര പട്ടികയില്‍ ഇടം നേടിയത്. സഹജീവി സ്‌നേഹം വളര്‍ത്താന്‍ 'ജീവന്‍ ജീവന്റെ ജീവന്‍' എന്ന പദ്ധതിയിലൂടെ  50 ആട്ടിന്‍ കുട്ടികളെ വിദ്യാര്‍ഥികള്‍ക്ക്  നല്‍കി. 
തോട്ടിലെ ഒഴുക്കിന് തടസ്സമാവുന്ന വിധം നടത്തിയ നിര്‍മാണ പ്രവര്‍ത്തനം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പൊളിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കി. ഉപജില്ലാ കലോത്സവസ്ഥലത്ത് മാലിന്യ നിക്ഷേപത്തിനായി ബാംബൂ ബാസ്‌കറ്റുമായി തൃത്തല്ലൂരിലെ കുട്ടികള്‍ എത്തി. കലോത്സവത്തിന്  ഒരു ദിവസത്തെ ഭക്ഷണമൊരുക്കാനുള്ള  പച്ചക്കറികള്‍ നല്‍കിയതും  സീഡ് അംഗങ്ങള്‍.  ഭക്ഷണം പാഴാക്കാതെ കഴിക്കുന്നവര്‍ക്ക്  സീഡിന്റെ വക സമ്മാനവും നല്‍കി. 
കലോത്സവ ഉദ്ഘാടനത്തിന് കുരുത്തോലവിളക്കും  സീഡിന്റെ സംഭാവനയായിരുന്നു. ഊര്‍ജ സംരക്ഷണ ക്ലാസ്സുകള്‍, നക്ഷത്രനിരീക്ഷണം, കടലാമ സംരക്ഷണ ക്ലാസു, കണ്ടല്‍ സംരക്ഷണം തുടങ്ങി വേറിട്ട പ്രവര്‍ത്തനങ്ങളും തുടരുന്നു. സംസ്‌കൃതത്തെയും ആയുര്‍വേദത്തെയും കൂട്ടിയിണക്കി ആയുര്‍വേദം ആരോഗ്യത്തിന് എന്ന ആശയത്തെ അടിസ്ഥാനമാക്കി  നാടകവും അവതരിപ്പിച്ചു. പ്രധാനാധ്യാപിക സി.പി.ഷീജ, 
കെ.എസ്.ദീപന്‍ സ്‌കൂളിലെ സീഡ് കോഓര്‍ഡിനേറ്റര്‍.