സെന്റ് ജോസഫ് നസ്രത്ത് ഇ.എം.സ്‌കൂള്‍, മനംപുഴ,കൊല്ലം​

മണ്ണില്ലാതെ മനുഷ്യരില്ല എന്ന സത്യം പഠനത്തോടൊപ്പം സ്വായത്തമാക്കി സെന്റ് ജോസഫ് നസ്രത്ത് സ്‌കൂളിലെ സീഡ് ക്ലബ് കുട്ടികള്‍. കൊല്ലം റവന്യൂ ജില്ലയില്‍  ശ്രേഷ്ഠ ഹരിത വിദ്യാലയമാകാന്‍ ഈ സ്‌കൂളിന് കഴിഞ്ഞു. 103 അംഗങ്ങളാണ് സ്‌കൂളിലെ ഞാവല്‍ സീഡ് ക്ലബില്‍ ഉള്ളത്. ഈ വര്‍ഷം സ്‌കൂളിനടുത്തുള്ള പാറമട റോഡ് മാലിന്യമുക്തമാക്കിയത് എടുത്തുപറയേണ്ട പ്രവര്‍ത്തനമാണ്.

വിവിധയിനം കൃഷികള്‍ കുട്ടികള്‍ക്ക് കണ്ടു മനസ്സിലാക്കാന്‍ സ്‌കൂള്‍മുറ്റത്ത് രണ്ട് സെന്റില്‍ കരനെല്‍കൃഷിയുമുണ്ട് പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം, വാഴക്കൊരു കൂട്ട്, നക്ഷത്രഫലം ഔഷധസസ്യത്തോട്ടം എന്നിവ സ്‌കൂളിലുണ്ട. വാട്ടര്‍ ബെല്ലിന് കുട്ടികളില്‍ വലിയ മാറ്റം സൃഷ്ടിക്കുവാന്‍ കഴിഞ്ഞു. സീഡ് ബോള്‍ ആശുപത്രി, അറിയാം ലഹരി വിമുക്ത ബോധവല്‍ക്കരണം എന്നീ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്തുവാന്‍ കുട്ടികള്‍ക്ക് സാധിച്ചു.