വിദ്യോദയ സ്‌കൂള്‍ തേവക്കല്‍, എറണാകുളം
 
പ്രകൃതിസംരക്ഷണത്തിനായി വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പദ്ധതികളാണ് സീഡ് നടപ്പിലാക്കിവരുന്നത് ഇത്തവണത്തെ ശ്രേഷ്ഠ ഹരിത വിദ്യാലയം അവാര്‍ഡ് കരസ്ഥമാക്കിയ വിദ്യോദയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും ചുമതലക്കാരായ അധ്യാപകരും നടത്തിയ ചിട്ടയാര്‍ന്ന പ്രവര്‍ത്തനം സ്‌കൂളിനെ ഇതിനു അര്‍ഹരാക്കുന്നു.പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമായ സ്‌കൂള്‍ അങ്കണവും ജൈവവൈവിധ്യ പാര്‍ക്കുമെല്ലാം ഈ വിദ്യാലയത്തെ വ്യത്യസ്തമാക്കുന്നു. കലാലയ അങ്കണത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് നിറഞ്ഞ രണ്ട് മഴക്കാടുകള്‍ സംരക്ഷിച്ചു പോരുന്നു. 

സ്‌കൂളിലെ തണലത്തൊരു ക്ലാസ് മുറിയും, കശുമാങ്ങ തോട്ടവും, കാരനെല്‍കൃഷിയും എല്ലാം തന്നെ മികവുറ്റതാണ്.ഭാഗികമായി സൗരോജം ഉപയോഗപ്പെടുത്തുന്ന ഈ വിദ്യാലയത്തില്‍ ശലഭോദ്യാനവും,മാലിന്യ നിര്‍മ്മാര്‍ജ്ജനവും സമൂഹത്തിനൊരു മാതൃകയാണ് . വിദ്യാലയത്തിലെ ചുറ്റുമായി മഴക്കുഴികള്‍ സ്ഥാപിച്ചിരിക്കുന്നു. 50,000 ലിറ്റര്‍ മഴ വെള്ള സംഭരണിയും ജലസംരക്ഷണത്തിലും വിദ്യാലയത്തെ മികച്ചതാക്കുന്നു. പ്ലാസ്റ്റിക്കിന് എതിരായ ബോധവല്‍ക്കരണങ്ങളും തെരുവു നാടകങ്ങളും വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങളുടെ  മേന്മ വിളിച്ചോതുന്ന തന്നെയാണ്. ബോധവല്‍ക്കരണ ക്ലാസുകള്‍, റാലികള്‍ തുടങ്ങിയവയും കോര്‍ഡിനേറ്ററായ തനൂജയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.