താമരക്കുളം വി.വി.എച്ച്.എസ്.എസ്.

താമരക്കുളം വി.വി.എച്ച്.എസ്.എസ്. തളിര് സീഡ് ക്ലബ്ബ് പരിസ്ഥിതി സംരക്ഷണത്തില്‍ എന്നും മുന്‍പന്തിയില്‍. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം തുണിസഞ്ചിയും പേപ്പര്‍ കവറുകളും  നിര്‍മിച്ചു വിതരണം ചെയ്താണ് ഇക്കുറി മാതൃകയായത്. സര്‍ക്കാര്‍ നിരോധനത്തിനുമുമ്പുതന്നെ സീഡ്ക്ലബ്ബ് പ്ലാസ്റ്റിക് നിരോധനം സ്‌കൂളില്‍ നടപ്പാക്കി. ഇതോടൊപ്പം വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ബോധവത്കരണവും നടത്തി. പ്രളയാനന്തര അതിജീവനത്തിനായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത് പറവൂരിലുള്ള ഒപ്പം കൂട്ടായ്മക്ക് തുണിസഞ്ചി നിര്‍മിക്കുന്നതിനായി തുണി ശേഖരിച്ചു നല്‍കി. പ്ലാസ്റ്റിക് കവറുകളും, ഉപയോഗശേഷമുള്ള പേനയും ശേഖരിച്ച് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ഷ്രെഡ്ഡിങ് യൂണിറ്റിന് കൈമാറി. ആലപ്പുഴ റവന്യൂ ജില്ലയില്‍ സീഡ് പ്രവര്‍ത്തനങ്ങളില്‍ ഒന്നാമതെത്താന്‍ സ്‌കൂളിനെ സഹായിച്ചതും ഇതു തന്നെയാണ്.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാലയ വളപ്പില്‍ കൃഷിയുണ്ട്. വഴുതന,വെണ്ട,നിത്യവഴുതനം,പച്ചമുളക്,തക്കാളി,ചീര, ആഫ്രിക്കന്‍ മല്ലി,വാഴ,കറിവേപ്പ് തുടങ്ങിയവ കൃഷിത്തോട്ടത്തെ ഹരിതാഭമാക്കുന്നു.ജൈവകൃഷി കുട്ടികളുടെ വീടുകളിലേക്കും വ്യാപിപ്പിച്ചു.ഇതിനായി കൃഷിഭവന്റെ സഹായത്തോടെ വിദ്യാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറി വിത്ത് വിതരണം ചെയ്തു.അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കൂണ്‍ കൃഷി പരിശീലനവും നല്‍കി.300 വീടുകളില്‍ കൂണ്‍കൃഷി നടപ്പാക്കി.500 സീഡ് ബോളുകള്‍ നിര്‍മിച്ചു.

സൂര്യഗ്രഹണ നിരീക്ഷണത്തിനായി സൗരകണ്ണടകള്‍ നിര്‍മിച്ച് പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൂര്യഗ്രഹണ നിരീക്ഷണത്തിന് അവസരം ഒരുക്കി.വിദ്യാലയത്തിലെ ഔഷധത്തോട്ടത്തില്‍ നിന്നും ശേഖരിച്ച വിത്തുകള്‍ പാകിമുളപ്പിച്ച് കുട്ടികളുടെ നഴ്‌സറി ആരംഭിച്ചു.കുട്ടികളുടെ നഴ്‌സറി മറ്റുവിദ്യാലയങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനായി നന്മമരം ഡോക്യുമെന്ററി നിര്‍മിച്ചു.പാഴ്‌വസ്തുക്കളില്‍ നിന്ന് പഠനോപകരണങ്ങളും കളിപ്പാട്ടവും നിര്‍മിക്കാന്‍ പരിശീലനം നല്‍കി.മണ്ണറിവ് പഠനയാത്ര നടത്തി പരിസ്ഥിതി സംരക്ഷണ രംഗത്തെ മാതൃകയായ വ്യക്തികളുടെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി.മണ്ണറിവ് ഡോക്യുമെന്ററി നിര്‍മിച്ചു.

ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്‍.ഇ.ഡി. ബള്‍ബുകള്‍ നിര്‍മിച്ച് വിതരണം ചെയ്തു.ഊര്‍ജ്ജ സംരക്ഷണം,ജലസംരക്ഷണം,ലഹരി വിരുദ്ധദിനം,ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.സീഡ് കോഓര്‍ഡിനേറ്റര്‍ ശാന്തി തോമസും,അധ്യാപകന്‍ റാഫിരാമനാഥുമാണ് സീഡ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്.സ്‌കൂള്‍ മാനേജര്‍ പി. രാജേശ്വരി,പി.ടി.എ. പ്രസിഡന്റ് എം. എസ്. സലാമത്ത്,ഹെഡ്മിസ്ട്രസ് സുനിത ഡി. പിള്ള, പ്രിന്‍സിപ്പല്‍ ജിജി എച്ച്. നായര്‍, ഡപ്യൂട്ടി എച്ച്.എം. എ.എന്‍. ശിവപ്രസാദ്, സ്റ്റാഫ് സെക്രട്ടറി സി.എസ്.ഹരികൃഷ്ണന്‍, സി.ആര്‍.ബിനു എന്നിവര്‍ പിന്തുണയുമായി ഒപ്പമുണ്ട്