ഒന്നാം സ്ഥാനം
ബ്ലൂമിങ്ബഡ്‌സ് ബെഥാനിയ ഇംഗ്ലീഷ് സ്‌കൂള്‍

Harithavidyalayam

ഈ അധ്യായന വര്‍ഷത്തിന്റെ ആരംഭത്തില്‍ വിദ്യാലയത്തിലെ ഇരുപത് സെന്റ് സ്ഥലത്ത് ആരംഭിച്ച പച്ചക്കറി കൃഷി സീഡ് പച്ചക്കറിത്തോട്ടം മത്സരത്തില്‍ പ്രോത്സാഹന സമ്മാനം ലഭിച്ചു. കൂടാതെ ചെണ്ടുമല്ലി കൃഷി, ഔഷധ ഉദ്യാനം, വാഴക്കൊരു കൂട്ട്, മുള നല്ല ചങ്ങാതി, ചിത്രശലഭോദ്യാനം എന്നിവ സ്‌കൂള്‍ കാമ്പസിനെ െൈജവവൈവിധ്യ സമ്പുഷ്ടമാക്കി. ചിത്രകലാ അധ്യാപകനായ ഗോപികൃഷ്ണന്റെ നേതൃത്വത്തില്‍  കലശമലയില്‍ വെച്ച് നടന്ന ചിത്രരചനാ ക്യാമ്പ്, ഫാ. പത്രോസിന്റെ നേതൃത്വത്തില്‍ നടന്ന പക്ഷി നിരീക്ഷണം, തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി.
കരകൗശല വസ്തുക്കള്‍, ചണസഞ്ചി, പേപ്പര്‍ പേന എന്നിവയുടെ നിര്‍മ്മാണം സമൂഹത്തിലേക്ക് ഇറങ്ങിചെന്നുള്ള പ്ലാസ്റ്റിക്ക് ബോധവത്കരണവും ശേഖരണവും സീഡ് അംഗങ്ങളുടെ മഹത്തായ ഉദ്യമങ്ങളായിരുന്നു. കെ.എസ്.ഇ.ബി.യുമായി ഒത്തൊരുമിച്ച് ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബോധവത്കരണത്തിന്റെ ഭാഗമായി സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു.

ആരോഗ്യ പരിപാലനം, പോഷകആഹാര ബോധവത്കരണം, നാട്ടുമാവുകളെക്കുറിച്ചുള്ള അന്വേഷണം എന്നിവ സമൂഹത്തില്‍ മാറ്റമുണ്ടാക്കിയ പ്രവര്‍ത്തനങ്ങളായിരുന്നു. സീസണ്‍വാച്ച്, നാട്ടുമാവിന്‍ചോട്ടില്‍, സീഡ് പോലീസ് എന്നീ പ്രവര്‍ത്തനങ്ങളിലും സീഡ് അംഗങ്ങള്‍ സജീവ പങ്കാളികളായിരുന്നു. വിദ്യാലയത്തിന്റെ മാനേജര്‍ റവ. ഫാദര്‍ സോളമന്‍ ഒ.ഐസി., അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ബഞ്ചമിന്‍ ഒ.ഐ.സി, പ്രിന്‍സിപ്പാള്‍ രമാഭായ് വി.കെ., വൈസ് പ്രിന്‍സിപ്പല്‍ സതീദേവി രാജഗോപാല്‍, സീഡ് കോര്‍ഡിനേറ്റര്‍മാരായ ലക്ഷ്മി. പി.എം, ടി.ആര്‍. രാധിക എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം.

രണ്ടാം സ്ഥാനം
അമൃതവിദ്യാലയം ചാവക്കാട്

Harithavidyalayam

ഏഴുവര്‍ഷമായി സീഡ് പദ്ധതിയില്‍ അംഗമാണ്. ഊര്‍ജ്ജസംരക്ഷ പ്രവര്‍ത്തനങ്ങള്‍, ജലസംരക്ഷണം, ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം എന്നീ മേഖലകളില്‍ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ സ്‌കൂളില്‍ സാധിച്ചിട്ടുണ്ട്. 

കടലാമകളെക്കുറിച്ച് പഠനം നടത്തുകയും അവയുടെ മുട്ട സംരക്ഷിക്കുന്നതിനായി സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് കൂടുകള്‍ നിര്‍മ്മിച്ചു നല്കുകയും ചെയ്തു. കടലാമസംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി ടര്‍ട്ടില്‍വാക്ക് നടത്തി. ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂര്‍ അമ്പലത്തിലെയും സമീപ പ്രദേശങ്ങളിലെയും പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തു. 

വാഴ, നെല്ല്, ചക്ക, മാങ്ങ, നാടന്‍ വിഭവങ്ങള്‍, തെങ്ങ് , മുള, പഴമയെ വിളിച്ചോതുന്ന കാര്‍ഷിക ഉപകരണങ്ങള്‍, കിഴങ്ങുകള്‍, വൈവിധ്യമാര്‍ന്ന ഇലക്കറികള്‍, പ്ലാസ്റ്റിക് കരകൗശല വസ്്തുക്കള്‍ എന്നിവയുടെ വിപുലമായ പ്രദര്‍ശന മേളയും വിദ്യാലയത്തില്‍ സംഘടിപ്പിച്ചു. ഇലക്കറിത്തോട്ടം, പപ്പായത്തോട്ടം, വാഴകൃഷി, മധുരവനം, നക്ഷത്രവനം, ഔഷധസസ്യ ഉദ്യാനം, ചിത്രശലഭ പാര്‍ക്ക് എന്നിവ വിദ്യാലയത്തില്‍ നിര്‍മ്മിച്ച് പരിപാലിക്കുന്നുണ്ട്.

മൂന്നാം സ്ഥാനം 

മായന്നൂര്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ 

Harithavidyalayam


പ്രവര്‍ത്തനമികവ് കൊണ്ടാണ് മായന്നൂര്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹരിത വിദ്യാലയം മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. വിഷ രഹിത കറിവേപ്പില വിതരണം. ലഹരി വിരുദ്ധ പ്രവര്‍ത്തനം, ബ്രൊകോളി, തക്കാളി, വെണ്ട, മുളക്, ചീര എന്നിവയുടെ ജൈവകൃഷി. പാഠം ഒന്ന് പാഠത്തേക്ക് പദ്ധതി,മുള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. പതിമുഖം  സുരക്ഷിത പൈതൃക സസ്യം.ശലഭോദ്യാന പ്രവര്‍ത്തനങ്ങള്‍ക്കായി കിലുക്കിച്ചെടി വിതരണം, മാവിന്‍തൈ സംരക്ഷണം,പുഴയോര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഫലപ്രദമായി സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു ചെയ്യാന്‍ സ്‌കൂളിന് സാധിച്ചു. വിദ്യാര്‍ഥികളില്‍ പരിസ്ഥിസംരക്ഷണ മനോഭാവം വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.സീഡ് കോഓര്‍ഡിനേറ്റര്‍ പി.സി.സിജോ ആണ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം.