ഒന്നാം സ്ഥാനം
ജിയുപിഎസ് ചെങ്ങര

Harithavidyalayam

വായു മലിനീകരണത്തിന് തോത്  കണ്ടുപിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍  വ്യത്യസ്ത ഗ്രൂപ്പുകളായി സമീപപ്രദേശത്തെ വീടുകളില്‍ സര്‍വേ നടത്തി.  വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ കൃഷി ചെയ്ത പച്ചക്കറികളുടെ വിപണനമേള വിദ്യാലയത്തില്‍ വെച്ച് നടന്നു.

രണ്ടാം സ്ഥാനം
ക്രസന്റ് യുപിഎസ് കാരപ്പുറം

Harithavidyalayam

ലൗ പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി സീഡ് ക്ലബ് അംഗങ്ങള്‍ കാരപ്പുറം അങ്ങാടിയിലെ വിവിധ കടകളില്‍ നിന്നുള്ള ഉപയോഗ ശേഷമുള്ള പ്ലാസ്റ്റിക് ചാക്കുകള്‍ വിദ്യാലയത്തില്‍ ശേഖരിക്കുകയും അവ ഗ്രോബാഗ് ആക്കി ജൈവകൃഷി നടത്തുകയും ചെയ്തു. സീറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പലവിധ വിത്തുകളുടെ ശേഖരമുള്ള സീഡ് ബാങ്ക് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നു.

മൂന്നാം സ്ഥാനം
എന്‍ എച്ച് എസ് എസ് നാരോക്കാവ്

Harithavidyalayam

നിലമ്പൂര്‍  ഭാഗത്തുണ്ടായ പ്രകൃതി ദുരന്തത്തെ ആസ്പദമാക്കി പരിസ്ഥിതി പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ മുറ്റത്തു നിന്നും നാരോക്കാവ് വരെ തണല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു.