ഒന്നാം സ്ഥാനം
കുറ്റിയില്‍ എയുപിഎസ് പടിയം  വെട്ടം 

Harithavidyalayam

സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ പഴവര്‍ഗങ്ങളുടെ മരങ്ങള്‍ സംരക്ഷിച്ചുപോരുന്നു. സീഡ് പ്രവര്‍ത്തനത്തിന് ഭാഗമായി ആയി 300 സീഡ് ബോളുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്തു. എന്റെ പ്ലാവ് എന്റെ കൊന്ന് പദ്ധതികളുടെ ഭാഗമായി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് അ തൈകള്‍ വിതരണം ചെയ്തു.

രണ്ടാം സ്ഥാനം
ജിയുപിഎസ്  കൊലോളമ്പ

Harithavidyalayam

സ്‌കൂളില്‍ ജലസംരക്ഷണത്തിന് ഭാഗമായി കിണര്‍ റീചാര്‍ജ് നടത്തിവരുന്നു. ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി തുണിസഞ്ചികള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ഞാറു നടീല്‍ പരിശീലനവും ലഭിച്ചു. ലവ്  പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി  വിദ്യാര്‍ത്ഥികള്‍ തുണിസഞ്ചികള്‍ നിര്‍മ്മിച്ചു. വിവിധ ഇനം വിത്തുകള്‍ ശേഖരിച്ച്  സീഡ് ബോളുകള്‍ ഉണ്ടാക്കി വിതരണം ചെയ്തു.

മൂന്നാം സ്ഥാനം
എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ വൈരങ്കോട്

Harithavidyalayam

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീഡ് വിദ്യാര്‍ത്ഥികള്‍ തിരൂര്‍ തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കുകയും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധ തരം വൃക്ഷത്തൈകള്‍ നടുകയും ചെയ്തു. ഊര്‍ജ്ജസംരക്ഷണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം നല്‍കി.