ഒന്നാം സ്ഥാനം
ജെംസ് എച്.എസ് ,പൂങ്കോട്

Harithavidyalayam

കൊല്ലം: പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം കുട്ടികള്‍ ഏറ്റെടുത്തത്.മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം മത്സരത്തില്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാമതെത്താന്‍ സ്‌കൂളിന് സാധിച്ചു. സീഡ് യൂണിറ്റിനെ ആഭിമുഖ്യത്തില്‍ നിറവ് പദ്ധതി നടപ്പിലാക്കി കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനം ഫുഡ് ഫെസ്റ്റ് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള ധനസഹായം പച്ച വിദ്യാലയം എന്നീ ലക്ഷ്യങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു. നാട് അറിയാന്‍ പദ്ധതിയുടെ ഭാഗമായി സീഡ് യൂണിറ്റ് പറയടി കോളനി സന്ദര്‍ശിച്ചു സാമൂഹിക ആരോഗ്യ സര്‍വേ നടത്തുകയും ആവശ്യമായ സഹായം നല്‍കുകയും ചെയ്തു.
സ്‌കൂളില്‍ സ്വന്തമായി ഒരു പേപ്പര്‍ പേന നിര്‍മ്മാണ യൂണിറ്റ് തുടങ്ങുകയും തുടര്‍ന്ന് സ്‌കൂളില്‍ പ്ലാസ്റ്റിക് പേന നിരോധിച് എല്ലാ കുട്ടികളും പേപ്പര്‍ പേനയിലേക്ക് മാറുകയും ചെയ്തു. അഷ്ടമുടി കായല്‍ കണ്ടല്‍ വനവത്കരണം കാര്‍ഷികം ജൈവവൈവിദ്യം ലവ് പ്ലാസ്റ്റിക് എന്നീ പ്രവര്‍ത്തനങ്ങളും മികച്ച രീതിയില്‍ നടത്തിവരുന്നു.

രണ്ടാം സ്ഥാനം 
എ.പി.പി.എം.വി.എച്.എസ്.എസ്, ആവണീശ്വരം

Harithavidyalayam

കൊല്ലം: മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം മത്സരത്തില്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ രണ്ടാമത് എത്തുവാന്‍ സ്‌കൂളിന് സാധിച്ചു. ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും 5 മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു. കാര്‍ഷികം ജലസംരക്ഷണം പ്ലാസ്റ്റിക് നിരോധനം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷികത്തില്‍ പ്രധാനമായും സ്‌കൂളിലെ കൃഷി തരിശ്‌നില ജൈവകൃഷി നെല്‍കൃഷി ഔഷധസസ്യ തോട്ടം കാര്‍ഷിക പ്രദര്‍ശന വിപണന മേള എന്നിവയും ജലസംരക്ഷണത്തിനോട് അനുബന്ധിച്ച് സ്‌കൂളില്‍ രാമച്ചം ജൈവവേലി നിര്‍മിച്ചു കിണര്‍ വൃത്തിയാക്കല്‍ മഴക്കുഴി നിര്‍മാണം. മധുരവനം സീഡ് റിപ്പോര്‍ട്ടര്‍ സീസണ്‍ വാച് ലഹരി വിരുദ്ധ സെമിനാര്‍ കാരുണ്യ പ്രവര്‍ത്ഥനങ്ങള്‍ എന്നിവയാണ് മറ്റ് പ്രവര്‍ത്തനങ്ങള്‍.

മൂന്നാം സ്ഥാനം
ഗവ: എം.ജി.എച്.എസ്, ചടയമംഗലം

Harithavidyalayam

കൊല്ലം : ചടയമംഗലം ഗവണ്‍മെന്റ് എം ജി എച്ച് എസ്  സ്‌കൂളിന് സമീപമുള്ള പ്രദേശത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കുകയും അതിനുവേണ്ട തുടര്‍നടപടികള്‍ എടുക്കുവാനും സ്‌കൂളിന് കഴിഞ്ഞു. മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം മത്സരത്തില്‍ പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാമതെത്താന്‍ സ്‌കൂളിന് കഴിഞ്ഞു. ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി പ്‌ളാസ്റ്റിക് ശേഖരണം തുണി സഞ്ചി നിര്‍മ്മാണം പേപ്പര്‍ പേന നിര്‍മാണം ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. വാഴക്കൊരു കൂട്ട് എന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ നൂറിലധികം വാഴ കൃഷി ചെയ്യുന്നു. സ്‌കൂളില്‍ പൂമ്പാറ്റക്കൊരു പൂന്തോട്ടം ജൈവകൃഷി മുളം തോപ്പ് സീഡ് ബാങ്ക് എന്നിവയും ചെയ്ത് പോരുന്നു.