ഒന്നാം സ്ഥാനം
വി എസ് വി എച്ച് എസ് എസ് , എഴുകോണ്‍

Harithavidyalayam

കാവും കുളവും പ്രകൃതിയുടെ വരദാനം എന്നറിഞ്ഞ് എഴുകോണ്‍ വിഎസ് വിഎച്ച്എസ് സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍ 

കൊല്ലം: പ്രകൃതിയുടെ വരദാനങ്ങളായ കാവും പുഴയും കുന്നും വയലും സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കിയ സംസ്‌കൃത സ്‌കൂളിലെ പൈതൃക സമാജം കഴിഞ്ഞ ആറു വര്‍ഷമായി നാനൂറില്‍ പരം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി കഴിഞ്ഞു. മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം മത്സരത്തില്‍ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാമതെത്തുവാന്‍ സ്‌കൂളിന് കഴിഞ്ഞു. 76 അംഗങ്ങളുള്ള സീഡ് ക്ലബ്ബില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടപ്പിലാക്കിയത്.എന്റെ വീട് എന്റെ കൃഷി എന്ന പദ്ധതി പ്രകാരം സ്‌കൂള്‍ നഴ്‌സറി രൂപീകരിക്കുകയും പതിനായിരത്തിലധികം പച്ചക്കറി തൈകളും ഫലവൃക്ഷങ്ങളും വിതരണം ചെയ്തു. മരത്തില്‍ ആണി അടിക്കരുത് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഒപ്പ് ശേഖരണം ട്രാഫിക് ബോധവത്കരണം നാട്ടുമാഞ്ചോട്ടില്‍ എന്നിവയാണ് എടുത്ത് പറയേണ്ട പ്രവര്‍ത്തനങ്ങള്‍.

രണ്ടാം സ്ഥാനം
കാര്‍മല്‍ റെസിഡന്റില്‍ സീനിയര്‍ സെക്കന്ററി സ്‌കൂള്‍, കടലവിള

Harithavidyalayam

പ്രകൃതി സംരക്ഷണത്തിന്റെ പാഠം പകര്‍ന്ന് കടലാവിള കാര്‍മല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങള്‍ 

കൊല്ലം: കുട്ടികളില്‍ സമൂഹ നന്മയും പ്രകൃതി സ്‌നേഹവും കാര്‍ഷിക സംസ്‌കാരവും വളര്‍ത്തിയെടുക്കുവാന്‍ കാര്‍മല്‍ സ്‌കൂള്‍ സീഡ് അംഗങ്ങള്‍ക്ക് കഴഞ്ഞു. മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം മല്‍സരത്തില്‍ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ രണ്ടാമത്തെത്തുവാന്‍ സ്‌കൂളിന് കഴിഞ്ഞു.ഈ വര്‍ഷം കാര്‍ഷിക പ്രവര്‍ത്ഥനങ്ങള്‍ക് കൂടുതല്‍ പ്രാധാന്യം കൊടുത്തിരുന്നു. ജൈവ വൈവിധ്യം ആയുരാരോഗ്യം പൂമ്പാറ്റക്ക് ഒരു പൂന്തോട്ടം വിവിധയിനം വാഴ സംരക്ഷണം ജല മലിനീകരണം തടയുന്നതിനുള്ള പ്രവര്‍ത്തനം  മികച്ച രീതിയില്‍ നടത്തുവാന്‍ കഴിഞ്ഞു. ലവ് പ്ലാസ്റ്റിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടാതെ തുണി സഞ്ചി നിര്‍മ്മാണം വിതരണം എന്നിവ സമൂഹ ശ്രദ്ധ ആകര്‍ഷിച്ചു.

മൂന്നാം സ്ഥാനം
ഗവണ്‍മെന്റ് എച്ച്എസ്എസ്, വെസ്റ്റ് കല്ലട

Harithavidyalayam

കാര്‍ഷികവൃത്തി വീണ്ടെടുക്കാന്‍ പടിഞ്ഞാറേകല്ലട ഗവണ്‍മെന്റ് എച്ച്എസ്എസ് ലെ സീഡ് ക്ലബ് അംഗങ്ങള്‍

കൊല്ലം: ജല ദൗര്‍ബല്യം മൂലം തരിശുകിടന്ന ഭൂമിയില്‍ ഈ വര്‍ഷം സീഡ് അംഗങ്ങള്‍ വിളയിച്ചത് ഏതാണ്ട് നൂറില്‍പ്പരം 100 കിലോയില്‍ പരം പച്ചക്കറികള്‍. മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം മത്സരത്തില്‍ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാമത് എത്താന്‍ സ്‌കൂളിന് സാധിച്ചു.വ്യത്യസ്തങ്ങളായ പല പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം സ്‌കൂളില്‍ നടപ്പിലാക്കി അതില്‍ ഏറ്റവും പ്രധാനമായത് കല്ലടയാറിന്റെ സംരക്ഷണമായിരുന്നു കല്ലടയാറിന്‍ തീരങ്ങളില്‍ മുളം തൈകള്‍ വച്ചു പിടിപ്പിക്കുകയും അത് സമൂഹത്തിന് ഒരു മാതൃകയാക്കുകയും ചെയ്തു. സ്‌കൂളില്‍ കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുവാന്‍ വേണ്ടി ഒരു കുളം നിര്‍മ്മിക്കുകയും ചെയ്തു. കൂടാതെ എന്റെ തെങ്ങ് വാഴക്കൊരു കൂട്ട് എന്നീ പദ്ധതികളും നടകുപ്പിലാക്കുന്നുണ്ട്.