ഒന്നാം സ്ഥാനം 
ജോണ്‍ എഫ് കെന്നഡി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, അയണിവേലികുളങ്ങര

Harithavidyalayam

ജല ചരിത്രങ്ങളുടെ നാള്‍ വഴികള്‍ കണ്ടെത്തി അയണിവേലികുളങ്ങര ജോണ്‍ എഫ് കെന്നഡി സ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍.

കൊല്ലം: പഠനത്തോടൊപ്പം മനസ്സില്‍ പച്ചപ്പും നിറയ്ക്കുവാന്‍ കെന്നഡി സ്‌കൂളിലെ ഈ വര്‍ഷത്തെ സംസ്‌കൃതി സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം മത്സരത്തില്‍ കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാമതെത്താന്‍ സ്‌കൂളിന് സാധിച്ചു. ഹരിത കനവ് എന്ന പേരില്‍ നെല്‍കൃഷി തുടങ്ങി ക്ലീന്‍ പള്ളിക്കലാര്‍ ചലഞ്ച് ഏറ്റെടുത്തു 
പള്ളിക്കല്‍ ആറിനെ പഴയ മോഡിയിലേക്ക് തിരികെ കൊണ്ടുവരാനും അതിന്റെ ചരിത്രത്തെ മനസ്സിലാക്കി 'ഓര്‍മയിലുറങ്ങുന്ന പള്ളിക്കലാര്‍' ജലചരിത്ര പുസ്തകം ഇറക്കുവാനും സാധിച്ചു. വാഴക്ക് ഒരു കൂട്ട് പദ്ധതിയുടെ ഭാഗമായി നൂറിലധികം വാഴകള്‍ നട്ടു പരിപാലിക്കുന്നു. സ്‌കൂളിന്റെ പേരില്‍ കെന്നഡി റൈസ്, എല്ലാ ക്ലാസുകളിലും, പൊതുസ്ഥാപനങ്ങളിലും മുളം കൂടകള്‍, കണ്ടല്‍ വനവല്‍ക്കരണം തുണി സഞ്ചി വിതരണം തലമുറകള്‍ പഠിക്കട്ടെ എന്ന പേരില്‍ ലഘുലേഖ വായു മലിനീകരണത്തിനെതിരെയുള്ള സൈക്കിള്‍ റാലി മറ്റ് പ്രവര്‍ത്തനങ്ങള്‍ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണം വിതരണം ലവ് പ്ലാസ്റ്റിക് സീഡ് റിപ്പോര്‍ട്ടര്‍ സീഡ് പോലീസ് വാട്ടര്‍ബെല്‍ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.


രണ്ടാം സ്ഥാനം 

കെ.കെ.പി.എം.യു.പി.എസ്,വരിഞ്ഞം

Harithavidyalayam

മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം മത്സരത്തില്‍ കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ സ്‌കൂളിന് സാധിച്ചു. മുന്നൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന യുപി സ്‌കൂളില്‍ 30 കുട്ടികളാണ് സീഡ് ക്ലബ്ബില്‍ ഉള്ളത് ഇവരുടെ നേതൃത്വത്തിലുള്ള വളരെ മികച്ച പ്രവര്‍ത്തനമാണ് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി സ്‌കൂളില്‍ നടന്നുവരുന്നത്. ലവ് പ്ലാസ്റ്റിക് കൃഷിയിലും മധുര വന നിര്‍മ്മാണത്തിലും ഇത്തവണ കൂടുതല്‍ പ്രാധാന്യം നല്‍കി. സ്‌കൂളില്‍ പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലെ പ്ലാസ്റ്റിക് ശേഖരണം നടത്തുകയും ഏതാണ്ട് 1200 കിലോ പ്ലാസ്റ്റിക് ഇതുവരെ റീസൈക്ലിങിനായി മാതൃഭൂമിയെ ഏല്‍പ്പിക്കുകയും ചെയ്തു.  എന്റെ പേന മഷി പേന ഇങ്ക് ബൂത്ത് തുണി സഞ്ചി നിര്‍മ്മാണം തരിശുനിലം പൊന്നാക്കല്‍ എന്റെ വീട് എന്റെ കൃഷി പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം സീസണ്‍ വാച്ച് സീഡ് ബോള്‍ നാട്ടുമാഞ്ചോട്ടിലിന്റെ ഭാഗമായി 25 നാട്ടുമാവുകള്‍ സ്‌കൂളിന്റെ പരിസരത്തായി നട്ടു സംരക്ഷിക്കുന്നു ഹരിത വിദ്യാലയം ശ്രേഷ്ഠ ഹരിത വിദ്യാലയം ലവ് പ്ലാസ്റ്റിക് എന്നീ അവാര്‍ഡുകള്‍ മുന്‍വര്‍ഷങ്ങളില്‍ നേടിയിരുന്നു.

മൂന്നാം സ്ഥാനം

ഗവ: എസ് എന്‍ ഡി പി  യു.പി.എസ്, പട്ടത്താനം

Harithavidyalayam

തണലത്തൊരു ക്ലാസ് മുറി ഒരുക്കി പട്ടത്താനം ഗവ എസ്എന്‍ഡിപി യുപി സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍.

മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം മത്സരത്തില്‍ കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാമത് എത്താന്‍ സ്‌കൂളിന് സാധിച്ചു. കുട്ടികളില്‍ സമൂഹനന്മയും പ്രകൃതി സ്‌നേഹവും കാര്‍ഷിക സംസ്‌കാരവും വളര്‍ത്തി എടുക്കുന്നതിനുള്ള മഹത്തായ സംരംഭമായ പട്ടത്താനം ഗവ എസ്എന്‍ഡിപി യുപി സ്‌കൂളിലെ ജീവജ്വാല മാതൃഭൂമി സീഡ് ക്ലബ് പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. മണ്ണ് വായു ജലം ഭക്ഷണം എന്നീ ജീവന്റെ അടിസ്ഥാന ആവശ്യങ്ങളുടെ സുസ്ഥിരമായ ലഭ്യത കാത്തുസൂക്ഷിക്കുവാന്‍ പ്രകൃതിസംരക്ഷണ സ്വയം ഏറ്റെടുത്ത് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ജീവജാല പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. പുതിയ തലമുറയ്ക്ക് അറിവിനും അനുഭവത്തിനുമായി സ്‌കൂള്‍ മുറ്റത്ത് ഒരു ജൈവവൈവിധ്യ പാര്‍ക്ക് സീഡ് ക്ലബ്ബ് ഒരുക്കിയിരിക്കുന്നു. അതിനോട് അടുത്തായി പുനര്‍ജനിമൂല മധുരവനം അങ്ങാടി പൂന്തോട്ടം കൃഷിത്തോട്ടം എന്നിവയും പരിപാലിക്കുന്നു. 2019-20 മാതൃഭൂമി സീഡ് രണ്ടാംഘട്ട സ്‌കൂള്‍ പച്ചക്കറി പൂന്തോട്ട മത്സരത്തില്‍ ജില്ലയിലെ മികച്ച സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടു. പിറന്നാളിന് ഒരു മീന്‍ അല്ലെങ്കില്‍ ചെടി എന്നീ വ്യത്യസ്തമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.