ഒന്നാം സ്ഥാനം

മഞ്ഞാടി എം.ടി.എസ്.എസ്.യു.പി. സ്‌കൂള്‍

Harithavidyalayam

പത്തനംതിട്ട: ഓരോ തുള്ളിവെള്ളവും കരുതലോടെ ഉപയോഗിക്കണമെന്ന് പൊതുജനങ്ങളെ ബോധവത്ക്കരിക്കുകയെന്ന വലിയ ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുകയാണ് മഞ്ഞാടി എം.ടി.എസ്.എസ്.യു.പി. സ്‌കളിലെ വിദ്യാര്‍ഥികള്‍. ജല സംരക്ഷണത്തിന്റെ പ്രധാന്യത്തെ പറ്റി പൊതു ജനങ്ങളെ ബോധവത്ക്കരിക്കുന്ന പ്രവര്‍ത്തനമാണ് പ്രധാനമായും ഇവര്‍ നടത്തുന്നത്. ജലസംരക്ഷണ സര്‍വെയിലൂടെയാണ് ഇത് നടപ്പാക്കുന്നത്. 10 ഓളം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സര്‍വെ സമീപത്തുള്ള വീടുകളിലെ ജല സംരക്ഷണ രീതികളെ പറ്റിയെല്ലാം ചോദിച്ചറിഞ്ഞു.  മിക്ക വീടുകളിലും ജലം സംരക്ഷിക്കാനുള്ള യാതൊരു പ്രവര്‍ത്തനങ്ങളും നടത്തുന്നില്ലെന്ന് കുട്ടികള്‍ സര്‍വെയിലൂടെ കണ്ടെത്തുകയും ജലസംരക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍ വീട്ടുകാര്‍ക്ക് പറഞ്ഞു നല്‍കുകയും ചെയ്തു. കൂടാതെ പ്രദേശത്തുള്ള ജല സ്‌ത്രോതസുകള്‍, പഞ്ചായത്തു കിണര്‍, തുടങ്ങിയവ കുട്ടികളുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. തിരുവല്ല മുന്‍സിപ്പാലിറ്റിയില്‍ പെട്ട കാക്കത്തുരുത്ത് കോളനിയും കവിയൂര്‍ പുഞ്ചയും സന്ദര്‍ശിച്ച് പഠന റിപ്പോര്‍ട്ട് തയ്യാറാക്കി. പ്രദേശത്ത് നിലനിന്നിരുന്ന ജൈവവൈവിധ്യം പ്രളയത്തോെടെ ഇല്ലാതായെന്ന് കുട്ടികള്‍ കണ്ടെത്തി.  പരിസ്ഥിതി ദിനം. വായനാദിനം, മരഭൂമിവത്ക്കരണ വിരുദ്ധദിനം, ലഹരി വിരുദ്ധദിനം, പ്രകൃതി സംരക്ഷണ ദിനം തുടങ്ങിയ ദിവസങ്ങളെല്ലാം ആചരിച്ചു.  
       
മണ്ണിര കമ്പോസ്റ്റ്, വായൂമലിനീകരണ സര്‍വെ, ആരോഗ്യ സര്‍വെ, കാര്‍ഷികമേള, ജൈവവൈവിധ്യ പാര്‍ക്ക്, മധുരവനം, ശുചിത്വ ചാര്‍ട്ട്, പ്ലാസ്റ്റിക്ക് നിയന്ത്രണ വിദ്യാലയം, ഊര്‍ജ സര്‍വെ, പൂമ്പാറ്റയ്‌ക്കൊരു പൂന്തോട്ടം, വാഴയ്‌ക്കൊരു കൂട്ട് തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് സീഡ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയത്

രണ്ടാം സ്ഥാനം

ഇരവിപേരൂര്‍ ഗവ.യു.പി.എസ്.

Harithavidyalayam

പത്തനംതിട്ട: പ്ലാസ്റ്റിക്ക് എന്ന മഹാ വിപത്തിനെതിരെ സമൂഹത്തില്‍ അവബോധമുയര്‍ത്തിയാണ് ഇരവിപേരൂര്‍ ഗവ.യുപി.എസ്.ലെ കുട്ടികള്‍ ശ്രദ്ധേയരായത്. തങ്ങളുടെ സ്‌കൂളിനെ പ്ലാസ്റ്റിക്ക് രഹിതമാക്കുകയും പ്ലാസ്റ്റിക്ക് കൊണ്ടുള്ള ദൂഷ്യഫലത്തെ പറ്റി സമൂഹത്തെ ബോധവാന്‍മാരാക്കുന്ന പ്രവര്‍ത്തനവുമാണ് ഇവര്‍ നടത്തിയത്. ആര്‍ത്തവ ശുചിത്വംത്തെ പറ്റി കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ബോധവത്ക്കരണം നടത്തി. സ്വകാര്യ വിപണിയും പൊതുവിപണിയും തമ്മില്‍ താരതമ്യം നടത്തി.  പൂമ്പാറ്റകള്‍ക്കായി പൂന്തോട്ടം, ജൈവകൃഷി, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനം കുട്ടികളുടെ നേതൃത്വത്തില്‍ നടത്തി. വാഴകൃഷി, ഭക്ഷ്യമേള, ദന്തല്‍ ക്യാമ്പ്, ലഹരിവിമുക്ത ബോധവത്ക്കരണം, എന്നിവലെല്ലാം കുട്ടികള്‍ സജീവമായി തന്നെ പ്രവര്‍ത്തിച്ചു.

മൂന്നാം സ്ഥാനം
എഴിഞ്ഞില്ലം ഗവ.എല്‍.പി.എസ് സ്‌കൂളിലെ കുട്ടികള്‍

Harithavidyalayam

പത്തനംതിട്ട: ക്‌സാസ് മുറികളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പരിസ്ഥിതിയെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിച്ച് മാതൃകയാകുകയാണ് എഴിഞ്ഞില്ലം ഗവ.എല്‍.പി.എസിലെ വിദ്യാര്‍ത്ഥികള്‍. ജൈവവൈവിധ്യ പാര്‍ക്ക്, മധുര വനം, ജൈവകൃഷി, ശുചിത്വ ബോധവത്ക്കരണം, പ്ലാസ്റ്റിക്ക് നിയന്ത്രണ വിദ്യാലയം, പൂമ്പാറ്റയ്‌ക്കൊരു പൂന്തോട്ടം, വാട്ടര്‍ ബെല്‍, വാഴയ്‌ക്കൊരുകൂട്ട്, തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങളാണ് കുട്ടികളുടെ നേതൃത്വത്തില്‍ നടത്തിയത്. അന്യം നിന്നു പോകുന്ന നാട്ടു പൂച്ചെടികളായ  കൃഷ്ണ കിരീടം, മന്താരം, നന്ദ്യാര്‍വട്ടം, തെച്ചി, തുളസി, അരളി, ഓഷധ സസ്യം, ദശപുഷ്പങ്ങള്‍ തുടങ്ങിയവയാണ് ജൈവവവിധ്യ പാര്‍ക്കില്‍ ഒരുക്കിയത്. സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെയും കുട്ടികള്‍ രംഗത്തിറങ്ങി. പുകവലിക്കെതിരെ വലിയ ബോധവത്ക്കരണം തന്നെയാണ് കുട്ടികളുടെ നേതൃത്വത്തില്‍ നടന്നത്. വീടുകളില്‍ നേരിട്ടെത്തിയും പൊതു സ്ഥലങ്ങളില്‍ പുകവലി ആരോഗ്യത്തിന് ഹാനികരമെന്ന പോസ്റ്ററുകളും കുട്ടികള്‍ പതിപ്പിച്ചു. 'കരുതാം ജീവശ്വാസത്തെ' എന്ന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നേതൃത്വത്തില്‍ സ്‌കുളിന്റെ സമീപ പ്രദേശങ്ങളില്‍ സര്‍വെ നടത്തുകയും പലര്‍ക്കും ആസ്മ, ശ്വാസം മുട്ടല്‍ രോഗം ഉണ്ടെന്നും കണ്ടെത്തുകയും ചെയ്തു.