ഒന്നാം സ്ഥാനം : 
ചെറുപുഴ ജെ എം യു പി സ്‌കൂള്‍

Harithavidyalayam

ചെറുപുഴ ജെ എം യു പി സ്‌കൂള്‍:110 കിലോ പ്ലാസ്റ്റിക് പുനരുപയോഗത്തിന് അയച്ചു , മലയോരത്തെ കുട്ടികള്‍ക്ക് കൃഷി പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഗ്രോ ബാഗുകളില്‍ നെല്‍കൃഷി ചെയ്തു .ഗ്രോ ബാഗുകളില്‍ പച്ചക്കറി കൃഷി ചെയ്തു . പ്ലാസ്റ്റിക് വേസ്റ്റ് ബിന്നുകള്‍ക്കു പകരം പല കൊട്ടകള്‍ ഓരോ ക്ലാസ്സുകള്‍ക്കും നല്‍കി .ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു .പോഷകാഹാരത്തെ കുറിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ബോധവത്ക്കരണ ക്ലാസ് , ട്രാഫിക് ബോധവത്ക്കരണ ക്ലാസ് തുടങ്ങിയവ സംഘടിപ്പിച്ചു .

രണ്ടാം സ്ഥാനം:
ഏര്യം വിദ്യമിത്രം യു പി സ്‌കൂള്‍

Harithavidyalayam

ഏര്യം വിദ്യമിത്രം യു പി സ്‌കൂള്‍:സ്‌കൂളില്‍ മികച്ച രീതിയില്‍  ചേന കൃഷി ചെയ്തു . ജലസംരക്ഷണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചിത്തത്തോടിന് കുറുകെ തടയണ നിര്‍മ്മിച്ചു.വേപ്പ് ഗ്രാമം  പദ്ധതിയുടെഭാഗമായി എല്ലാ കുട്ടികളുടെ വീടുകളിലേക്കും വേപ്പിന്‍ തൈകള്‍ വിതരണം ചെയ്തു . പ്ലാവില്ലാതെ ഉള്ള വീടുകള്‍ക്ക് പ്ലാവിന്‍തൈ വിതരണം ചെയ്തു .ചക്ക മഹോത്സവം സംഘടിപ്പിച്ചു .പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹാര മാര്‍ഗ്ഗങ്ങള്‍  ചര്‍ച്ച ചെയ്തു .സീസണ്‍ വാച്ച് പദ്ധതിയില്‍ സജീവമായി ഏര്‍പ്പെടുന്നു .

മൂന്നാം സ്ഥാനം: 
വെള്ളാട് ഗവ. യു പി സ്‌കൂള്‍

Harithavidyalayam

വെള്ളോറ ഗവ. യു പി സ്‌കൂള്‍ :ജൈവ പച്ചക്കറി കൃഷി , മികച്ച ജൈവ ഉദ്യാനം , പ്ലാസ്റ്റിക് വിമുക്ത സ്‌കൂള്‍ , ക്ലാസ്സില്‍ ശുചിത്വ ചാര്‍ട്ടു ,പ്രഥമ ശുശ്രൂഷ പരിശീലനം,  വീടുകളിലും ശുചിത്വം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി നടപ്പിലാക്കാന്‍ സ്‌കൂള്‍ സീഡ് ക്ലബിന് കഴിഞ്ഞിട്ടുണ്ട് .വിദ്യാലയത്തോടു ചേര്‍ന്ന് കുട്ടിവനം സംരക്ഷിക്കുന്നു .പാതയോര കൃഷി ആരംഭിച്ചു .ഇലക്കറി മേള സംഘടിപ്പിച്ചു .

പ്രോത്സാഹന സമ്മാനം നേടിയ സ്‌കൂളുകള്‍ :
ഗവ ഗേള്‍സ് എച് എസ്സ് എസ്സ് മാടായി
ഗാന്ധി മെമ്മോറിയല്‍ യു പി സ്‌കൂള്‍ നെല്ലിക്കുറ്റി യു പി സ്‌കൂള്‍
ചെറുപുഷ്പം യു പി സ്‌കൂള്‍ ചന്ദനക്കാംപാറ
സെന്റ് ജോസഫ്സ് യു പി സ്‌കൂള്‍ അറബി
കയറാളം എ.യു.പി
സി പി എന്‍ എസ്സ്  ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാതമംഗലം
പട്ടുവം യു പി സ്‌കൂള്‍
ഐ എസ്സ് ഡി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉളിയത്കടവ് , പയ്യന്നൂര്‍

കോളേജ് വിഭാഗം : സര്‍ സയ്ദ് കോളേജ് , തളിപ്പറമ്പ