ഒന്നാം സ്ഥാനം

ഗവണ്മെന്റ് ഗേള്‍സ് എച്ച് എസ് എസ് കന്യാകുളങ്ങര

Harithavidyalayam

2009 മുതല്‍ സീഡിന്റെ എല്ലാപ്രവര്‍ത്തനങ്ങളും സജീവമായി പ്രവര്‍ത്തിച്ചുവരുന്ന വിദ്യാലയമാണ് കന്യാകുളങ്ങര ഗവണ്മെന്റ് ഗേള്‍സ് എച് എസ് എസ്. വായുമലിനീകരണം കുറയ്ക്കുന്നതിനുവേണ്‍  ി സെമിനാറുകള്‍ , സര്‍വ്വേ, ബോധവത്കരണ ക്ലാസുകള്‍ എന്നിവ വര്‍ഷാരംഭത്തില്‍ തന്നെ  നടപ്പിലാക്കി.
കാര്‍ഷിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചീര, വെ പയര്‍,തക്കാളി,നെല്‍കൃഷി മുതലായവ സ്‌കൂളില്‍ കൃഷിചെയ്യ്തു. ഈ വര്‍ഷം സീഡിന്റെ ഭാഗമായി സ്‌കൂളില്‍ ആരംഭിച്ച  സീഡ് ബോള്‍ , വാട്ടര്‍ ബെല്‍ എന്നി   പദ്ധതികള്‍   സ്‌കൂളില്‍ കൃത്യമായി നടത്തിവരുന്നു ഊര്‍ജ സംരക്ഷണം, ജലസംരക്ഷണം, കുളസംരക്ഷണം എന്നുതുടങ്ങി സീഡിന്റെ എല്ലാ പ്രവര്‍ത്തങ്ങളിലും മികവ് പുലര്‍ത്തി ഈ വര്‍ഷത്തെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് കന്യാകുളങ്ങര ഗവണ്മെന്റ് ഗേള്‍സ് എച് എസ് എസ് സ്‌കൂള്‍ നാട്ടുമാഞ്ചോട്ടില്‍ , പൂമ്പാറ്റയ്‌ക്കൊരു പൂന്തോട്ടം ,ലവ് പ്ലാസ്റ്റിക് ,സീസണ്‍ വാച്ച് എന്നതുടങ്ങി എല്ലാ അടിസ്ഥാന പ്രവര്‍ത്തനങ്ങളിലും ഇവര്‍ നടപ്പിലാക്കുന്നു .

രണ്ടാം സ്ഥാനം

ഗവണ്മെന്റ് എച്ച് എസ് എസ് തോന്നയ്ക്കല്‍

Harithavidyalayam


തിരുവനന്തപുരം : 'പ്രകൃതി' എന്ന പേരില്‍  മാതൃഭൂമി സീഡ് ക്ലബ്ബില്‍ 100 അംഗങ്ങങ്ങളാണ്  സ്‌കൂളില്‍ പ്രകൃതിസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നത്. മനോഹരമായ ഒരു സീഡ് പൂന്തോട്ടവും അവിടെ തണലത്തൊരു ക്ലാസ്സ്മുറിയും സീഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ചു . 100 ഗ്രോ ബാഗുകളില്‍ പച്ചക്കറി കൃഷി,പാടശേഖരത്തില്‍ നെല്‍കൃഷി ,ഇലക്കറിതോട്ടം എന്നിവ പ്രധാന പ്രവര്‍ത്തനങ്ങളാണ്.  പുനര്‍ജനിമൂല ,നാട്ടുപൂക്കള്‍ ,ആമ്പല്‍കുളം,ശലഭ ഉദ്യാന സംരക്ഷിക്കല്‍,ലവ് പ്ലാസ്റ്റിക് പദ്ധതി, പരിസ്ഥിതി ക്യാമ്പ്,മുള നല്ല ചെങ്ങാതി, തുണി സഞ്ചി നിര്‍മാണം ,എന്റെ മരം ,കടല്‍ തീരം ശുചീകരണം എന്നീ പ്രവര്‍ത്തഞങ്ങള്‍ എല്ലാമാണ് സ്‌കൂളിന്  തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയില്‍ സീഡ് പ്രവര്‍ത്തനങ്ങളില്‍ രണ്‍ാം സ്ഥാനം നേടാന്‍ സ്‌കൂളിനെ സഹായിച്ചത്.

മൂന്നാം സ്ഥാനം 
കൈരളി വിദ്യ മന്ദിര്‍ കണിയാപുരം

Harithavidyalayam

തിരുവനന്തപുരം : പത്തു വര്‍ഷമായി മാതൃഭൂമി സീഡ് പദ്ധതിയുമായി  സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മാതൃകാ വിദ്യാലയമാണ് കൈരളി വിദ്യാ മന്ദിര്‍ കണിയാപുരം .സീഡ് പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍നിന്നും സമൂഹത്തിലേക്ക് എത്തിക്കുവാനായി വിവിധകളായ പ്രവര്‍ത്തങ്ങളാണ് ഇവര്‍ കാഴ്ചവെക്കുന്നത്. കരിച്ചാറ  കടവ് റോഡ് നവീകണം,ജലസംരക്ഷണ പ്രവര്‍ത്തങ്ങള്‍, ലവ് പ്ലാസ്റ്റിക് ശേഖരണം,കാര്‍ഷിക പ്രവര്‍ത്തങ്ങള്‍ , തുണി സഞ്ചി നിര്‍മ്മാണം എന്നിവയാണ് ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങള്‍. വാഴയ്ക്ക് ഒരു കൂട്ട് , പൂമ്പാറ്റക്കു ഒരു പൂന്തോട്ടം ,മുള നല്ല ചെങ്ങാതി, തണലത്തൊരു ക്ലാസ്സ്മുറി ,സീഡ് ബോള്‍,വാട്ടര്‍ ബെല്‍, സീഡ് പോലീസ്,സീഡ് റിപ്പോര്‍ട്ടര്‍ എന്ന് തുടങ്ങി എല്ലാ സീഡ് പ്രവര്‍ത്തഞങ്ങലുമാണ് ഈ സ്‌കൂളിന് തിരുവനന്തപുരം  വിദ്യാഭ്യാസജില്ലയില്‍ മൂന്നാം സ്ഥാനം നേടികൊടുത്ത്.