ഒന്നാം സ്ഥാനം

സെന്റ്. മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെറുപനത്തടി

Harithavidyalayam

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഹരിത വിദ്യാലയം ഒന്നാം  സ്ഥാനം ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിനെ തിരഞ്ഞെടുത്തു. സീസണ്‍ വാച്ച് പദ്ധതിയില്‍ സീഡ് കുട്ടികള്‍  നിരവധി മരങ്ങളെ നിരീക്ഷിച്ചു. കാലാവസ്ഥ വ്യതിയാനങ്ങളില്‍ അവയ്ക്ക് വരുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു. പഠനം നടത്തി. കൂടാതെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ മത്സ്യ കൃഷി, തേനീച്ച കൃഷി, വാഴ തോട്ട നിര്‍മ്മാണം, പൂമ്പാറ്റയ്‌ക്കൊരു പൂന്തോട്ടം, മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍, ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയാണ് സ്‌കൂളിനെ ഒന്നാം സ്ഥാനത്തിന് യോഗ്യരാക്കിയത്.


രണ്ടാം സ്ഥാനം  

കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയം

Harithavidyalayam

കുട്ടികള്‍ക്ക് പേപ്പര്‍ പേന, പേപ്പര്‍ ബാഗ് എന്നിവ നിര്‍മിക്കാനുള്ള പരിശീലനം നല്‍കി. പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് അലങ്കാര വസ്തുക്കള്‍ ഉണ്ടാക്കി. ട്രാഫിക് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മുള തൈകള്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിച്ചു സര്‍ക്കാര്‍ സേവനങ്ങളെ ക്കുറിച്ചു  മനസ്സിലാക്കി. ചക്കയുടെ പ്രത്യേകതയും  പോഷകങ്ങളും കുട്ടികളെ  അറിയിക്കാന്‍  ചക്കമേള നടത്തി. ഇലക്കറി മേള, സീഡ്  ബോള്‍  നിര്‍മാണം  തുടങ്ങിയ പ്രവത്തങ്ങള്‍ നടത്തി. പക്ഷി നിരീക്ഷണവും ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയം ആയിരുന്നു. സീഡ് ചലഞ്ച് പദ്ധതിയുടെ ഭാഗമായി  സ്‌കൂളിന് അടുത്തുള്ള കാടുമൂടപ്പെട്ട മുനിസിപ്പാലിറ്റി സ്ഥലം വൃത്തിയാക്കി കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നും കൊണ്ടുവന്ന കപ്പത്തണ്ട്, വാഴക്കന്ന്, മഞ്ഞള്‍, കൂവ തുടങ്ങിയ കൃഷി ആരംഭിച്ചു.

മൂന്നാം സ്ഥാനം  

പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

Harithavidyalayam

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍  ഹരിത വിദ്യാലയം  മൂന്നാം സ്ഥാനത്തേക്ക്  പാലക്കുന്ന് അംബിക  ഇംഗ്ലീഷ്  മീഡിയം സ്‌കൂളിനെ തിരഞ്ഞെടുത്തു .  കുട്ടികള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച സപ്പോട്ട, ഞാവല്‍, പേര, ചാമ്പ, പപ്പായ, മാവ്, പ്ലാവ് തൈകള്‍ നട്ട് മധുരവനം പദ്ധതി ആരംഭിച്ചു.  പ്ലാസ്റ്റിക് മാലിന്യം ശരിയായ രീതിയില്‍ ശേഖരിച്ചു പുനരുപയോഗം നടത്തുന്നതിന്റെ ഭാഗമായി  വീട് , സ്‌കൂള്‍ പരിസരത്തെ കടകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് പുനരുപയോഗത്തിനായി മാതൃഭൂമി സീഡ് പ്രവര്‍ത്തകരെ ഏല്‍പ്പിച്ചു വരുന്നു. സ്‌കൂളില്‍   സൗജന്യ മെഡിക്കല്‍  ക്യാമ്പ് സംഘടിപ്പിച്ചു. ഔഷധ തോട്ട നിര്‍മാണം, ഫിനോയില്‍ നിര്‍മാണം, തുണിസഞ്ചി നിര്‍മാണം, പേപ്പര്‍ ബാഗ് നിര്‍മാണം, സൈക്കിള്‍ റാലി തുടങ്ങിയവയൊക്കെ ഇവരുടെ മറ്റു  പ്രവര്‍ത്തങ്ങളില്‍ ചിലതായിരുന്നു.