സി.എം.എസ് എല്‍.പി.എസ് ഊരകം 

1

2019-2020 അധ്യയന വര്‍ഷത്തില്‍ സ്‌കൂളിലെ കുരുന്നുകള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ അനവധിയാണ്.
      വീടുകളിലെ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് തരം തിരിച്ച് സൂക്ഷിക്കുന്നതിനുള്ള നേതൃത്വം സീഡ് ക്ലബ് അംഗങ്ങളുടെ നടത്തുന്നു. മാലിന്യങ്ങള്‍ കത്തിക്കാതെഅവ ഉപയോഗിച്ച് കരകൗശല വസ്തുക്കളാക്കി മാറ്റി പുനരുപയോഗ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നു. വായു മലിനീകരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ സര്‍വേ നടത്തി .ശ്വാസകോശ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്ക്കരണ ക്ലാസ് നടത്തി. കൃഷിയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും കാര്‍ഷിക വിളകള്‍  ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാര്‍ഷിക വിളകള്‍ ,വിഭവങ്ങള്‍ , പ്രദര്‍ശനവും ഉള്‍പ്പെടുത്തി കൊണ്ട് കാര്‍ഷികമേള നടത്തി. എന്റെ വീട് എന്റെ കൃഷി പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ അവരുടെ വീടുകളില്‍ പച്ചക്കറി കൃഷി നടത്തി. വീട്ടില്‍ ഒരു പച്ചമുളക് കൃഷിയുടെ ഭാഗമായി വീടുകളില്‍ പച്ചമുളക് കൃഷി നടത്തി .വിദ്യാലയ പച്ചക്കറിത്തോട്ടത്തില്‍ മത്തന്‍ ,വഴുതനങ്ങ ,വെണ്ട ,ചേമ്പ് , കോവല്‍, കപ്പ, പേഷന്‍ ഫ്രൂട്ട് , വാഴ തുടങ്ങിയ വിഭവങ്ങള്‍ കൃഷി ചെയ്തു വരുന്നു .പരിസ്ഥിതി സ്‌നേഹം കുട്ടികളില്‍ വളര്‍ത്തിയെടുക്കാനായി പരിസ്ഥിതി യാത്ര സംഘടിപ്പിച്ചു .ആയുരാരോഗ്യ പാലനത്തിന്റെ ഭാഗമായി പ്രഥമ ശുശ്രൂഷാ പരിശീലനം ,വീടുകളിലെ ശുചിത്വവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ് , പ്ലാസ്റ്റിക് നിയന്ത്രിത വിദ്യാലയം , ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി . യോഗാ പരിശീലനം , എല്ലാ കുട്ടികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ , സൗജന്യ രക്ത പരിശോധനാ ക്യാമ്പ് നടത്തി .വാഴയ്ക്ക് ഒരു കൂട്ട് പദ്ധതിയുടെ ഭാഗമായി 8 തരം വാഴകള്‍ വെച്ചു പിടിപ്പിച്ചു. വാഴവിഭവങ്ങള്‍ .വാഴകളുടെ വിവിധ ഭാഗങ്ങള്‍ പ്രദര്‍ശനം നടത്തി . 
വെള്ളം കുടിക്കാതെ ഉണ്ടാകുന്ന രോഗങ്ങള്‍ ഒഴിവാക്കാനായി വാട്ടര്‍ ബെല്‍ സംവിധാനം ആരംഭിച്ചു .സര്‍ക്കാര്‍ സേവനങ്ങള്‍ തിരിച്ചറി യു ന്നതിന്റെ ഭാഗമായി കൃഷി ഭവന്‍ ,പോസ്റ്റോഫീസ് ,വില്ലേജ് ഓഫീസ് , സിവില്‍ സ്റ്റേഷന്‍, തുടങ്ങിയ സര്‍ക്കാര്‍ ഓഫീസുകള്‍ സന്ദര്‍ശിച്ചു. ജലവിഭവങ്ങളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു . ആശുപത്രിയിലെ സേവനങ്ങള്‍ തിരിച്ചറിയാന്‍ ആശുപത്രി സന്ദര്‍ശനം നടത്തി. സീഡ് കോര്‍ഡിനേറ്റര്‍മാരായ ഷീജ പി രാഘവന്‍, പി.ആര്‍ രജിത എന്നിവരാണ്  സ്‌കൂളിലെ സീഡ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം.

 

ഗവ. എല്‍.പി.സ്‌കൂള്‍, വരവൂര്‍

2

മാതൃഭൂമി സീഡിന്റെ  നേതൃത്വത്തില്‍ വരവൂര്‍ ഗവ. എല്‍.പി.സ്‌കൂളിലെ ചെറിയ കുട്ടികള്‍ അധ്യയന വര്‍ഷത്തില്‍ ഏറ്റെടുത്തു നടത്തിയ പ്രവര്‍ത്തനങ്ങള്‍ വലുതാണ്.  പ്രവേശനേത്സവത്തിന്റെ ഭാഗമായി മാവിന്‍തൈ, വേപ്പിന്‍തൈ, പേര, സപ്പോട്ട, തുടങ്ങിയ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. എല്ലു കുട്ടികള്‍ക്കും തുണിസഞ്ചികള്‍ വിതരണം ചെയ്തു. രാവിലെ 11 മണിക്കും, ഉച്ചക്ക് 2.30നും 'വാട്ടര്‍ബെല്‍' സംവിധാനം ഏര്‍പ്പെടുത്തി. എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും ഇടവേളകളില്‍ വെള്ളം കുടിക്കാനുള്ള അവസരം ഒരുക്കി. വിദ്യാലയത്തലെ ഭൂരിഭാഗം കുട്ടികള്‍ക്കും സ്റ്റീല്‍ വാട്ടര്‍ ബോട്ടിലുകളാണ് ഉപയോഗിക്കുന്നത്. എല്ലാ ക്ലാസ്സിലും 'മണ്‍കൂജ' യില്‍ വെള്ളം വെക്കാനുള്ളസൗകര്യം ഒരുക്കി. ക്ലാസ്സുകളില്‍ പ്ലാസ്റ്റിക് വേസ്റ്റ് ബാസ്‌കറ്റിനു പകരം 'മുളകള്‍ കൊണ്ടുള്ള വേസ്റ്റ് കുട്ടകള്‍' ഏര്‍പ്പെടുത്തി. വിദ്യാലയത്തില്‍ ജൈവ വൈവിധ്യ പാര്‍ക്ക് വിപുലീകരിച്ചു. കൂടുതല്‍ പക്ഷികളേയും ഓമന മൃഗങ്ങളേയും വളര്‍ത്തുന്നുണ്ട്. വിദ്യാലയത്തില്‍ വിവിധ ഇനം നേന്ത്രവാഴകള്‍ നട്ടുവളര്‍ത്തി. കുട്ടികളുടെ അമ്മമാരുടെ കൂട്ടായ്മയില്‍ വിദ്യാലയത്തില്‍ ജൈവപച്ചക്കറി കൃഷി ആരംഭിച്ചു. ഓട്ടോറിക്ഷാതൊഴിലാളികളുടെ കൂട്ടായ്മയില്‍ വിദ്യാലയത്തില്‍ ജൈവപച്ചക്കറികൃഷിയും പാതവക്കില്‍ പൂന്തോട്ടങ്ങളും, ജൈവപച്ചക്കറികൃഷിക്കും തുടക്കമിട്ടു. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെ വീട്ടിലും ജൈവപച്ചക്കറി കൃഷി ആരംഭിച്ച് അധ്യാപകരും, പി.ടി.എ. അംഗങ്ങളും 10 കുട്ടികളെ കണ്ടെത്തി 'കുട്ടികര്‍ഷക അവാര്‍ഡ്' ഏര്‍പ്പെടുത്തി.
 വീടുകളില്‍ ഏറ്റവും നന്നായി ജൈവപച്ചക്കറികൃഷി ചെയ്യുന്ന അമ്മമാരെ കണ്ടെത്തി കര്‍ഷക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തി. വീടിനുപുറത്ത് പാതവക്കില്‍ പൂന്തോട്ടം ഉണ്ടാക്കി സംരക്ഷിക്കുന്ന കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തി. ഒരേക്കര്‍ സ്ഥലത്ത് പാട്ടത്തിനെടുത്ത് ജൈവനെല്‍കൃഷി ചെയ്ത് നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ കുട്ടികളെ പരിചയപ്പെടുത്തി. ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി സൈക്കില്‍ റാലി സംഘടിപ്പിച്ചു. കുളങ്ങള്‍ സന്ദര്‍ശിച്ച് കുട്ടികളും അധ്യാപകരും പി.ടി.എ., എം.പി.ടി.എ. അംഗങ്ങളും പറ്റാവുന്ന തരത്തില്‍ വൃത്തിയാക്കി.  പിറന്നാളിന് മിഠായി നല്‍കുന്ന പതിവ് ഒഴിവാക്കി വിദ്യാലയത്തിന് പൂച്ചട്ടികളും പക്ഷികളേയും, മൃഗങ്ങളേയും, മത്സ്യകുട്ടികളേയും പിറന്നാള്‍ സമ്മാനമാി നല്‍കിത്തുടങ്ങി. ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ട്.


പ്രോത്സാഹന സമ്മാനം 

എസ് .എന്‍.എല്‍.പി.എസ് ഇരിഞ്ഞാലക്കുട 
വി.എല്‍.പി.എസ് കല്ലൂര്‍ 
യു.എം.എല്‍.പി.എസ് തിരുവില്വാമല