എല്‍ എം എസ് മോഡല്‍ എല്‍ പി സ്‌കൂള്‍, ചെമ്പൂര്

1

പ്രകൃതിയെ സ്‌നേഹിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളും    അധ്യാപകരുമാണ് സീഡിന്റെ വിജയം.അത്തരത്തില്‍ ഒരു വിദ്യാലയമാണ് എല്‍ എം എസ് മോഡല്‍ എല്‍ പി സ്‌കൂള്‍ ,ചെമ്പൂര് .വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ തിരുവനന്തപുരം ജില്ലയിലെ ഹരിതമുകുളം പുരസ്‌കാരം ഈ സ്‌കൂളിന് ലഭിച്ചിരിക്കുകയാണ്. 32 തരത്തിലുള്ള കറിവേപ്പില സ്‌കൂളില്‍ സംരക്ഷിക്കുന്നു. പേപ്പര്‍ പേനയുടെ നിര്‍മ്മാണം, തുളസി ചായ ,ഔഷത കഞ്ഞി എന്റെ നാട്ടറിവ് പുസ്തകം എല്ലാം ഈ സ്‌കൂളിന്റെ മാത്രം

 

ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ കാഞ്ഞിരംകുളം

2

ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി കാഞ്ഞിരംകുളം എല്‍ പി സ്‌കൂളിലെ കുട്ടികള്‍ തുണി സഞ്ചികള്‍, പേപ്പര്‍ കവറുകള്‍,പൗച്ചുകള്‍ എന്നിവ നിര്‍മ്മിച്ചു. 158 കുട്ടികള്‍ സീഡ് ക്ലബ്ബില്‍ സജീവ അംഗങ്ങളാണ്.
വായു മലിനീകരണ തോത് കണ്ടെത്തുന്നതിന്റെ ഭാഗമായി സര്‍വ്വേ, ബോധവത്കരണ ക്ലാസുകള്‍, സൈക്കിള്‍യാത്രക്ക് പരിശീലനം എന്നിവ നടപ്പിലാക്കി. സ്‌കൂളിലും സീഡ് ക്ലബ് അംഗംങ്ങളുടെ വീട്ടിലും പച്ചക്കറി തോട്ടം നിര്‍മ്മിച്ച്. മികച്ച കൃഷിത്തോട്ടം സംരക്ഷിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. സ്‌കൂളിലെ കുട്ടികര്‍ഷകര്‍ക്കും കൃഷ് പ്രോത്സാഹിപ്പിക്കുവാനായി  അവാര്‍ഡുകള്‍ നല്‍കി.
പ്രകൃതിയെ അറിയുവാനും  മനസിലാക്കുവാനുമായി സീഡ് കുട്ടികളും അദ്ധ്യാപകരും പരിസ്ഥിതി യാത്രകള്‍ നടത്തി.

പ്രോത്സാഹനസമ്മാനം

  1. ഗവൺമെന്റ്  എൽ പി എസ്‌ ചെമ്പൂര്
  2. ഗവൺമെന്റ്  എൽ പി എസ് കിളിമാനൂർ