വള്ളംകുളം ഗവ.ഡി.വി.എല്‍.പി.എസ്.

1

ഓരോ തുള്ളിവെള്ളവും കരുതലോടെ കാക്കണമെന്ന് ലക്ഷ്യമിട്ടാണ് വള്ളംകുളം ഗവ.ഡി.വി.എല്‍.പി.എസ് . സ്‌കൂളിലെ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നത് . ജലസ്രോതസ്സും ലഭ്യതയും മനസിലാക്കാന്‍ ജലസാക്ഷരതയജഞം സംഘടിപ്പിച്ചിരുന്നു. കൂടാതെ സ്‌കുള്‍ പരിസരത്ത് പക്ഷികള്‍ക്കായി മണ്‍ ചട്ടിയില്‍ ശുദ്ധജലം ഒരുക്കി വെക്കുകയും ചെയ്തു. ജൈവ വൈവിദ്യ സംരക്ഷണത്തിന്റഎ ഭാഗമായി സ്‌കൂള്‍ പരിസരത്ത് മന്ദാരം, ഇരുമ്പന്‍ പുളി, ഓലോലിമരം, റെമ്പൂട്ടാന്‍, സപ്പോട്ട, അത്തി, മാവ്, പ്ലാവ്, പേര, നെല്ലി തുടങ്ങിയ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. കൃഷിയില്‍ മികവ് തെളിയിച്ച മുതിര്‍ന്ന കര്‍ഷകരെ ആദരിക്കാനും ആവേശത്തോടെ സീഡ് കൂട്ടുകാര്‍ ഒരുങ്ങി. പ്ലാസ്റ്റിക് വിമുക്ത കാമ്പസിനുള്ള കൂട്ടായ പ്രവര്‍ത്തനത്തിലാണ് ഇവര്‍.

 

ഏഴംകുളം ജി എൽ പി സ്‌കൂൾ

2

പഠനത്തോടൊപ്പം പരിസ്ഥിതി പ്രവർത്തനങ്ങൾക്കും മികച്ച പ്രകടനം കാഴ്ചവച്ച ഏഴംകുളം ജി എൽ പി സ്കൂളിന് മാതൃഭുമി സീഡ് ഹരിത മുകുളം പുരസ്കാരം ലഭിച്ചു. ഇൗ അദ്ധ്യായന വർഷത്തിൽ സ്കൂളിൽ നടത്തിയ ജൈവ പച്ചക്കറി തോട്ടം, ജൈവ വൈവിധ്യ പാർക്ക്, ഒൗഷധതോട്ടം, പൂന്തോട്ടം, എന്നിവയും സീഡ് പ്രവർത്തകർ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.  വാട്ടർ ബെൽ, സീഡ് പോലിസ് ,എന്നീ പ്രവർത്തനങ്ങളും സജീവമാണ്.  ആരോഗ്യ ശുചിത്വ ബോധവൽക്കരണ സെമിനാറുകൾ, കാർഷിക മേള, കൃഷി പഠനയാത്രകൾ, തുടങ്ങിയ പ്രവർത്തനങ്ങളും ഇൗ അധ്യായന വർഷം സംഘടിപ്പിച്ചിട്ടുണ്ട്.

 

പ്രോത്സാഹന സമ്മാനം

ജി. എല്‍ പി  സ്‌കൂള്‍ , കുറുമ്പാല 
ജി. എസ് സി വി എല്‍ പി  സ്‌കൂള്‍, കൊടുമണ്‍
ജി. എൽ.പി.എസ്‌. ഇരവിപേരൂർ