മുടിയൂർക്കര ഗവ.എല്‍.പി. സ്‌കൂൾ

1

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യബന്ധം വിളിച്ചറിയിക്കുകയാണ് മുടിയൂര്ക്കര ഗവ.എല്‍.പി. സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍. 20 അംഗങ്ങളുള്ള 'ഹരിതം' സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. കുട്ടികള്‍ വീടുകളില്‍ നിന്നും പരിസരത്ത് നിന്നുമുള്ള പ്ലാസ്റ്റിക് ശേഖരിച്ച ഹരിതകര്‍മസേനക്ക് കൈമാറുന്ന. ഇതോടൊപ്പം പ്ലാസ്റ്റിക് ബോട്ടിലുകള്‍ മനോഹരമായ പൂച്ചട്ടികളാക്കി മാറ്റല്‍, പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍, ചകിരിയില്‍ ജൈവപൂച്ചട്ടി നിര്‍മാണം, സ്റ്റീല്‍ കുപ്പികള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന ത് പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയുമുണ്ട്. ജൈവപച്ചക്കറിത്തോട്ടമൊരുക്കല്‍, സ്‌കൂള്‍ പൂന്തോട്ടനിര്‍മ്മാണം, ഔഷധ സസ്യ പരിപാലനം, മധുരവനം, പിറന്നാള്‍ മരങ്ങളുടെ സംരക്ഷണം, മണ്ണിന് പുതയിടല്‍, ജൈവവൈവിധ്യ പാര്‍ക്ക് സംരക്ഷണം, കുട്ടിക്കൊരു വാഴ, പപ്പായ കൃഷി, ആരോഗ്യ ബോധവത്കരണം ക്ലാസുകള്‍ തുടങ്ങിയവയും നടത്തുന്നു.


സി.എന്‍.ഐ. എല്‍.പി.സ്‌കൂള്‍ കോട്ടയം

2

കുട്ടികളില്‍ പ്രകൃതി സൗഹൃദമനോഭാവം വളര്‍ത്തി പുതിയ ജീവിത ശൈലി പ്രദാനം ചെയ്യുകയാണ് കോട്ടയം സി.എന്‍.ഐ. എല്‍.പി. സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍. സ്‌കൂളിലെ ഏദന്‍ സീഡ് ക്ലബ്ബില്‍ ഒന്ന് മുതല്‍ നാല് വരെ ക്ലാസിലെ 30 കുട്ടികള്‍ അംഗങ്ങളാണ്. പ്രഥമാധ്യാപകന്‍ അടക്കമുള്ളവര്‍ സീഡ് പ്രവര്‍ത്തനത്തിന് പിന്തുണ നല്‍കുന്നു. സീഡ് പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍, ജൈവ കൃഷി രീതി, പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്നിവ യാണ് പ്രധാനം. റോഡ് സുരക്ഷ, പ്രകൃതി സംരക്ഷണം, ജല സംരക്ഷണം തുടങ്ങിയ ബോധവല്‍ക്കരണ പരിപാടികള്‍, വാട്ടര്‍ ബെല്‍ പദ്ധതി, ഓസോണ്‍ ദിനത്തില്‍ പുക പരിശോധന കേന്ദ്ര സന്ദര്‍ശനം, തണലത്തൊരു ക്‌ളാസ് മുറി, മാലിന്യ സംസ്‌ക്കരണം, കടലാസ് സഞ്ചി നിര്‍മ്മാണം, പ്രാഥമിക ചികിത്സ പരിശീലനം, ദുരിതാശ്വാസ നിധി സംഭാവന,പരിസര ശുചീകരണം, പൂന്തോട്ട നിര്‍മാണം, സ്‌കൂള്‍ പരിസരത്ത് പച്ചക്കറി കൃഷി തുടങ്ങിയവയുമുണ്ട്. 

 

പ്രോത്സാഹന സമ്മാനം

ജിഎല്‍പിഎസ് പടിഞ്ഞാറേക്കര 
ദേവിവിലാസം എല്‍.പി.എസ് കുമാരനല്ലൂര്‍
ഡിവിജി എല്‍പിഎസ് ചെറുവള്ളി