ഗവ എല്‍ പി എസ് പന്മനമനയില്‍

1

ഗവണ്‍മെന്റ് എല്‍ പി എസ് പന്മന മനയില്‍ കൊല്ലം: ശാസ്താംകോട്ട തടാക സംരക്ഷണ ത്തിന്റെ ഭാഗമായി ഒരു തൈ നടാം 100 കിളികള്‍ക്കായി എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് ഈ വര്‍ഷത്തെ സീഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ഹരിത മുകുളം മത്സരത്തില്‍ കൊല്ലം ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സ്‌കൂളിന് കഴിഞ്ഞു.  അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ മികച്ച പല പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷം നടന്നത് ലവ് പ്ലാസ്റ്റിക്കിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരണം അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും സ്‌കൂളില്‍ ഔഷധസസ്യ തോട്ടം പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം മധുരവനം പത്തില്‍ പരം ഇനത്തിലുള്ള ചീരകളുടെ ഒരു തോട്ടം കുട്ടികള്‍ അഭിനയിച്ച ഷോട്ട് ഫിലിം എന്നിവയാണ് എടുത്തുപറയേണ്ട പ്രവര്‍ത്തനങ്ങള്‍. 


ഗവ: എല്‍ പി എസ്, കൂനയില്‍

2

കൊല്ലം: മാതൃഭൂമി സീഡ് സംഘടിപ്പിക്കുന്ന ഹരിതമുകുളം മത്സരത്തില്‍ ജില്ലയിലെ മികച്ച എല്‍പി സ്‌കൂളുകളില്‍ ഒന്നായി ഗവണ്‍മെന്റ് എല്‍പിഎസ് കൂനയില്‍. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി വളരെ മികച്ച പ്രവര്‍ത്തനമാണ് ഈ സ്‌കൂള്‍ കാഴ്ചവെച്ചിരിക്കുന്നത് പ്ലാസ്റ്റിക്കിതിരെയുള്ള പ്രവര്‍ത്തനങ്ങളായ പ്ലാസ്റ്റിക് പുനരുപയോഗം തുണി സഞ്ചി നിര്‍മ്മാണം പ്രകൃതിസൗഹൃദ കുപ്പികള്‍ പ്ലാസ്റ്റിക് നിയന്ത്രിത വിദ്യാലയം കൂടാതെ ഫുഡ് ചലഞ്ച് ഈ വേസ്റ്റ് കളക്ഷന്‍ വായു മലിനീകരണത്തിന്റെ തോത് കണ്ടെത്താന്‍ സര്‍വ്വേ മണ്ണിരക്കമ്പോസ്റ്റ് ജൈവ കാര്‍ഷിക മേളയും നാട്ടുചന്തയും എന്റെ വീട് എന്റെ കൃഷി പിറന്നാള്‍ മരം പപ്പായ ഗ്രാമം കൊയ്ത്തുല്‍സവം കുറ്റിമുല്ല എന്റെ മുല്ല മുള നല്ല ചങ്ങാതി തണലത്തൊരു ക്ലാസ്മുറി എന്നിങ്ങനെ വ്യത്യസ്തമായ പല പ്രവര്‍ത്തനങ്ങളും ഈ വര്‍ഷം നടപ്പിലാക്കി മുത്തശ്ശി മാവിന്റെ ഓര്‍മ്മയ്ക്കായി പണ്ട് മാവ് നിന്നെടുത്ത മുപ്പത് നാട്ട്മാവിന്‍ തൈകള്‍ കുട്ടികള്‍ നട്ട് സംരക്ഷിക്കുന്നു.

 

പ്രോത്സാഹന സമ്മാനം

എസ്‌.വി.എൽ.പി.എസ്‌. പൂങ്കോട്‌ 
ചെന്തിപ്പിൽ എൽ.പി.എസ്‌.
ഗവ.എൽ.പി.എസ്‌. ചെറിയഴീക്കൽ
ഗവ.എൽ.പി.എസ്‌. തൊലിക്കോട്‌