ഗവ. എല്‍.പി.എസ്. കടവൂര്‍.

1

പരിസ്ഥിതി സംരക്ഷണം തങ്ങളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന കടവൂരിലെ ഗവ.എല്‍.പി സ്‌കൂള്‍.  സ്‌കൂളില്‍ വിവിധതരം ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്തല്‍ അവയുടെ സംരക്ഷണം ജൈവ പച്ചക്കറി കൃഷി, പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവല്‍ക്കരണം  ലൗ പ്ലാസ്റ്റിക് പദ്ധതയിലൂടെ  നടപ്പിലാക്കി. കരനെല്‍കൃഷി പരീക്ഷിക്കുന്ന സ്‌കൂളില്‍ 55 കിലോ വിളവ് ലഭിച്ചു. കലാം പാര്‍ക്കും സ്‌പെയ്‌സ് പാര്‍ക്കുമെല്ലാം സ്‌കൂളില്‍ സീഡ് പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടായി. കുഞ്ഞു കരങ്ങളിലൂടെ 1057 കിലോ പച്ചക്കറികള്‍ കുട്ടികള്‍ വിളവെടുത്തു. പ്രധാനാധ്യാപിക സതി ടീച്ചര്‍ക്കൊപ്പം സീഡ് ടീച്ചര്‍ കോര്‍ഡിനേറ്റര്‍ സുമയ്യായും മറ്റ് അധ്യാപകരും കുട്ടികള്‍ക്കൊപ്പം ഉണ്ട്.സ്‌കൂളിലും കുട്ടികളിലും ഒരു നവ സംസ്!കാരം വളര്‍ത്തിയെടുക്കാന്‍  സീഡ് പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്.

 

ശ്രീനാരായണ ഗിരി എല്‍ .പി.സ്‌കൂള്‍, തോട്ടുമുഖം  

2

കുരുന്നുകളില്‍ പ്രകൃതി സുരക്ഷിതമാണ് എന്ന് തെളിയിക്കുക യാണ് തോട്ടുമുഖം ശ്രീനാരായണ ഗിരി എല്‍ .പി.സ്‌കൂള്‍. ദിനാചരണങ്ങള്‍ എല്ലാം തന്നെ നടത്തിയ സ്‌കൂളില്‍ വിവിധതരം ഔഷധ സസ്യങ്ങള്‍ നട്ടു വളര്‍ത്തല്‍, അവയുടെ സംരക്ഷണം, ജൈവ പച്ചക്കറി കൃഷി,വാഴക്കൃഷി പരിപാലനം ,ശലഭോദ്യാനം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഊര്‍ജസംരക്ഷത്തെക്കുറിച്ചും കുട്ടികള്‍ വളരെ ബോധവാന്മാരാണ്. അതുപോലെ തന്നെ പച്ചക്കറിത്തോട്ടവും അതിന്റെ പരിപാലനവും വളരെ ശ്രദ്ധയോടെ കുട്ടികള്‍ ഏറ്റെടുക്കുകയും പച്ചക്കറി യുടെ വിളവെടുപ്പ് നിര്‍വഹിക്കുക യും ചെയ്തു.  ഔഷധത്തോട്ടവും പരി പാലിച്ചു വരുന്നു.

 

പ്രോത്സാഹന സമ്മാനം

ഗവ.എല്‍.പി.എസ്.നീറംപുഴ  
സെയിന്റ്.ഫിലോമിനാസ് എല്‍.പി.എസ് .,കൂനമാവ്
ഗവ.എല്‍.പി.എസ്.കോഴിപ്പിള്ളി
സെക്രേട്ട്‌ ഹാര്‍ട്ട്  എല്‍.പി.എസ്., രാമലൂര്‍
സെയിന്റ് ആന്റണിസ്  എല്‍.പി.എസ്. വടുതല
ഗവ.ബോയ്‌സ് എല്‍.പി.എസ്., പെരുമ്പാവൂര്‍
ജി.എല്‍ .പി .എസ് ., കോട്ടപ്പുറം