വെളിയനാട് ഗവ എല്‍.പി.എസ്.
   
1

വെളിയനാട്: ഒരു വിദ്യാലയം നാടിന് വെളിച്ചമാക്കുക എന്ന ലക്ഷ്യവുമായാണ് വെളിനാട് ഗവ എല്‍.പി.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ് പ്രവര്‍ത്തിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നു വായനാ കൂടാരം പദ്ധതി. കൂടുതല്‍ കുട്ടികളുള്ള പ്രദേശങ്ങളില്‍ കുട്ടി ലൈബ്രേറിയന്മാരുടെ നേതൃത്വത്തില്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഭവനങ്ങളില്‍ ഇതിനായി ഗ്രന്ഥശാലകള്‍ ക്രമീകരിച്ചു. വെളിയനാട് ഫ്രണ്ടസ് ഗ്രന്ഥശാലയാണ് വേണ്ട സഹായങ്ങള്‍ നല്‍കിയത്.
 ഇതിന് പുറമേ ജൈവപച്ചക്കറി കൃഷി, ഭക്ഷ്യദിനത്തില്‍ 124ല്‍ പരം വിഭവങ്ങളുമായി രുചിയുടെ കലവറയും ഒരുക്കിയത്. ബഷീര്‍ ചരമദിനത്തില്‍ അദ്ദേഹത്തിന്റെ കൃതികളും, ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. വെളിയനാട് പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ച കുട്ടികള്‍ കത്തെഴുതി പോസ്റ്റ് ചെയ്തു രീതികള്‍ മനസ്സിലാക്കി. സ്‌കൂള്‍ വളപ്പിലെ മാവുകളുടെ പഠനം, വ്യക്തിവികാസത്തിനായി യോഗ പരിശീലനം തുടങ്ങിയവയും സീഡ് ക്ലബിന്റെ ഭാഗമായി സംഘടിപ്പിച്ചു. പിന്നീട് യോഗ പരിശീലനം സ്‌കൂളില്‍ എല്ലാ ദിവസവും നടത്തുന്നുണ്ട്.

 കഴിഞ്ഞ വര്‍ഷം തന്നെ സ്‌കൂളില്‍ കാര്‍ഷിക തോട്ടത്തിന്റെ പ്രവര്‍ത്തനവും ആരംഭിച്ചിരുന്നു. ഈ വര്‍ഷം വെള്ളപ്പൊക്കം ഉള്‍പ്പടെയുള്ള വെല്ലുവിളികളെ അതിജീവിച്ച് കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ മുന്നേറാനാണ് സ്‌കൂള്‍ ശ്രമിക്കുന്നത്. 

 

കടക്കരപ്പള്ളി എല്‍.പി സ്‌കൂള്‍  

2

ചേര്‍ത്തല: പ്രകൃതിയെ അറിഞ്ഞ് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിറഞ്ഞ അവസരമൊരുക്കുകയാണ് കടക്കരപ്പള്ളി എല്‍.പി.സ്‌കൂള്‍. ഒപ്പം സമൂഹ നന്മക്കുതകുന്ന പ്രവര്‍ത്തനങ്ങളില്‍ ശക്തമായ ഇടപെടലുകളും. ക്ലാസ് മുറിയില്‍ മാത്രമൊതുങ്ങാതെ കുട്ടികളെ മണ്ണറിഞ്ഞും നാടിന്റെ മനസ്സറിഞ്ഞുമാണ് പഠിപ്പിക്കുന്നത്. തീരദേശ ഗ്രാമത്തിലെ  സ്‌കൂളിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് മാതൃഭൂമി സീഡ് ക്ലബിനും. മഴത്തുള്ളിക്കുട്ടം എന്ന പേരിലുള്ള സീഡ് ക്ലബ്ബിനു നേതൃത്വം നല്‍കുന്നത്ത്  നാലാം ക്ലാസ്സിലെ 55 കുട്ടികളാണ്.

സീഡ് ക്ലബിന്റെ നേത്രത്വത്തില്‍ ഈ അദ്ധ്യായന വര്‍ഷം നടപ്പിലാക്കിയ പദ്ധതിയാണ്: എന്റെ മണ്ണ്' എന്റെ മലയാളം:ഈ പദ്ധതി യിലൂടെ മണ്ണറിഞ്ഞ്  പ്രകൃതിയുമായി ബന്ധിപ്പിച്ച് പഠിക്കാനും ഭാഷയെ വീണ്ടെടുക്കാന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി സ്‌കൂളിലെ കുട്ടികളുടെ വീടുകള്‍ പരിസ്ഥിതി ജലസൗഹൃദങ്ങളാക്കി ഇതിനായി നാട്ടിലിറങ്ങിയും പ്രവര്‍ത്തനങ്ങള്‍ നടത്തി സമൂഹത്തിനു നല്ല സന്ദേശങ്ങള്‍ നല്‍കി  വിവിധ കൃഷിരീതികള്‍ നടപ്പിലാക്കി, ഇട്ടി അച്ചുതന്‍കുര്യാല സംരക്ഷിച്ചു, ഹോണ സ്റ്റിലൈബ്രറികള്‍ സ്ഥാപിച്ചു, രക്ഷിതാക്കളെയും മുതിര്‍ന്നവരെയും കമ്പ്യൂട്ടര്‍ സാക്ഷരരാക്കി, വിദ്യാരംഭ ദിനത്തില്‍ സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ തങ്ങളുടെ മാതാപിതാക്കള്‍ക്ക് ഗുരുക്കന്മാരായി 'ഓരോ വീടുകളിലും എന്റെ മരം, ശുചികരണത്തിര് എന്റെ ചൂല്‍ പദ്ധതി തുടങ്ങി '' ''രോഗികള്‍ക്കായി  കനിവ്  സ ഹാ യ പദ്ധതി തുടങ്ങി 'അങ്ങനെ മാതൃഭൂമി സീഡ് ക്ലബ് നേതൃത്യത്തില്‍  നാടറിഞ്ഞ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.സ്‌കൂളിന്റെ പ്രവര്‍ത്തനന്നള്‍ക്കു നാടാകെ പിന്തുണ നല്‍കുന്നു.

പ്രോത്സാഹന സമ്മാനം

ജി.ടി.ഡി.എല്‍.പി.എസ്. തുറവൂര്‍
ജി.എല്‍.പി.എസ്. കൊട്ടാരം
എം.എ.എം.എല്‍.പി.എസ്. പനവള്ളി