മഴുവടി ജി.എൽ. പി. എസ്‌ 

മഴുവടി: മഴു വടിയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മരത്തൈ നൽകി കൊണ്ടാണ്  ഇ വർഷത്തെ സീഡ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സ്കൂൾ പരിസരത്തും കുട്ടികളുടെ വീടുകളിലും മരതൈകൾ നട്ടു. ജൈവവൈവിധ്യ പാർക്ക് കുട്ടികളുടെ സഹായത്തോടെ വിപുലീകരിച്ചു.

വിഷരഹിത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിനായി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു. ഇത് സ്കൂളിൽ ഉച്ചഭക്ഷണത്തിനായി പച്ചക്കറി ലഭിച്ചക്കാൻ സഹായിച്ചു .ദിനാചരണങ്ങൾ പഠനപ്രവർത്തനങ്ങളാക്കി. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലസ്സ്, തുടങ്ങി കൊച്ചുകൂട്ടുകാർക്ക് കൂട്ടുകൂടൻ ഉതകുന്ന എല്ലാ പ്രവർത്തനത്തിനുള്ള മികവിനാണ് ഇ വർഷത്തെ ഹരിത മുകുളം സമ്മാനം

കഴിഞ്ഞ മൂന്നു വർഷങ്ങളായി സീഡിന്റെ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.

ചേലച്ചുവട് ഗവ.എൽ പി എസ്‌.

ചേലച്ചുവട്:ഒത്തൊരുമിച്ചു നിന്ന് ഹരിത മുകുളം നേടി ചേലച്ചുവട് ഗവ.എൽപി സ്കൂളിലെ സീഡ് ക്ലബ്ബ്. ഊർജ സംരക്ഷണം,വായു മലിനീകരണം കുറക്കുക തുടങ്ങിയ വിവിധ ഇനം കർമ പദ്ധതികളാണ് സീഡ് ക്ലബ്ബ് ഇ വർഷം നടപ്പിൽ വരുത്തിയത്. 

ഔഷധത്തോട്ടം,  ശലഭോദ്യാനം, കിളി കുളം , ജൈവ പന്തൽ ,പച്ചക്കറിത്തോട്ടം ഇങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങലാണ്   40 അംഗങ്ങലുള്ള സീഡ് ക്ലബ്ബ്   ഒരിക്കിയിരികുന്നത്.

സീറോ വേസ്റ്റ് പദ്ധതി, ആരോഗ്യ സംരക്ഷണ ബോധവൽക്കരണം, എന്റെ വീട് എന്റെ തോട്ടം, മരച്ചുവട്ടിലുള്ള ക്ലാസ് റൂം, പ്ലാസ്റ്റിക് രഹിത വിദ്യാലയം പദ്ധതി , വാഴത്തോട്ടം, പ്രവർത്തനങ്ങൾ ഇങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടന്നുവരുന്നു .

പ്രോത്സാഹന സമ്മാനം

  • എസ് എൻ എൽ പി എസ് പരിയാരം
  • എച് എഫ് എൽ പി എസ് കരിമണ്ണൂർ
  • ജി ടി എൽ പി എസ് ഇടമലക്കുടി