ഒന്നാം സ്ഥാനം 

പൂഴിക്കാട് ഗവ.യു.പി   സ്‌കൂള്‍ 

pta

പൂഴിക്കാട്; കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍  മുന്‍പന്തിയിലുള്ള പൂഴിക്കാട് ഗവ.യു.പി   സ്‌കൂള്‍ അവരുടെ പ്രവര്‍ത്തനങ്ങള മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഒന്നിച് പ്രവര്‍ത്തിക്കുന്നു. മഴക്കുഴി നിര്‍മാണം, ജല പരിശോധന എന്നിവ ജല സംരക്ഷണത്തിന്റെ ഭാഗമായി സ്‌കൂളില്‍ നടപ്പിലാക്കി. പൂമ്പാറ്റയ്ക്കൊരു പൂവൻതോട്ടം, എന്റെ പ്ലാവ് എന്റെ കൊന്ന , മധുരാവണം പച്ചയെഴുതും വരയും പാട്ടും തുടങ്ങിയ പ്രവർത്തങ്ങളും ചെയ്തു വരുന്നു. നാട്ടുമാവുകളുടെ സംരക്ഷണം  കുട്ടികള്‍ ഏറ്റെടുത്തു. അതോടൊപ്പം ക്ലാസ്‌സുകളും സംഘടിപ്പിച്ചു. വിവിധ  പച്ചക്കറി കൃഷികളാല്‍ സമൃദമാണ് സ്‌കൂള്‍ വളപ്.  തക്കാളി, വെണ്ട, പച്ചമുളക്, കോളിഫ്‌ലവര്‍, കാബേജ് ചീര എന്നിവ നല്ലരീതിയില്‍ കുട്ടികള്‍ പരിപാലിച്ച പോരുന്നു. കുട്ടികളുടെ വീടുകളിലേക്കും ഇവയുടെ വിത്തുകള്‍ കൊടുത്ത വിടുന്നു. പാട്ടത്തിനെടുത്ത നെല്പാടത്  കുട്ടികള്‍ വിത്ത്  ഇറക്കി. പഴമയുടെയും ആരോഗ്യത്തിന്റെയും പ്രവര്‍ത്തനങ്ങളെ ഒന്നിപ്പിച്ച പത്തിലക്കറികള്‍, കര്‍ക്കിടക കഞ്ഞി എന്നിവ സീഡ് ക്ലബ്  സ്‌കൂളില്‍  തയ്യാറാക്കി കുട്ടികള്‍ക്ക്  വിതരണം ചെയ്തു. 720കെജി പച്ചക്കറികള്‍ കുട്ടികള്‍  നട്ട് വളര്‍ത്തുകയുണ്ടായി. അതോടൊപ്പം ഔഷധ സസ്യ ഉദ്യാനം, നക്ഷത്രവനം എന്നിവയും 150ഇല്‍ പരം വൃക്ഷങ്ങളുടെ രജിസ്റ്റര്‍ കുട്ടികള്‍ തയ്യാറാക്കി. സീഡ് ക്ലബ് കുട്ടികള്‍ പ്ലാസ്റ്റിക്  ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്റ്റീല്‍ പത്രങ്ങളിലേക്ക്  അവരുടെ  ഉപയോഗം  മാറ്റി. കൈകഴുകല്‍ ദിനാചരണത്തോടൊപ്പം മറ്റ്  എല്ലാം ദിനങ്ങളും  സ്‌കൂള്‍  സീഡ് ക്ലബിന്റെ നേത്രത്വത്തില്‍ ആചരിച്ചു  വരുന്നു. ആരോഗ്യമുള്ള ജീവിതത്തിനായി സൈക്കിള്‍  പരിശീലനവും ആരോഗ്യമുള്ള  പ്രകൃതിക്കായി  സീസണ്‍ വാച്ചും സീഡ് ക്ലബ്  കുട്ടികള്‍ നടത്തുന്നു. 

രണ്ടാം സ്ഥാനം

അമൃത വിദ്യാലയം

pta

പത്തനംതിട്ട:  മാതൃഭുമി സീഡ്  ക്ലബ്ബിന്റെ ഭാഗമായി അമൃത വിദ്യാലയം കാർഷിക വിഭാഗത്തിൽ എന്റെ വീട് എന്റെ കൃഷി, ജൈവകൃഷി, സ്കൂളിലൊരു ഇലക്കറിത്തോട്ടം ജീവനറ്റ തുള്ളികൾ എന്ന പേരിൽ ജല സംരക്ഷണം എന്നിവ നടത്തി. സ്കൂളിലെ കൃഷികളിൽ കുട്ടികളുടെ നിറ  സാന്നിധ്യം  കാണാൻ സാധിക്കും. ജൈവ വൈവിധ്യത്തിന്റെ ഭാഗമായി സീഡ് ബാങ്ക്, നാട്ടറിവ് ശേഹരണം, പരിസ്ഥിതി യാത്ര തുടങ്ങിയവ സംഘടിപ്പിച്ചു. സീഡ് ക്ലബ്ബിലെ കുട്ടികൾക്ക് സീഡ് പ്രവർത്തനങ്ങളിൽ ഉള്ള അറിവ് എടുത്ത് പറയേണ്ടതാണ്. ശുചിത്വത്തെ ആരോഗ്യവുമായി ബന്ധപ്പെട്ട ബോധവൽക്കരണ പ്രവർത്തനങ്ങൾ, ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ സോളാർ വൈദ്യതി  പ്രവർത്തനങ്ങൾ, സ്കൂളിലൊരു സൗരോർജ പദ്ധതി തുടങ്ങിയവ നടപ്പിലാക്കുന്നു.പൂന്തോട്ടത്തിലെ ചെടികളെ കുട്ടികളെ തന്നെ സ്വയം സംരക്ഷിക്കുന്നു. അതോടൊപ്പമ അവയെ നിരീക്ഷിക്കാനും കൂട്ടികൾ സമയം  കണ്ടെത്തുന്നു.  ചക്ക വിഭവങ്ങൾകൊണ്ടുള്ള മേളകൾ , ചക്ക പത്രം തുടങ്ങിയവയും  സ്കൂളിലെ പ്രവർത്തങ്ങളിലുള്ളവയാണ്. പ്രക്ര്തി കഥകളുടെയും കവിതകളുടെ വലിയൊരു സെഹാരം നമ്മുക് സ്കൂളിൽ കാണാൻ സാധിക്കുന്നു.  സീഡ് പ്രവർത്തനങ്ങളിൽ പെട്ട എല്ലാ കുട്ടികൾക്കും അവയെപ്പറ്റിയുള്ള അവബോധം പ്രശംസനീയമാണ്. പ്രകൃതിയെ സംരെക്ഷിക്കുന്നട്ജഹിനും നല്ല സമൂഹ ജീവികളായി വളരാനും കുട്ടികൾ പ്രാപ്തരാക്കുന്നു. സ്കൂൾ മാനേജ്‍മെന്റിന്റെയും മാറ്റ് അധ്യാപകരുടെയും  പിന്തുണ ഈ കുട്ടികൾ ഉറപ്പാക്കുന്നു.

മൂന്നാം സ്ഥാനം

മിത്രപുരം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍

pta

അടൂര്‍: മിത്രപുരം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ,പഠനപ്രവര്‍ത്തനങ്ങളിലും ഒരുപോലെ മികവ് കാട്ടുന്ന വിദ്യാലയം. വിദ്യാര്‍ത്ഥികളില്‍ പ്രകൃതിയോടുള്ള ആത്മബന്ധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മൂന്ന് വര്‍ഷം മുമ്പാണ് സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനം സ്‌കൂളില്‍ ആരംഭിച്ചത്. ഓരോ വര്‍ഷങ്ങിലും വ്യത്യസ്തമാര്‍ന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഈ വിദ്യാലയം ശ്രദ്ധേയമായി മാറുകയാണ്. 2018-19 അധ്യയന വര്‍ഷം പ്രധാനമായും മുന്‍തൂക്കം നല്‍കിയത് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നു.വിവിധയിനം കാര്‍ഷിക വിളകള്‍ ,ഇലകൃഷിത്തോട്ടം ,എന്നിവ ഇതിന്റെ ഭാഗമായി നടക്കുന്നു. ഭക്ഷ്യമേള സംഘടിപ്പിച്ച് വിവിധ ഭക്ഷണ സാധനങ്ങള്‍ വില്‍പ്പന നടത്തി ഫണ്ട് സ്വരൂപിച്ചു. ജില്ലയിലെ ഏറ്റവും മികച്ച നക്ഷത്രവനം ഇവിടെ പരിപാലിക്കുന്നു. ജങ്ക് ഫുഡുകള്‍ പൂര്‍ണ്ണമായും നിരോധിച്ചു. ക്ലാമ്പസില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കി. അയ്യായിരത്തോളം പ്ലാസ്റ്റിക് പേനകള്‍ ,ഒരു ടണോളം പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ ശേഖരിച്ച് ലവ് പ്ലാസ്റ്റിക് യൂണിറ്റിന് കൈമാറി. മധുര വനം എന്ന പദ്ധതിയ്ക്കായി ഫാഷന്‍ ഫ്രൂട്ട് തോട്ടം നിര്‍മ്മിച്ചു. പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നതിനായി ചിത്രശലഭ ഉദ്യാനം നിര്‍മ്മിച്ചു .മരച്ചോട്ടില്‍ ക്ലാസ് മുറികള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കി ഇതുവഴി ഊര്‍ജ്ജസംരക്ഷണം നടപ്പിലാക്കി.ഫ്‌ളക്‌സുകള്‍ പരിസ്ഥിതി സൗഹാര്‍ദ്ദ രീതിയില്‍ തയ്യാറാക്കി. എന്റെ പ്ലാവ് എന്റെ കൊന്നഎന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി  വിവിധയിനം പ്ലാവുകള്‍ ,ഇരുപതോളം കണിക്കൊന്നകള്‍ എന്നിവ ക്യാമ്പസിന്റെ ആകര്‍ഷണമാണ്. ഇവയെല്ലാം ചിട്ടയോടെ പരിപാലിക്കാന്‍ സീഡ് പോലീസ് അഥവാ ഹരിതസേന രൂപീകരിച്ചു .എന്റെ തെങ്ങ് ' എന്ന പദ്ധതിയുടെ ഭാഗമായി കേരവൃക്ഷത്തൈ നട്ട് സംരക്ഷിക്കുന്നു. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് സമൂഹത്തിന് മാതൃകയായി.കൂടാതെ വിവിധ ബോധവത്കരണ ക്ലാസുകള്‍ .ഹരിത കേരളം മിഷന്‍ദിനാചരണങ്ങള്‍ ,ആദര'വ് ,സെമിനാറുകള്‍ ,ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍  ,കൗണ്‍സിലിംഗ് ക്ലാസുകള്‍ എന്നിവ നടത്തുന്നു. ഏറ്റവും വലിയ നേട്ടം സ്വയം തൊഴില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോഷന്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. സ്‌കൂളിലും പുറത്തും ഇതിന്റെ വില്‍പ്പന നടത്തി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സ്വരൂപിക്കുന്നു. ഇതിന്റെ ആവശ്യത്തിനായി കുട്ടികള്‍ ശേഖരിച്ച പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് പുനരുപയോഗം സാധ്യമാക്കുന്നു