ഒന്നാം സ്ഥാനം

ഭീമനാട് ഗവ. യു.പി.സ്കൂൾ മണ്ണാർക്കാട് 

pkd

പ്രകൃതിസംരക്ഷണ പാഠങ്ങൾ സമൂഹത്തിന് പകര്ന്നു നല്കിയ മണ്ണാർക്കാട്‌ ഉപജില്ലയിലെ ഭീമനാട് ഗവ. യു.പി.സ്കൂൾ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഹരിതവിദ്യാലം ഒന്നാം സ്ഥാനത്തിനർഹരായി. 
          2018 _19 അധ്യയനവര്ഷത്തില് സീഡ് അംഗങ്ങള് ഏറ്റെടുത്ത പ്രവര്ത്തനങ്ങള് നിരവധിയാണ്.. ആധുനിക കൃഷി രീതികളുടെ അറിവിനായി ഹരിത കുടക്കീഴില് ഒരുക്കിയ വെര്ട്ടിക്കല് ഗാര്ഡന്, ഔഷധോദ്യാനം, പച്ചക്കറികള് എന്നിവ അടങ്ങിയ ജൈവ വൈവിധ്യ പാര്ക്ക്... പരിസ്ഥിതി ദിന സന്ദേശം അന്വര്ത്ഥമാക്കിക്കൊണ്ട് നടപ്പിലാക്കിയ  പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവര്ത്തനങ്ങള്,....  മധുരവനം, കാലാവസ്ഥാവ്യതിയാനം മരങ്ങളില് ഉണ്ടാക്കുന്ന മാറ്റങ്ങള് നിരീക്ഷിച്ചു 110 ഓളം സീസണ് വാച്ച് അംഗങ്ങള് , നാട്ടറിവ് ശേഖരണം, കശുമാവ്സംരക്ഷണത്തിന് ഏര്പ്പെടുത്തിയ എന്റെ മുറ്റത്ത് ഒരു കശുമാവ്പദ്ധതി ഭൂഗര്ഭ ജല സംരക്ഷണത്തിനായി നടപ്പിലാക്കിയ കിണര് റീചാര്ജ് യൂണിറ്റ് പരിസ്ഥിതി സംരക്ഷണ  മേഖലകളിലേക്കുള്ള പഠനയാത്രകള്  എന്നിവയെല്ലാം സീഡിന്റെ മികച്ച പ്രവര്ത്തനങ്ങളായിരുന്നു. ഹെഡ്മാസ്റ്റർ കെ വിജയകൃഷ്ണൻ, സീഡ് കോർഡിനേറ്റർ സി കെ ഹംസ, മറ്റു സീഡ് ക്ലബ് അംഗങ്ങളുടെയും സഹകരണത്തോടെയാണ്  സീഡ് പ്രവർത്തനങ്ങൾ നടത്തിയത്. 

രണ്ടാം സ്ഥാനം

എ.യു.പി.എസ്. പയ്യനെടം 

pkd

വിദ്യാലയ പരിസരത്തുള്ള 15 സെന്റ് സ്ഥലത്ത് ജൈവവൈവിധ്യ ഉദ്യാനം യാഥാർത്ഥ്യമാക്കിയ പയ്യനെടം എ.യു.പി.എസ് മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സീഡ് ഹരിതവിദ്യാലയം പുരസ്കാരത്തിന്റെ രണ്ടാം സ്ഥാനത്തിനർഹരായി. 
നക്ഷത്ര വനം, ശലഭോദ്യാനം, റോസ്ഗാർഡൻ, പുൽത്തകിടി, ഔഷധത്തോട്ടം, താമരക്കുളം എന്നിവ അടങ്ങുന്നതായിരുന്നു ജൈവവൈവിധ്യ ഉദ്യാനം. 

  പ്ലാസ്റ്റിക് വിമുക്ത വിദ്യാലയ അന്തരീക്ഷമാക്കി മാറ്റുവാനുള്ള പ്രവർത്തനങ്ങളും  ജലസംരക്ഷണത്തിനായി കിണർറീചാർജ്, തണ്ണീർതട സംരക്ഷണ ജാഥ, ബോധവത്കരണ ക്ലാസുകൾ എന്നിവയും സ്കൂളിൽ നടത്തിയിരുന്നു.  പ്രധാനാധ്യാപിക കെ.എ.രാധിക,  സീഡ് കോ - ഓർഡിനേറ്റര് പി.കെ.ഷാഹിന സീഡ് അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനം.

മൂന്നാം സ്ഥാനം

ചളവ ഗവ.യു.പി സ്‌കൂൾ

pkd

പ്രകൃതിയുമായി അടുത്ത് ഇടപഴകിയ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച ചളവ ഗവ.യു.പി.സ്കൂൾ മണ്ണാർക്കാട് ഉപജില്ല മാത്യഭൂമി സീഡ് അവാർഡിൽ മൂന്നാം സ്ഥാനം നേടി. സ്കൂളില നിർഝരി പരിസ്ഥിതി ക്ലബ്ബിലൂടെ സൗഹൃദ വൃക്ഷം പദ്ധതി, വൃക്ഷമിത്ര അവാർഡ്, കുട്ടിക്കർഷകൻ അവാർഡ്, ജൈവ വൈവിധ്യ ഉദ്യാനം, പ്രകൃതി നിരീക്ഷണ -പഠന യാത്രകൾ, ജലജന്യജീവികൾ - സർവ്വെ പഠനം, ലവ് പ്ലാസ്റ്റിക്, സീഡ് പോലീസ്, ഔഷധ സസ്യ ശലഭോദ്യാനങ്ങൾ, പക്ഷി നിരീക്ഷണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. നാട്ടിലെ കർഷകരുടെ സഹായത്തോടെ സ്കൂൾ മുറ്റത്ത് നൂറുമേനി വിളയിച്ച ജൈവ നെൽകൃഷി പോലുള്ള പദ്ധതികൾ കുട്ടികളെയും പ്രകൃതിയെയും കൂട്ടുകാരാക്കി.പ്രകൃതി സംരക്ഷത്തിൽ ആനന്ദം കണ്ടെത്തിയ സ്കൂളിലെ അധ്യാപകനായ പി.എസ് ഷാജി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഹെഡ്മാഷ് കെ.രാജഗോപാൽ, സീഡ് കോ - ഓർഡിനേറ്റർ പി.എസ്.ഷാജി സീഡ് അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെയായിരുന്നു പ്രവർത്തനങ്ങൾ.