എ.എം.എല്‍.പി. സ്‌കൂള്‍ ക്ലാരി സൗത്ത്

ഹരിതോത്സവം പുനരുപയോഗ ദിനത്തിന്റെ ഭാഗമായി കുട്ടികള്‍ ജൈവ കളിക്കോപ്പുകള്‍ നിര്‍മിച്ചു. വിദ്യാലയത്തില്‍ ഗ്രോബാഗ് കൃഷിതുടങ്ങി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പത്രം പുറത്തിറക്കി. വിദ്യാലയത്തിലെ അങ്കണത്തില്‍ മരങ്ങള്‍ക്ക് കുട്ടികള്‍ പേര് നല്‍കി. മണ്ണ് ദിനത്തില്‍ മണ്ണ് ശേഖരണവും പ്രദര്‍ശനവും നടത്തി. പ്രഥമാധ്യാപകന്‍ ടി.പി. അബ്ദുല്‍ ഗഫൂര്‍, സി.പി. സാജിദ ബീഗം എന്നിവര്‍ സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ജി.എഫ്.എല്‍.പി. സ്‌കൂള്‍ വെളിയങ്കോട്

'അതുല്യം പ്ലാസ്റ്റിക് വിമുക്ത ബാല്യം' എന്ന മാതൃക പദ്ധതിയില്‍ 2600 വിദ്യാര്‍ഥികള്‍ക്ക് സ്റ്റീല്‍ കുപ്പിയും ചോറ്റുപാത്രവും വിതരണം ചെയ്തു. സ്‌കൂള്‍ അങ്കണത്തില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വഴുതന,  കോളിഫ്‌ലവര്‍, കാബേജ് കൃഷി ചെയ്തു. പ്രഥമാധ്യാപിക വി.ജെ. ജെസിയാണ് സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.