ആകാശവിസ്മയം തീര്‍ക്കാന്‍ ഇക്കൊല്ലം ഒരു പൂര്‍ണ സൂര്യഗ്രഹണമുള്‍പ്പെടെ നാല് ഗ്രഹണങ്ങള്‍


സൂര്യഗ്രഹണം | photo: ani

ഈവര്‍ഷം ആകാശവിസ്മയം തീര്‍ക്കാന്‍ ഒരു പൂര്‍ണ സൂര്യഗ്രഹണമുള്‍പ്പെടെ നാല് ഗ്രഹണങ്ങള്‍. ഇതില്‍ രണ്ടെണ്ണം ഇന്ത്യയില്‍ ദൃശ്യമാകുമെന്നതാണ് പ്രത്യേകത. രണ്ടുവീതം ചന്ദ്ര, സൂര്യഗ്രഹണങ്ങള്‍ക്കാണ് ലോകം സാക്ഷ്യംവഹിക്കുകയെന്ന് ഉജ്ജയിനിയിലെ ജിവാജി വാനനിരീക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. രാജേന്ദ്രപ്രസാദ് ഗുപ്ത് പറഞ്ഞു. ഏപ്രില്‍ 20-ലെ പൂര്‍ണസൂര്യഗ്രഹണമാണ് ഇതിലാദ്യത്തേത്.

എന്നാല്‍, ഇത് ഇന്ത്യയില്‍ ദൃശ്യമാകില്ല. പിന്നീട് മേയ് അഞ്ചിനും ആറിനും ഇടയിലെ രാത്രിയില്‍ ഇന്ത്യയിലുള്‍പ്പെടെ ഭാഗിക 'പെനുമ്പ്രല്‍' ചന്ദ്രഗ്രഹണം അനുഭവപ്പെടും. ചന്ദ്രന്‍ ഭൂമിയുടെ നിഴലിന്റെ നേരിയ, മങ്ങിയ പുറംഭാഗമായ പെനുമ്പ്രയിലൂടെ കടന്നുപോകുമ്പോള്‍ ചന്ദ്രനില്‍ വീഴുന്ന സൂര്യപ്രകാശം ഭാഗികമായി ഇല്ലാതാകും. ചന്ദ്രനെ കാണാന്‍ കഴിയുമെങ്കിലും തെളിച്ചം നന്നേ കുറവായിരിക്കും. ഇതാണ് 'പെനുമ്പ്രല്‍' ചന്ദ്രഗ്രഹണം.

ഒക്ടോബര്‍ 14-നും 15-നും ഇടയില്‍ വലയസൂര്യഗ്രഹണം സംഭവിക്കുമെങ്കിലും രാത്രിയായതിനാല്‍ ഇന്ത്യയില്‍ ദൃശ്യമാകില്ല. ഒക്ടോബര്‍ 28-നും 29-നും ഇടയിലെരാത്രിയില്‍ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും.

ചന്ദ്രന്റെ 12.6 ശതമാനം ഭാഗവും ഭൂമിയുടെ നിഴലിലായിരിക്കും. ഇത് ഇന്ത്യയില്‍ ദൃശ്യമാകും. സൂര്യനും ഭൂമിക്കും ഇടയില്‍ ഒരേപാതയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യഗ്രഹണവും സൂര്യനും ചന്ദ്രനുമിടയില്‍ ഒരേ പാതയില്‍ ഭൂമിവരുമ്പോള്‍ ചന്ദ്രഗ്രഹണവുമാണ് ഉണ്ടാവുക.

Content Highlights: World to witness four eclipse events in this year

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented