ലോകത്തിലെ ഏറ്റവും പഴക്കമേറിയ വാചകം കണ്ടെത്തിയത് പേന്‍ചീപ്പില്‍! 3,800 കൊല്ലം മുമ്പുള്ള ലിപി


ഏഴ് വാക്കുകളായിരുന്നു ചീപ്പിലെഴുതിയിരുന്നത്. കാനാന്‍ ഭാഷയില്‍ ആദ്യമായി എഴുതപ്പെട്ട പൂര്‍ണ വാചകമാണിതെന്നാണ് ജെറുസലേം ജേണല്‍ ഓഫ് ആര്‍ക്കിയോളജിയിലെ ഗവേഷകര്‍ പറയുന്നത്.

കാനാനിൽ നിന്നും കണ്ടെടുത്ത ആനക്കൊമ്പുകൊണ്ടുണ്ടാക്കിയ പേൻചീപ്പ്‌ | Photo : AFP

ലോകത്തെ ഏറ്റവും പഴക്കമുളളത് എന്നു കരുതപ്പെടുന്ന വാചകം കാനാന്‍ദേശത്തെ ലക്കീഷ് എന്ന സ്ഥലത്തുനിന്നും കണ്ടെത്തി. വെങ്കല യുഗത്തിലെ കാനാന്‍കാരുപയോഗിച്ചിരുന്ന പേന്‍ചീപ്പിലാണ് ഈ വാചകം കൊത്തിവെച്ചിരുന്നത്. 3,800 വര്‍ഷം പഴക്കമുള്ള പുരാതന ലിപിയിലാണ് ഇതെഴുതിയിരിക്കുന്നതെന്നാണ് പരിശോധിച്ച പുരാവസ്തു വിദഗ്ധര്‍ പറയുന്നത്.

ഇരുവശങ്ങളിലും പല്ലുകളുള്ള, ആനക്കൊമ്പില്‍ തീര്‍ത്ത പേന്‍ചീപ്പിലാണ് എഴുത്ത് കൊത്തിവെച്ചിരുന്നത്. ' മുടിയിലെയും താടിയിലെയും പേനിനെ മുഴുവന്‍ ഈ കൊമ്പ് വേരോടെ പിഴുതെറിയട്ടെ' എന്നാണ് ചീപ്പില്‍ എഴുതിയിരിക്കുന്നതിന്റെ അര്‍ഥം. 3.5 സെന്റിമീറ്റര്‍ നീളവും 2.5 സെന്റിമീറ്റര് വീതിയുമുണ്ടിതിന്. യൂദയാ സാമ്രാജ്യത്തിലെ രണ്ടാമത്തെ പ്രധാന നഗരമായിരുന്നു ലക്കീഷ്.



ഇന്നത്തെപ്പോലെ അന്ന് സ്‌പ്രേയോ മരുന്നുകളോ ഒന്നുമില്ലാതിരുന്നതിനാല്‍ ചീപ്പ് മാത്രമായിരിക്കാം പേന്‍നശീകരണത്തിനായി അവര്‍ ഉപയോഗിച്ചിരുന്നത് എന്ന് ജെറുസലെം ഹീബ്രു സര്‍വ്വകലാശാലയിലെ പുരാവസ്തുഗവേഷകനായ പ്രൊഫസര്‍ യൂസഫ് ഗര്‍ഫിന്‍കല്‍ പറയുന്നു. 2017 ല്‍ ഈ ചീപ്പ് കണ്ടെത്തിയതാണെങ്കിലും ഇതിലെ എഴുത്ത് കഴിഞ്ഞ ഡിസംബറിലാണ് ശ്രദ്ധയില്‍ പെട്ടത്. ചീപ്പിന്റെ കൃത്യമായ പഴക്കം കണ്ടുപിടിക്കാനായില്ലെങ്കിലും, ഗവേഷകരുടെ ഏകദേശ ധാരണയില്‍, 1700 ബിസിഇ യിലാകാം ഇത് നിര്‍മിക്കപ്പെട്ടത്. ചീപ്പിന്റെ കൂടുതല്‍ ഭാഗങ്ങളും നശിച്ച അവസ്ഥയിലാണെങ്കിലും, അതിന്റെ ഒരുവശത്ത് മുടിയിലെ കുരുക്കഴിക്കാനായി ആറു വലിയ പല്ലുകളും, മറുവശത്ത് പേനിനെ നശിപ്പിക്കാനായി 14 ചെറിയ പല്ലുകളുമുള്ളതായി കാണാം.

ഏഴ് വാക്കുകളായിരുന്നു ചീപ്പിലെഴുതിയിരുന്നത്. കാനാന്‍ ഭാഷയില്‍ ആദ്യമായി എഴുതപ്പെട്ട പൂര്‍ണ വാചകമാണിതെന്നാണ് ജെറുസലേം ജേണല്‍ ഓഫ് ആര്‍ക്കിയോളജിയിലെ ഗവേഷകര്‍ പറയുന്നത്.

3200 ബിസി യിലാണ് ഏറ്റവും പഴയ എഴുത്ത് സംവിധാനം നിലവില്‍ വന്നത്. മെസപ്പൊട്ടോമിയയിലും ഈജിപ്തിലുമായിരുന്നു അത്. എന്നാല്‍, ഇവയൊന്നും അക്ഷരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നില്ല, ചിഹ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. പിന്നീട് 1800 ബിസിഇ ലാണ് കാനാന്‍കാര്‍ അക്ഷരങ്ങളെ അടിസ്ഥാനമാക്കിയുള്ള ലിപിയുണ്ടാക്കിയത്. ഇതിനെ ക്യാനനൈറ്റ് അക്ഷരമാല സിസ്റ്റം എന്നാണ് പറയുന്നത്. ഇന്നത്തെ മിക്ക യൂറോപ്യന്‍ ഭാഷകളുടെയും, പുരാതന ഗ്രീക്ക്, ലാറ്റിന്‍ ഭാഷകളുടെയും അടിത്തറ ഈ ലിപിയായിരുന്നു.

നിത്യജീവിതവുമായി ബന്ധപ്പെട്ടതാണ് ഇതിലെ എഴുത്തെന്നത് കൗതുകമുണര്‍ത്തുന്ന കാര്യമാണെന്നും കാലഭേദമില്ലാതെ മനുഷ്യര്‍ പേനിനെക്കൊണ്ട് ബുദ്ധിമുട്ടിയിരുന്നുവെന്ന് ഇത് തെളിയിക്കുന്നുവെന്നും ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സറായ ക്രിസ്റ്റഫര്‍ റോള്‍സണ്‍ പ്രതികരിച്ചു.

Content Highlights: world's oldest sentence, carved on head lice comb, canaanite script

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented