ജെയിംസ് വെബ്ബ് സ്പേസ് ടെലസ്കോപ്പ് | ഫോട്ടോ: NASA
നാസയുടെ ജെയിംസ് വെബ് ദൂരദര്‍ശിനി പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകാന്‍ പോവുകയാണ്. ഭൂമിയ്ക്ക് സമാനമായ രണ്ട് അന്യഗ്രഹങ്ങളെ കുറിച്ചുള്ള ശാസ്ത്ര പഠനങ്ങളിലൂടെ ജോലി ആരംഭിക്കാനാണ് ഈ ഭീമന് ദൂരദര്‍ശിനി ഉദ്ദേശിക്കുന്നത്. 55 കാന്‍ക്രി (55 Cancri e) , എല്‍എച്ച്എസ് 3844 ബി (LHS 3844 b) എന്നീ ഗ്രഹങ്ങളെയാണ് ജെയിംസ് വെബ് ദൂരദര്‍ശിനി ആദ്യമായി പഠിക്കുക. ഏകദേശം 50 പ്രകാശ വര്‍ഷം അകലെയാണ് ഇരു ഗ്രഹങ്ങളും സ്ഥിതി ചെയ്യുന്നത്.
ഭൂമിയെ പോലുള്ള ശിലാ ഗ്രഹങ്ങളുടെ രൂപീകരണം എങ്ങനെയായിരുന്നു എന്ന് മനസിലാക്കാന്‍ ഈ ഗ്രഹങ്ങളെ കുറിച്ചുള്ള പഠനത്തിലൂടെ സാധിക്കും.
കേന്ദ്ര നക്ഷത്രത്തില്‍ നിന്ന് 15 ലക്ഷം മൈലില്‍ താഴെ ദൂരത്തായി ഭ്രമണം ചെയ്യുന്ന ഗ്രഹമാണ് 55 കാന്‍ക്രി . 18 മണിക്കൂറില്‍ ഒരു തവണ നക്ഷത്രത്തെ ചുറ്റിവരും. നക്ഷത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നതിനാല്‍ ഇവിടെ കനത്ത താപനിലയാണുള്ളത്. അക്കാരണം കൊണ്ടുതന്നെ ഈ ഗ്രഹമാകെ ലാവ ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഓക്സിജനും നൈട്രജനും അധികമായുള്ള കട്ടിയുള്ള അന്തരീക്ഷം 55 കാന്ക്രിയ്ക്കുണ്ടെന്നാണ് അനുമാനം. ലാവ മൂടിയ ഒരു ഗ്രഹത്തിന്റെ ഭൂമിശാസ്ത്ര സവിശേഷതകള്‍ പഠിക്കാന്‍ 55 കാന്‍ക്രി ശാസ്ത്രലോകത്തെ സഹായിക്കും.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ...
ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
അതേസമയം എല്‍എച്ച്എസ് 3844 ബി ആകട്ടെ ഒരു അന്യഗ്രഹത്തിന്റെ ഉപരിതലത്തിലെ ശിലയെ കുറിച്ചുള്ള വിശകലനത്തിന് സഹായിക്കും. 55 കാന്ക്രിയെ പോലെ തന്നെ എല്‍എച്ച് എസ് 3844 ബിയും അതിന്റെ കേന്ദ്ര നക്ഷത്രത്തോട് ചേര്‍ന്നാണ് ഭ്രമണം ചെയ്യുന്നത്. 11 മണിക്കൂറില്‍ ഇത് ഒരു തവണ നക്ഷത്രത്തെ ചുറ്റിവരും. ഇത്രയും അടുത്താണെങ്കിലും കേന്ദ്ര നക്ഷത്രം ചെറുതും ചൂട് കുറഞ്ഞതുമായതിനാല്‍ 55 കാന്ക്രിയെ പോലെ ഉപരിതലം ഉരുകിയൊലിക്കുന്ന അവസ്ഥ ഇവിടെയില്ല.
എല്ച്ച്എസ് 3844 ബിയുടെ ഉപരിതലം വെബ് ഉപയോഗിച്ച് നേരിട്ട് ചിത്രീകരിക്കാന്‍ കഴിയില്ലെങ്കിലും, അന്തരീക്ഷത്തിന്റെ അഭാവംകൊണ്ട് സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ച് ഉപരിതലത്തെ പഠിക്കാന്‍ സാധിക്കും. ഇതിന് വേണ്ടി മിഡ് ഇന്‍ഫ്രാറെഡ് ഇന്‍സ്ട്രുമെന്റ് ഉപയോഗിക്കും. എല്‍എച്ച്എസ് 2844 ബിയിലെ ശിലയില്‍ നിന്നുള്ള തെര്‍മല്‍ എമിഷന്‍ സ്പെക്ട്രം പരിചിതമായ മറ്റ് ശിലകളോട് താരതമ്യം ചെയ്താണ് പഠിക്കുക. ഇവിടുത്തെ അഗ്നിപര്‍വത സാന്നിധ്യവും വിശകലനം ചെയ്യും.
ഭൂമിയും ഒരുകാലത്ത് ഈ ഗ്രഹങ്ങളുടെ ഇന്നത്തെ അവസ്ഥയിലായിരുന്നു എന്നാണ് ശാസ്ത്ര ലോകത്തിന്റെ അനുമാനം. ഈ രണ്ട് ഗ്രഹങ്ങളേയും വിശകലനം ചെയ്യുന്നതിലൂടെ ഭൂമിയെ പോലുള്ള ഗ്രഹങ്ങളുടെ പരിണാമത്തെ കുറിച്ചുള്ള നിരവധി കണ്ടെത്തലുകള്‍ സഹായിക്കും.
Content Highlights: science news, james webb telescope, 55 cancri, LHS 3844 b
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..