ശാസ്ത്രനേട്ടത്തിന്‌ ഇനി ഇന്ത്യൻ നൊബേൽ- വിജ്ഞാൻ രത്ന;മുന്നൂറോളം അവാർഡുകളും ഫെലോഷിപ്പുകളും നിർത്തി


സ്വന്തം ലേഖിക

Photo: Gettyimages

ന്യൂഡൽഹി: ശാസ്ത്ര, ആരോഗ്യ, ഗവേഷണ വിഭാഗങ്ങളിലെ മുന്നൂറോളം അവാർഡുകളും ഫെലോഷിപ്പുകളും കേന്ദ്രസർക്കാർ നിർത്തി. ശാസ്ത്ര, ഗവേഷക, ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് നൊബേലിനു സമാനമായി ‘വിജ്ഞാൻ രത്ന’ എന്നപേരിൽ അവാർഡ് നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് തീരുമാനമെന്ന് ആഭ്യന്തരസെക്രട്ടറി അജയ് ഭല്ല അറിയിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന യോഗത്തിൽ ശാസ്ത്ര, ആരോഗ്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ പങ്കെടുത്തു.

സുതാര്യമായ തിരഞ്ഞെടുപ്പിലൂടെ അർഹരായവരെ ആദരിക്കുന്നതിനായാണ് അവാർഡ് പ്രക്രിയയിൽ മാറ്റംവരുത്തുന്നതെന്നാണ് കേന്ദ്രവൃത്തങ്ങളുടെ വിശദീകരണം. ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡുകൾ തുടരാൻ ആഭ്യന്തരസെക്രട്ടറി സി.എസ്.ഐ.ആറിന് നിർദേശം നൽകി. എന്നാൽ, പ്രതിമാസ ഓണറേറിയം 15 വർഷമായി പരിമിതപ്പെടുത്തും. ഇരുന്നൂറിലധികം അവാർഡുകൾ നൽകുന്ന ശാസ്ത്ര-സാങ്കേതിക വകുപ്പിനോട് സ്വകാര്യ എൻഡോവ്മെന്റ്, സ്കോളർഷിപ്പ്, ഫെലോഷിപ്പ്, ഇന്റേണൽ അവാർഡുകൾ തുടങ്ങിയവയെല്ലാം നിർത്താൻ നിർദേശിച്ചിട്ടുണ്ട്. എല്ലാ മന്ത്രാലയങ്ങളും നൽകുന്ന അവാർഡുകൾ പുനഃപരിശോധിക്കാൻ മേയിൽ ആഭ്യന്തരസെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഓരോ വർഷവും 51 നഴ്സുമാർക്ക് നൽകുന്ന ഫ്ളോറൻസ് നൈറ്റിംഗേൽ നഴ്സസ് അവാർഡുകളുടെ എണ്ണം കുറയ്ക്കാനും ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.Content Highlights: Vigyan Ratna, Nobel-like prize,fellowships, awards, science news, India latest news,mathrubhumi

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented