ചൊവ്വയില്‍ വൈകിയേ കേള്‍ക്കൂ; ശബ്ദത്തിന് വേഗംകുറവെന്ന് പഠനം


സെക്കന്‍ഡില്‍ 240 മീറ്റര്‍ വേഗത്തിലാണ് ചൊവ്വയില്‍ ശബ്ദം സഞ്ചരിക്കുന്നത്. ഭൂമിയില്‍ 343 മീറ്ററാണ് വേഗം. രണ്ടു വേഗത്തിലാണ് ഗ്രഹത്തില്‍ ശബ്ദം സഞ്ചരിക്കുന്നതെന്നും പഠനം വിശദീകരിക്കുന്നു.

Photo: AP

പാരീസ്: ഭൂമിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൊവ്വയില്‍ ശബ്ദത്തിനു വേഗം കുറവെന്ന് കണ്ടെത്തല്‍. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുെട ചൊവ്വാ ദൗത്യപേടകമായ പെര്‍സിവിയറന്‍സിന്റെ മൈക്രോഫോണുകളാണ് ശബ്ദം പകര്‍ത്തിയത്. സെക്കന്‍ഡില്‍ 240 മീറ്റര്‍ വേഗത്തിലാണ് ചൊവ്വയില്‍ ശബ്ദം സഞ്ചരിക്കുന്നത്. ഭൂമിയില്‍ 343 മീറ്ററാണ് വേഗം. രണ്ടു വേഗത്തിലാണ് ഗ്രഹത്തില്‍ ശബ്ദം സഞ്ചരിക്കുന്നതെന്നും പഠനം വിശദീകരിക്കുന്നു.

ലേസറില്‍നിന്നുണ്ടാകുന്ന ശബ്ദം സാധാരണ ശബ്ദത്തെക്കാള്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത് സെക്കന്‍ഡില്‍ 250 മീറ്റര്‍. ചൊവ്വയുടെ അന്തരീക്ഷം 95 ശതമാനവും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് വാതകം നിറഞ്ഞതാകാം. ശബ്ദത്തിന്റെ വേഗക്കുറവിനു കാരണമെന്നു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമിയില്‍ ഇത് 0.04 ശതമാനമാണ്. ഭൗമാന്തരീക്ഷത്തില്‍ ശബ്ദത്തിന് ഒറ്റ വേഗം മാത്രമേയുള്ളൂ.

ആദ്യമായാണ് ചൊവ്വയില്‍നിന്നുള്ള ശബ്ദം വിജയകരമായി റെക്കോഡ് ചെയ്യുന്നത്. 1999-ലും 2008-ലും ശബ്ദം ശേഖരിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. ബഹിരാകാശ ഗവേഷകനായ സില്‍വെസ്റ്റര്‍ മൗറൈസിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനത്തിനു പിന്നില്‍. പഠനം നാച്വര്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.

Content Highlights: Perseverance rover, Mars, Earth

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented