ബഹിരാകാശനിലയത്തില്‍ 6 മാസം കഴിയുന്ന ആദ്യ അറബ് സഞ്ചാരിയാവാൻ യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി 


ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയാവുന്ന ആറാമത്തെ രാജ്യമാണ് യുഎഇയെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി പറഞ്ഞു. 

Sultan Al Neyadi | Photo via Twitter@MaktoumMohammed

ന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടര്‍ച്ചയായി ആറ് മാസം കഴിയുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാന്‍ യുഎഇയില്‍ നിന്നുള്ള സുല്‍ത്താന്‍ അല്‍ നെയാദി. 2023 തുടക്കത്തില്‍ സ്‌പേസ് എക്‌സിന്റെ ക്രൂ-6 ദൗത്യത്തിലാണ് നെയാദി നിലയത്തിലേക്ക് പുറപ്പെടുക. നിലയത്തില്‍ യുഎഇയ്ക്ക് വേണ്ടി അദ്ദേഹം ശാസ്ത്ര ഗവേഷണങ്ങളില്‍ ഏര്‍പ്പെടും.

ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യത്തില്‍ പങ്കാളിയാവുന്ന ആറാമത്തെ രാജ്യമാണ് യുഎഇയെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി പറഞ്ഞു. ആക്‌സിയം സ്‌പേസും മുഹമ്മദ് ബിന്‍ റഷീദ് സ്‌പേസ് സെന്ററും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് അല്‍ നെയാദിയ്ക്ക് ബഹികാശ ദൗത്യത്തില്‍ അവസരം ലഭിച്ചത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്ന യുഎഇയില്‍ നിന്നുള്ള ആദ്യ സഞ്ചാരിയല്ല അല്‍ നെയാദി. 2019 ല്‍ ബഹിരാകാശ നിലയത്തില്‍ എട്ട് ദിവസം കഴിഞ്ഞ ഹസ്സ അല്‍ മന്‍സൂരിയാണ് ആ നേട്ടം കൈവരിച്ചത്.

നാസയും ആക്‌സിയം സ്‌പേസും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ക്രൂ 6 ദൗത്യത്തില്‍ അല്‍ നെയാദിക്ക് അവസരം നല്‍കാന്‍ ആക്‌സിയത്തിന് സാധിച്ചത്. കരാറിന്റെ ഭാഗമായി ക്രൂ-6 ദൗത്യത്തില്‍ ഒരു സീറ്റ് നല്കിയതിന് പകരമായി റഷ്യയുടെ സോയൂസ് പേടകത്തില്‍ ഒരു സീറ്റ് ആക്‌സിയം നാസയ്ക്ക് നല്‍കുകയും ചെയ്തു.

ബഹിരാകാശ നിലയത്തില്‍ 355 ദിവസം കഴിഞ്ഞ് തിരികെയെത്തിയ മാര്‍ക്ക് വാന്‍ഡെ ഹെയ് സോയൂസ് പേടകത്തില്‍ യാത്ര ചെയ്തത് ആക്‌സിയം സ്‌പേസ് നല്‍കിയ സീറ്റിലാണ്. സീറ്റുകള്‍ക്ക് മൂല്യം ഒരു പോലെ ആയതിനാല്‍ തന്നെ ഇരു സ്ഥാപനങ്ങളും തമ്മില്‍ സീറ്റ് വെച്ചുമാറുകയല്ലാതെ അതിന് വേണ്ടി പണമിടപാട് നടന്നിട്ടില്ല.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്‌പേസ് എക്‌സ് സംഘടിപ്പിക്കുന്ന ആറാമത്തെ മനുഷ്യയാത്രയാണ് ക്രൂ-6 ദൗത്യം. നാസയുടെ സ്റ്റീഫന്‍ ബോവെന്‍ ആണ് പേടകത്തിന്റെ കമാന്‍ഡര്‍, നാസയുടെ തന്നെ വൂഡി ഹോബര്‍ഗ് പൈലറ്റായി ഒപ്പമുണ്ടാവും. 2023 ല്‍ കെന്നഡി സ്‌പേസ് സെന്ററില്‍ വെച്ച് ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ പേടകം വിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: Sultan Al Neyadi first Arab astronaut to spend six months on international space station

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


നരേന്ദ്രമോദി, നിതീഷ് കുമാര്‍

2 min

ചിലത് കാണാനിരിക്കുന്നതേയുള്ളൂവെന്ന് നിതീഷ് കുമാര്‍; മോദിയെ തളര്‍ത്തുമോ 2024?

Aug 12, 2022


priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022

Most Commented