പ്രതീകാത്മക ചിത്രം | Photo-Gettyimage
നായകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ചെന്നായകളായിരുന്നെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. 15,000 വര്‍ഷങ്ങള്‍ക്കുമുമ്പ് ചാരനിറത്തിലുള്ള രണ്ട് പ്രാചീന ചെന്നായകളുടെ വംശത്തില്‍നിന്നാണ് നായകള്‍ പിറവിയെടുത്തതെന്നാണ് ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്. പഠനം 'നാച്വര്‍ ജേണലി'ല്‍ പ്രസിദ്ധീകരിച്ചു.
യൂറോപ്പ്, സൈബീരിയ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍നിന്ന് കഴിഞ്ഞ ഒരുലക്ഷം വര്‍ഷത്തിനിടെ ജീവിച്ചിരുന്ന 72 പ്രാചീനചെന്നായകളുടെ ഡി.എന്‍.എ. ഗവേഷകര്‍ പരിശോധിച്ചു.
കിഴക്കന്‍ യുറേഷ്യയില്നിന്നുള്ള പ്രാചീനചെന്നായകളെക്കാള് പടഞ്ഞാറന്‍ യുറേഷ്യയില്നിന്നുള്ള പ്രാചീനചെന്നായകളുമായി നായകള്‍ക്ക് അടുത്തബന്ധമുണ്ടെന്നും കണ്ടെത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..