ചിരിക്കുന്ന സൂര്യന്‍റെ ചിത്രം പകർത്തി നാസ; ഭൂമിക്ക് ഗുണം ചെയ്‌തേക്കില്ലെന്ന്‌ പഠനം


ചിരിക്കുന്ന സൂര്യൻ, നാസ പകർത്തിയ ചിത്രം | Photo-twitter.com/NASASun

സുസ്മേരവദനനായി സൂര്യന്‍. ഒറ്റവാക്കില്‍ നാസ പകര്‍ത്തിയ സൂര്യന്റെ പുതിയ ചിത്രത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. രണ്ട് കണ്ണുകളും ചിരിക്കുന്ന ചുണ്ടും ഉള്ളതായി തോന്നിക്കുന്ന ചിത്രം വ്യാഴാഴ്ചയാണ് നാസ പുറത്തുവിട്ടത്. നാസയുടെ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ചിരിക്കുന്ന സൂര്യനെന്ന് തോന്നിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ ഇത് അതല്ലെന്നും സംഘടന വിശദീകരിക്കുന്നത്.

സൂര്യന്റെ കണ്ണൊക്കെ പോലെ തോന്നുന്ന ചിത്രം യഥാര്‍ത്ഥത്തില്‍ കെറോണല്‍ ഹോളുകളാണ് (Coronal Holes). സൂര്യന്റെ താപമേറിയ കാറ്റ് വലയത്തെ ഭേദിച്ചു പുറത്ത് പോകുന്നതാണ് യഥാര്‍ത്ഥത്തില്‍ കണ്ണും മൂക്കുമൊക്കെയായി തോന്നിക്കുന്നത്. ആകാശത്ത് മേഘങ്ങളിൽ രൂപങ്ങൾ തോന്നുന്ന പോലെ. കാണാന്‍ നല്ല രസമൊക്കെയുണ്ടെങ്കിലും ഇത് ഭൂമിക്ക് ഗുണം ചെയ്‌തേക്കില്ലെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.സ്‌പേസ്‌വെതര്‍ ഡോട്ട്‌കോം നല്‍കുന്ന വിവരങ്ങള്‍ പ്രകാരമിത് സൂര്യന്റെ കാഠിന്യമേറിയ സൗരക്കാറ്റ് (Solar Storm) ഭൂമിയിലെത്താന്‍ കാരണമാകും. അതിനാല്‍ തന്നെ ഒക്ടോബര്‍ 29 ന് ഭൂമി ഇത്തരമൊരു പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ ചിലപ്പോള്‍ ഇടയായേക്കും. സൂര്യനെ നിരീക്ഷിക്കലാണ് 2010 മുതല്‍ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയുടെ ചുമതല.

Content Highlights: smiling sun, may create trouble to earth

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented