പ്രതീകാത്മക ചിത്രം| Image by doodlartdotcom from Pixabay
പ്രതിരോധശേഷി നല്‍കുന്ന നിഗൂഢകോശങ്ങളെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ഒരുവിഭാഗം ശാസ്ത്രജ്ഞര്‍. മനുഷ്യരില്‍ ഇങ്ങനെയൊരു കോശമുണ്ടോ എന്നകാര്യം ശാസ്ത്രലോകത്ത് കാലങ്ങളായി സംവാദവിഷയമാണ്. അതിനിടയിലാണ് ഹ്യൂമന്‍ സെല്‍ അറ്റ്ലസ് (എച്ച്.സി.എ.) കണ്‍സോര്‍ഷ്യം നടത്തിയ പഠനത്തിലെ പുതിയ വെളിപ്പെടുത്തല്‍.
1980-കളിലാണ് ബി 1 എന്ന് വിളിക്കുന്ന നിഗൂഢ കോശങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്. ഈ കോശങ്ങള്‍ ഗര്‍ഭപാത്രത്തില്‍ വെച്ചുതന്നെ വികസിക്കുന്നു. നിര്‍ജീവമായ കോശങ്ങളെ ശരീരത്തില്‍നിന്ന് ഒഴിവാക്കാന്‍ ബി 1 കോശങ്ങള്‍ സഹായിക്കുന്നുണ്ടെന്നാണ് കരുതുന്നത്. വൈറസ്, ബാക്ടീരിയ തുടങ്ങിയ രോഗകാരികള്‍ക്കെതിരേ ആന്റിബോഡി ഉത്പാദിപ്പിക്കുമെന്നും പഠനങ്ങളുണ്ട്.
എലികളിലാണ് ഇത്തരം കോശങ്ങള്‍ കണ്ടെത്തിയത്. മനുഷ്യരിലും സമാന കോശങ്ങളുണ്ടെന്ന പഠനവുമായി ഒരുസംഘം ഗവേഷകര്‍ 2011-ല്‍ രംഗത്തെത്തി. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ അത് തള്ളുകയായിരുന്നു.
എന്നാല്‍, മനുഷ്യഭ്രൂണത്തിന് മൂന്നുമുതല്‍ ആറുമാസംവരെ പ്രായമാകുന്നതിനിടയില്‍ ബി 1 കോശങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച, എച്ച്.സി.എയുടെ പഠനത്തില്‍ പറയുന്നത്.മനുഷ്യശരീരത്തിലെ മുഴുവന്‍ കോശങ്ങളുടെയും സ്ഥാനം, പ്രവര്‍ത്തനം, സ്വഭാവം എന്നിവ രേഖപ്പെടുത്തുക എന്നതാണ് ഹ്യൂമന്‍ സെല്‍ അറ്റ്ലസിന്റെ ആശയം. ഇതിനായി നടത്തിയ നാല് പഠനങ്ങളില്‍ ഒന്നിലാണ് ബി 1 കോശത്തെക്കുറിച്ചുള്ള കണ്ടെത്തല്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..