ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി; ഒരു കണ്‍പീലിയുടെ നീളം, നഗ്നനേത്രം കൊണ്ട് കാണാം


1 min read
Read later
Print
Share

ഗ്വാദെലൂപിലെ ഫ്രഞ്ച് വെസ്റ്റഇന്‍ഡീസ് ആന്റ് ഗിയാന സര്‍വകലാശാലയിലെ മറൈന്‍ ബയോളജി പ്രൊഫസര്‍ ഒലിവര്‍ ഗ്രോസ് ആണ് ഈ ബാക്ടീരിയത്തെ കണ്ടെത്തിയത്. 

Photo: Youtube | DOE Joint Genome Institute

ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി ഗവേഷകര്‍. മനുഷ്യന്റെ കണ്‍പീലികളുടെ വലിപ്പമുള്ള വെളുത്ത നാരിന്റെ രൂപമാണിതിന്. ഫ്രാന്‍സിന്റ കിഴക്കുള്ള ദ്വീപസമൂഹമായ ഗ്വാദെലൂപിസെ ചതുപ്പില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്.

തിയോ മാര്‍ഗരിറ്റ മാഗ്നിഫിക (Thiomargarita magni-fica) എന്ന് പേരിട്ടിരിക്കുന്ന ഈ ബാക്ടീരിയത്തിന് ഒരു സെന്റീമീറ്റര്‍ നീളമുണ്ട്. അറിയപ്പെടുന്ന മറ്റ് ബാക്ടീരിയത്തേക്കാൾ 50 ഇരട്ടി വലിപ്പമാണിത്. മാത്രവുമല്ല, നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന ആദ്യ ബാക്ടീരിയം കൂടിയാണിത്. ആഴം കുറഞ്ഞ ഉഷ്ണമേഖലാ സമുദ്ര ചതുപ്പുനിലങ്ങളിലെ ദ്രവിച്ചുകൊണ്ടിരിക്കുന്ന കണ്ടല്‍ചെടികളുടെ പ്രതലത്തിലാണ് നേര്‍ത്ത വെളുത്ത നാരുകളുടെ രൂപത്തില്‍ പുതിയ ബാക്ടീരിയത്തെ കണ്ടെത്തിയത്.

ഗവേഷകരെ അത്ഭുതപ്പെടുത്തിയ കണ്ടെത്തലാണിത്. കാരണം പരിചിതമായ കോശപരിണാമ രീതികള്‍ വെച്ച് ഒരു ബാക്ടീരിയത്തിന് ഇത്രത്തോളം വളരാന്‍ സാധിക്കില്ല. ഒരു മനുഷ്യന്‍ എവറസ്റ്റിന്റെ വലിപ്പമുള്ള മറ്റൊരു മനുഷ്യനെ കണ്ടെത്തുന്നതിന് തുല്യമാണ് ഈ കണ്ടെത്തലെന്ന് ലോറന്‍സ് ബെര്‍ക് ലി നാഷണല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ജീന്‍ മാരി വോളണ്ട് പറഞ്ഞു.

ഗ്വാദെലൂപിലെ ഫ്രഞ്ച് വെസ്റ്റഇന്‍ഡീസ് ആന്റ് ഗിയാന സര്‍വകലാശാലയിലെ മറൈന്‍ ബയോളജി പ്രൊഫസര്‍ ഒലിവര്‍ ഗ്രോസ് ആണ് ഈ ബാക്ടീരിയത്തെ കണ്ടെത്തിയത്. എങ്ങനെയാണ് തിന് ഇത്രയും വലിപ്പമുണ്ടായത് എന്നത് ശാസ്ത്രജ്ഞര്‍ക്ക് അറിയില്ല. ഇരപിടിയന്മാരില്‍ നിന്നുള്ള രക്ഷയ്ക്കാവാം ഈ പരിണാമം എന്നാണ് അനുമാനം.

അതേസമയം, ഈ ബാക്ടീരിയത്തെ മറ്റിടങ്ങളിലൊന്നും കണ്ടെത്താനായിട്ടില്ല. മാത്രവുമല്ല, ഇതിനെ കണ്ടെത്തിയ സ്ഥലത്ത് നിന്നും അവ അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. പിന്നീട് അവിടം സന്ദര്‍ശിച്ച ഗവേഷകര്‍ക്ക് അവയെ കണ്ടെത്താനാവില്ല. അവ മറ്റുള്ളവരുടെ കണ്ണില്‍പെടുന്നതില്‍ നിന്ന് മറഞ്ഞിരിക്കുകയാവും എന്നാണ് സയന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറയുന്നത്.

Content Highlights: Scientists discover world’s largest bacteria the size of an eyelash

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
oSIRIS rEX

2 min

ഒസൈറിസ് റെക്‌സ് ദൗത്യം വിജയം; ബെന്നു ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിള്‍ ഭൂമിയിലെത്തിച്ച് നാസ

Sep 24, 2023


NASA

1 min

ബഹിരാകാശത്ത് നിന്ന് ഒരു ചെറു പേടകം നാളെ താഴെ വീഴും, പിടിച്ചെടുക്കാന്‍ നാസ

Sep 23, 2023


chandrayaan

1 min

വിക്രമും പ്രഗ്യാനും മൗനത്തില്‍ത്തന്നെ;സിഗ്നലുകള്‍ ലഭിച്ചില്ലെന്ന് ISRO, ശ്രമങ്ങള്‍ തുടരും

Sep 22, 2023


Most Commented