ബീജമില്ലാതെ ലോകത്തെ ആദ്യ സിന്തറ്റിക് ഭ്രൂണം നിര്‍മിച്ച് ഇസ്രയേലി ശാസ്ത്രജ്ഞര്‍


എലികളിലെ മൂലകോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവുമുള്ള ഭ്രൂണരൂപങ്ങള്‍ വികസിപ്പിച്ചെടുക്കാനാകുമെന്ന് ഇവര്‍ കണ്ടെത്തി. 

Photo: Photo: Weizmann Wonder Wander

ലോകത്തിലെ ആദ്യത്തെ സിന്തറ്റിക് ഭ്രൂണം വികസിപ്പിച്ചെടുത്ത് ശാസ്ത്രജ്ഞര്‍. ബീജം, അണ്ഡം, ബീജസങ്കലനം എന്നിവ ഇല്ലാതെയാണ് ഇത് സാധ്യമാക്കിയത്. ഇസ്രയേലിലെ വെയ്‌സ്മന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് ഈ നേട്ടം കൈവരിച്ചത്. എലികളിലെ മൂലകോശം ഉപയോഗിച്ച് കുടലും തലച്ചോറും മിടിക്കുന്ന ഹൃദയവുമുള്ള ഭ്രൂണരൂപങ്ങള്‍ വികസിപ്പിച്ചെടുക്കാനാകുമെന്ന് ഇവര്‍ കണ്ടെത്തി.

ബീജസങ്കലനം നടത്തിയ അണ്ഡങ്ങൾ ഉപയോഗിക്കാതെ നിര്‍മിച്ചതിനാലാണ് ഈ ഭ്രൂണങ്ങളെ സിന്തറ്റിക് ഭ്രൂണമെന്ന് വിളിക്കുന്നത്. സ്വാഭാവിക ഭ്രൂണങ്ങളുടെ വികാസ സമയത്ത് അവയവങ്ങളും ടിഷ്യുകളും എങ്ങനെ രൂപപ്പെടുന്നു എന്നതിനെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ ജീവനുള്ള ഘടനകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മനുഷ്യശരീരത്തിലെ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ആവശ്യമായി വരുന്ന കോശങ്ങളുടെയും ടിഷ്യൂകളുടെയും പുതിയ ഉറവിടങ്ങള്‍ക്ക് ഈ കണ്ടെത്തല്‍ വഴിയൊരുക്കുമെന്നാണ് ഗവേഷകര്‍ വിശ്വസിക്കുന്നത്. സെല്‍ ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഇതേ ഗവേഷണ സംഘം തന്നെ എലിയുടെ സ്വാഭാവിക ഭ്രൂണത്തിന് കുറച്ച് ദിവസം വളരാന്‍ സാധിക്കുന്ന യാന്ത്രിക ഗര്‍ഭപാത്രം നിര്‍മിച്ചിരുന്നു. അതേസമയം, ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന സിന്തറ്റിക് ഭ്രൂണത്തിന് ഒരു ജീവിയായി വളരാനുള്ള ശേഷിയില്ലെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ ജേക്കബ് ഹന്ന പറഞ്ഞു.

ചികിത്സകള്‍ക്ക് വേണ്ടി കോശങ്ങളും ടിഷ്യൂകളും നല്‍കുന്നതിന് മനുഷ്യന്റെ സിന്തറ്റിക് ഭ്രൂണങ്ങള്‍ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ റിന്യൂവല്‍ ബയോ എന്ന പേരില്‍ ഒരു സ്ഥാപനത്തിന് ജേക്കബ് തുടക്കമിട്ടിട്ടുണ്ട്.

ഈ പഠനത്തിന്റെ വെളിച്ചത്തില്‍ സിന്തറ്റിക് മനുഷ്യ ഭ്രൂണങ്ങള്‍ പെട്ടെന്ന് നിര്‍മിക്കുന്നത് സാധ്യമല്ലെന്ന് ഗവേഷണത്തിന്റെ ഭാഗമായ ലണ്ടന്‍ ഫ്രാന്‍സിസ്‌ക് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രിന്‍സിപ്പള്‍ ഗ്രൂപ്പ് ലീഡര്‍ ഡോ. ജെയിംസ് ബ്രിസ്‌കോ പറഞ്ഞു. എലിയുടെ ഭ്രൂണങ്ങളേക്കാള്‍ മനുഷ്യ ഭ്രൂണങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് ധാരണ കുറവാണ്. മാത്രവുമല്ല, നിര്‍മിച്ചിരിക്കുന്ന എലിയുടെ സിന്തറ്റിക് ഭ്രൂണത്തിന് പരിമിതികളുണ്ടെന്നും മനുഷ്യഭ്രൂണം നിര്‍മിക്കുന്നതിന് മുമ്പ് കൂടുതല്‍ പഠനങ്ങള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യ സിന്തറ്റിക് ഭ്രൂണങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിന് മുമ്പ് അത്തരം പരീക്ഷണങ്ങള്‍ എങ്ങനെ മികച്ച രീതിയില്‍ നിയന്ത്രിക്കാമെന്ന് ചര്‍ച്ച ചെയ്യേണ്ടത് പ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: scientists create world's first synthetic embryo without sperm

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented