കൊറിയന്‍ ലൂണാര്‍ ഓര്‍ബിറ്റര്‍; സുപ്രധാന നീക്കത്തിനൊരുങ്ങി ദൗത്യ സംഘം


ബാലിസ്റ്റിക് ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലാണ് ഓര്‍ബിറ്റര്‍ സഞ്ചരിക്കുന്നത്.

Representational image |Photo:www.kari.re.kr/

സിയോള്‍: ദക്ഷിണ കൊറിയയുടെ ആദ്യ ചാന്ദ്രദൗത്യമായ ദാനുരി സുപ്രധാനമായ സഞ്ചാരപഥ മാറ്റത്തിന് ഒരുങ്ങുന്നു. ദാനൂരി എന്ന് വിളിക്കുന്ന കൊറിയ പാത്ത്‌ഫൈന്റര്‍ ലൂണാര്‍ ഓര്‍ബിറ്റര്‍ കഴിഞ്ഞ മാസം സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്. ചന്ദ്രനിലേക്കുള്ള സഞ്ചാരപാതയിലാണ് ഇപ്പോള്‍ ഈ ഓര്‍ബിറ്റര്‍ ഉള്ളത്.

ബാലിസ്റ്റിക് ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലാണ് ഓര്‍ബിറ്റര്‍ സഞ്ചരിക്കുന്നത്. ഇതുവഴി, ഭൂമിയില്‍നിന്ന് വിക്ഷേപിക്കപ്പെടുന്ന പേടകം സൂര്യന്റെ ദിശയില്‍ സഞ്ചരിക്കുകയും പിന്നീട് സൂര്യന്റെ ഗുരത്വാകര്‍ഷണ ബലം പ്രയോജനപ്പെടുത്തി തിരിച്ചിറങ്ങുകയും ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് എത്തിച്ചേരുകയും ചെയ്യും. നേരിട്ട് ചന്ദ്രനിലേക്ക് പോവുന്നതിനേക്കാള്‍ കൂടുതല്‍ ദൂരം ഈ രീതിയില്‍ സഞ്ചരിക്കേണ്ടി വരും. എന്നാല്‍, ഇന്ധനം നല്ല രീതിയില്‍ ലാഭിക്കാന്‍ ഈ സഞ്ചാരപാത സഹായിക്കും. ഡിസംബറോടുകൂടിയാണ് ദാനൂരി ഓര്‍ബിറ്റര്‍ ചന്ദ്രനിലെത്തുക.

സഞ്ചാരവേഗം കുറച്ച് തിരിച്ച് ദാനൂരി ഓര്‍ബിറ്ററിനെ ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങും വിധം ഗതി തിരിച്ചുവിടുന്ന ട്രജക്ടറി കറക്ഷന്‍ മാനവറിന് (ടിസിഎം) പ്രക്രിയക്ക് ഒരുങ്ങുകയാണെന്നാണ് കൊറിയ എയറോ സ്‌പേസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന വിവരം.

ഭൂമിയില്‍നിന്ന് സൂര്യനെ ലക്ഷ്യമാക്കി കുതിക്കുന്ന ഓര്‍ബിറ്ററിനെ തിരിച്ച് ചന്ദ്രനിലേക്ക് തിരിച്ചുവിടുന്ന സുപ്രധാന പ്രക്രിയായണിത്. 48 മണിക്കൂറിന് ശേഷം ഇത് വിജയകരമായോ എന്നറിയാന്‍ സാധിക്കുമെന്ന് ദാനൂരി ദൗത്യ മേധാവി ചോ യങ് ഹോ പറഞ്ഞു.

Content Highlights: S.Korean lunar orbiter to undergo critical trajectory manoeuvre

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented