2024 മുതൽ സഹകരിക്കില്ലെന്ന് റഷ്യ; ബഹിരാകാശ നിലയത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ


റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ പുതിയ തലവൻ യൂറി ബൊറിസോവാണ് ചൊവ്വാഴ്ച തീരുമാനം പരസ്യമാക്കിയത്.

Photo: IANS

മോസ്കോ: 2024-നുശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി (ഐ.എസ്.എസ്.) സഹകരിക്കാനില്ലെന്ന റഷ്യയുടെ പ്രഖ്യാപനത്തോടെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് പടിഞ്ഞാറൻ രാഷ്ട്രങ്ങൾ. നിലയത്തിന്റെ ആയുസ്സ് 2030-വരെ നീട്ടാമെന്ന യു.എസിന്റെ കണക്കുകൂട്ടലുകൾക്ക് റഷ്യയുടെ പിന്മാറ്റം തിരിച്ചടിയാകുമെന്നതാണ് പ്രധാന ആശങ്ക.

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ പുതിയ തലവൻ യൂറി ബൊറിസോവാണ് ചൊവ്വാഴ്ച തീരുമാനം പരസ്യമാക്കിയത്. ‘‘2024-നുശേഷം ഐ.എസ്.എസുമായി റഷ്യ സഹകരിക്കില്ല. സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാൻ ശ്രമിക്കും.’’ - ബൊറിസോവ് പറഞ്ഞു. യുക്രൈൻ അധിനിവേശത്തോടെ റഷ്യയും പടിഞ്ഞാറൻ രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്റെ പ്രതിഫലനമായാണ് തീരുമാനത്തെ വിലയിരുത്തുന്നത്.

റഷ്യയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് നാസയുടെ ഐ.എസ്.എസ്. ഡയറക്ടർ റോബിൻ ഗേറ്റൻസിന്റെ പ്രതികരണം. റഷ്യയുമായുള്ള സഹകരണം അവസാനിപ്പിക്കാൻ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലുമില്ലെന്നാണ് അദ്ദേഹം മറുപടി നൽകിയത്.

ശീതയുദ്ധകാലത്തെ ബഹിരാകാശ മത്സരങ്ങൾക്കൊടുവിൽ 1998-ൽ യു.എസും റഷ്യയും സംയുക്തമായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം യാഥാർഥ്യമാക്കിയത്. കഴിഞ്ഞ 23 വർഷമായി ഇരുരാജ്യങ്ങളുടെയും അസാധാരണ സഹകരണത്തിന് സവിശേഷ ഉദാഹരണമായിരുന്നു ബഹിരാകാശനിലയം. ഇക്കാലയളവിൽ 20 രാജ്യങ്ങളിൽനിന്നായി 258 ബഹിരാകാശ ഗവേഷകർ ഐ.എസ്.എസിനെ ഉപയോഗപ്പെടുത്തി.

പത്തുമുതൽ പതിനഞ്ച് വർഷമായിരുന്നു നിലയത്തിന് ആയുസ്സ് പ്രതീക്ഷിച്ചതെങ്കിലും 2030 വരെ നിലയത്തിന്റെ പ്രവർത്തനം തുടരാനാകുമെന്ന പ്രതീക്ഷയിലാണ് യു.എസും മറ്റ് പടിഞ്ഞാറൻ രാഷ്ട്രങ്ങളും. പക്ഷേ, ഐ.എസ്.എസിന്റെ 17 മൊഡ്യൂളുകളിൽ, പ്രധാന എൻജിൻ സംവിധാനമായ സ്വെസ്ദ ഉൾപ്പെടെ ആറ് മൊഡ്യൂളുകൾ നിയന്ത്രിക്കുന്നത് റഷ്യയാണ്. അതുകൊണ്ടുതന്നെ അവർ പിന്മാറിയാൽ നിലയത്തിന്റെ നിലനിൽപ്പ്‌ സാധ്യമല്ലാതാകും.

ചൈന സ്വന്തമായി നിർമിക്കുന്ന ടിയാങോഗോങ് ബഹിരാകാശ നിലയത്തിന്റെ നിർമാണം ഈ വർഷം അവസാനത്തോടെ പൂർത്തിയാകുമെന്നാണ് കരുതുന്നത്. ഐ.എസ്.എസ്. പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നാൽ ഏക ബഹിരാകാശനിലയം പിന്നെ ചൈനയുടെ ഉടമസ്ഥതയിലാകും. ഇതും യു.എസിന്റെയും സഖ്യകക്ഷികളുടെയും താത്പര്യത്തിന് വിരുദ്ധമാണ്.

Content Highlights: Russia To Quit International Space Station After 2024

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented