സമുദ്രങ്ങളിലെ മൈക്രോപ്ലാസ്റ്റിക്കുകൾ തിന്ന് ഇവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് ഗവേഷകരുടെ പക്ഷം | Photo-twitter.com/websterNwebste
മൈക്രോപ്ലാസ്റ്റിക് തിന്ന് കടൽ ശുചീകരിക്കുന്ന യന്ത്രമീന്‍ വികസിപ്പിച്ച് ചൈനീസ് ശാസ്ത്രജ്ഞര്‍. ചൈനയിലെ സിഷുവാന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് യന്ത്രമീന്‍ വികസിപ്പിച്ചത്. മീനിന്റെ രൂപത്തിലുള്ള ഈ റോബോട്ടുകള്‍ ഒരുനാള്‍ സമുദ്രങ്ങളെ പ്ലാസ്റ്റിക് മുക്തമാക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. 30 ഡിസൈനുകളിലായി 40 -ഓളം യന്ത്രമീനുകള് വികസിപ്പിച്ചു.
പുറത്തു നിന്ന് നിയന്ത്രിക്കാവുന്ന യന്ത്രമീനുകള്ക്ക് 1.3 സെന്റീമീറ്റര്‍ നീളമുണ്ട്. മീനുകളുടേതുപോലെ മൃദുലവും മിനുസവുമുള്ളതാണ് ശരീരം. പോളിയുറേഥെയ്ൻ (Polyurethane)കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. അതിനാല്‍ യഥാര്ത്ഥമീനുകള് ഇവ വിഴുങ്ങിയാലും ദഹനപ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് സംഘത്തിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..