
Photo: Soul Photography@Siennaeva11
അത്ഭുത പ്രതിഭാസങ്ങളുടെ ഗാലറിയാണ് ബഹിരാകാശം. ഇനിയും ചുരുളഴിയാത്ത ഒട്ടനവധി രഹസ്യങ്ങള്‍ ശൂന്യാകാശം നിറയെയുണ്ട്. ഭൂമിയില്‍ നിന്ന് ആകാശത്ത് കാണാന്‍ കഴിയുന്ന ചില അത്ഭുതക്കാഴ്ചകള്‍ ഒരു പക്ഷെ ഒരു മനുഷ്യന് തന്റെ ജീവിതകാലത്തില്‍ ഒരു തവണ മാത്രമേ കാണാന്‍ സാധിച്ചെന്ന് വരുള്ളൂ. അത്തരത്തില്‍ ഒന്നാണ് ഈ വാരാന്ത്യം പ്രത്യക്ഷമാകാനൊരുങ്ങുന്ന 'പിങ്ക് മൂണ്‍'
ഈ ആഴ്ചയില്‍ ഉടനീളം രാത്രിയിലെ ആകാശത്ത് തെളിയുന്ന പൂര്‍ണ ചന്ദ്രനാണ് പിങ്ക് മൂണ്‍ എന്ന് വിളിക്കപ്പെടുന്നത്. എഗ്ഗ് മൂണ്‍, ഫിഷ്മൂണ്‍, സ്പ്രൗട്ടിങ് ഗ്രാസ് മൂണ്‍ തുടങ്ങിയ വിളിപ്പേരുകളും ഇതിനുണ്ട്. ഈ ആഴ്ചയിലുടനീളം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിങ്ക് മൂണ്‍ പ്രത്യക്ഷമായിരുന്നു.
നിറം കൊണ്ടും രൂപം കൊണ്ടുമാണ് ഇതിനെ പിങ്ക് മൂണ്‍ എന്ന് വിളിക്കുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. ഏപ്രില്‍ മാസ്ത്തില്‍ യുഎസില്‍ ഉടനീളം വ്യാപകമായി പുഷ്പിക്കുന്ന മോസ് പിങ്ക് എന്ന സസ്യത്തിന്റെ പേരില്‍ നിന്നാണ് ഈ കാലയളവില്‍ ദൃശ്യമാകുന്ന ചന്ദ്രന് ഈ പേര് വന്നത്. തെളിഞ്ഞ ഓറഞ്ച് നിറത്തിലായിരിക്കും ചന്ദ്രനെ കാണുക.
രാത്രി തെളിഞ്ഞ ആകാശത്ത് പിങ്ക് മൂണ്‍ കാണാനാവും. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്നുണ്ട്. ഭൂമിയുടെ ഓരോ ഭാഗങ്ങളില്‍ നിന്നും ദൃശ്യമാകുന്ന പിങ്ക് മൂണിന് പല വലിപ്പമായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..