Photo: ANI
ന്യൂഡല്‍ഹി: ദേശീയ ശാസ്ത്ര ദിനത്തില്‍ ശാസ്ത്രജ്ഞരെയും ശാസ്ത്ര പ്രേമികളെയും അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, മനുഷ്യപുരോഗതിക്കായി ശാസ്ത്രത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞനായ സി വി രാമന് നൊബേല്‍ സമ്മാനം ലഭിച്ച 'രാമന്‍ ഇഫക്റ്റ്' കണ്ടുപിടിച്ചതിന്റെ സ്മരണാര്‍ത്ഥമാണ് രാജ്യം ദേശീയ ശാസ്ത്ര ദിനം ആചരിക്കുന്നത്.
'എല്ലാ ശാസ്ത്രജ്ഞര്‍ക്കും ശാസ്ത്ര പ്രേമികള്‍ക്കും ദേശീയ ശാസ്ത്ര ദിന ആശംസകള്‍. നമ്മുടെ കൂട്ടായ ശാസ്ത്രീയ പ്രതിബദ്ധതയോടുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് വീണ്ടും ഉറപ്പിക്കാം, മനുഷ്യ പുരോഗതിക്കായി ശാസ്ത്രത്തിന്റെ ശക്തി പ്രയോജനപ്പെടുത്താം', മോദി ട്വീറ്റ് ചെയ്തു.
ദേശീയ ശാസ്ത്ര ദിനത്തില്‍ ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത മന്‍ കി ബാത്തിന്റെ ഒരു ക്ലിപ്പും പ്രധാനമന്ത്രി പങ്കുവെച്ചു. കുട്ടികളില്‍ ശാസ്ത്രീയ സ്വഭാവം വളര്‍ത്തിയെടുക്കാന്‍ കുടുംബങ്ങള്‍ ശ്രമിക്കണമെന്ന് അദ്ദേഹം അതില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.
Content Highlights: National Science Day, PM Modi
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..