കക്കത്തോടുകൊണ്ട് പ്ലാസ്റ്റിക്കിനെ പ്രകൃതിസൗഹൃദമാക്കാം


ഡോ. എം. മനോജ്,ഡോ. എ. സുജിത്ത്

കോഴിക്കോട്: പ്ലാസ്റ്റിക് വസ്തുക്കളുടെ സ്വാഭാവികഗുണങ്ങള്‍ നഷ്ടപ്പെടുത്താതെ പ്രകൃതിയില്‍നിന്ന് ലഭിക്കുന്ന വസ്തുക്കളുമായി കൂട്ടിച്ചേര്‍ത്ത് പരിസ്ഥിതിസൗഹൃദ പ്ലാസ്റ്റിക്കുമായി എന്‍.ഐ.ടി. ഗവേഷകര്‍.

ഇവാ (ഇ.വി.എ.) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന, വളരെയധികം ഉപയോഗമുള്ള ഫ്‌ലെക്‌സിബിള്‍ പ്ലാസ്റ്റിക്കിനെ കക്കത്തോട് (സീ ഷെല്‍) പൊടിയുമായി രാസപരമായി ബന്ധിപ്പിച്ചാണ് പുതിയ ഉത്പന്നം ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ പ്ലാസ്റ്റിക്കിനെക്കാളും വളരെവേഗത്തില്‍ മണ്ണില്‍ അലിഞ്ഞുചേരുമെന്നതാണ് പുതിയ ഉത്പന്നത്തിന്റെ സവിശേഷത.

കക്കയുടെ പൊടി രാസപരമായി പ്രകൃതിദത്തമായ 'കാത്സ്യം കാര്‍ബണേറ്റ്' എന്ന വസ്തുവാണ്. പ്രകൃതിയില്‍ ധാരാളം ലഭിക്കുന്ന ഉപയോഗമില്ലാത്ത ഈ വസ്തുവിനെ വളരെ വിജയകരമായി പ്ലാസ്റ്റിക് കണികകളുമായി 'മലീക്ക് അന്‍ഹൈഡ്രൈഡ്' എന്ന വസ്തുവിന്റെ സഹായത്തോടെ രാസപരമായി ബന്ധിപ്പിക്കാന്‍ സാധിച്ചു. വളരെയധികം വിഷാംശമുള്ള വസ്തുക്കളെയും അതുപോലെ ദോഷകരമായ ബാക്ടീരിയകളെയും ഫംഗസുകളെയും മറ്റും തടഞ്ഞുനിര്‍ത്താന്‍ രാസപരമായി ശുദ്ധീകരിച്ച നാനോ വലുപ്പത്തിലുള്ള കക്കയുടെ പൊടിക്ക് കഴിവുണ്ട്. ഇതുകൊണ്ടുണ്ടാക്കിയ പ്ലാസ്റ്റിക് ഉത്പന്നവും ഇതേ ഗുണങ്ങള്‍ കാണിക്കുന്നതായി പരീക്ഷണങ്ങളില്‍ തെളിഞ്ഞു. ചെറിയ അളവില്‍ വെള്ളിയുടെ നാനോകണങ്ങള്‍ കക്കപ്പൊടിയുമായി രാസപരമായി ബന്ധിപ്പിച്ചാല്‍ ഇത്തരം ഗുണങ്ങള്‍ ഇരട്ടിയാകുമെന്നും വ്യക്തമായി.

നിറമുള്ള പല രാസവസ്തുക്കളെയും ബ്ലീച്ചുചെയ്ത് നശിപ്പിക്കാനും ശുദ്ധീകരിച്ച കക്കപ്പൊടിക്കു സാധിക്കുമെന്ന് വ്യക്തമായി. ഭക്ഷ്യവസ്തുക്കള്‍ കേടുകൂടാതെ സുരക്ഷിതമായി പൊതിയാനും മറ്റും പുതുതായുണ്ടാക്കിയ ഈ പ്ലാസ്റ്റിക് ഉത്പന്നം അനുയോജ്യമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ ഇതുപയോഗിച്ച് കൂടുതല്‍ പരിസ്ഥിതിസൗഹൃദമായ കവറുകളും ബോട്ടിലുകളും നിര്‍മിക്കാനും കഴിയും. ഭാരക്കുറവും നല്ല ഉറപ്പും ഇതിന്റെ പ്രത്യേകതയാണ്. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ പോരാട്ടത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഗവേഷണം.

എന്‍.ഐ.ടി. കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ഡോ. എ. സുജിത്ത്, ഗവേഷണവിദ്യാര്‍ഥിയായിരുന്ന ഡോ. മനോജ് മറയ്ക്കാട്ടുപുറത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. അമേരിക്കയില്‍നിന്നുള്ള 'ജേണല്‍ ഓഫ് ഇലാസ്റ്റമേഴ്സ് ആന്‍ഡ് പ്ലാസ്റ്റിക്‌സി'ല്‍ പഠനഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights: Plastic can be made eco-friendly with clamshells

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented