photo: Getty Images
ഓരോ അഞ്ചുദിവസം കൂടുമ്പോഴും പുതുവത്സരം ആഘോഷിക്കാന്‍ കഴിയുന്ന ഗ്രഹം. സൗരയൂഥത്തിനു പുറത്തുള്ള ടി.ഒ.ഐ.-778ബി എന്ന ഗ്രഹത്തിലാണ് അതിന് അവസരം. ഒരുവര്‍ഷം എന്നു പറയുന്നത് ഇവിടെ അഞ്ചു ദിവസമാണ്.
തെക്കന്‍ ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ ഗ്രഹത്തെ കണ്ടെത്തിയത്. വളരെവേഗത്തില്‍ ഭ്രമണംചെയ്യുന്ന കുള്ളന്‍ നക്ഷത്രത്തിന് സൂര്യനെക്കാള്‍ 71 ശതമാനം വലുപ്പവും 40 ശതമാനം പിണ്ഡവുമുണ്ട്. 195 കോടി വര്‍ഷം മുന്‍പ് ജനിച്ച ഇതിന് സൂര്യന്റെ പകുതി പ്രായമേയുള്ളൂ.
ഭൂമി സൂര്യനെ ഒരുതവണ ചുറ്റി വരാന്‍ 365 ദിവസമെടുക്കുമ്പോഴാണ് അഞ്ചുദിവസംകൊണ്ടൊരു ഗ്രഹം നക്ഷത്രപരിക്രമണം പൂര്‍ത്തിയാക്കുന്നത്. വ്യാഴത്തെക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ള ടി.ഒ.ഐ.-778ബി ഭൂമിയില്‍നിന്ന് 530 പ്രകാശവര്‍ഷം അകലെയാണ്. 6426 മുതല്‍ 6526 വരെ ഡിഗ്രി സെല്‍ഷ്യസാണ് ഉപരിതല താപനില. നാസയുടെ ട്രാന്‍സിറ്റിങ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റ് (ടി.ഇ.എസ്.എസ്.) ലഭ്യമാക്കിയ വിവരങ്ങള്‍ ഉപയോഗിച്ചായിരുന്നു പഠനം.
Content Highlights: Planet that celebrates New Year in every 5 days
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..