രസതന്ത്രത്തില്‍ 'ക്ലിക്ക്' യുഗത്തിന് തുടക്കമിട്ട മൂന്നുപേര്‍ക്ക് നൊബേല്‍


കരോലിൻ ആർ. ബെർറ്റോസി, മോർട്ടൽ മെൽഡൽ, കെ. ബാരി ഷാർപ്പ്ലെസ്സ് | ചിത്രം കടപ്പാട്: www.nobelprize.org

സ്റ്റോക്ക്ഹോം: രസതന്ത്രരംഗത്ത് പുതിയൊരു യുഗപ്പിറവി കുറിച്ച മൂന്നു ശാസ്ത്രജ്ഞര്‍ 2022-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് ആര്‍ഹരായി. അമേരിക്കന്‍ ഗവേഷകരായ കരോലിന്‍ ആര്‍. ബെര്‍റ്റോസി, കെ. ബാരി ഷാര്‍പ്പ്ലെസ്സ് എന്നിവരും ഡെന്‍മാര്‍ക്കിലെ മോര്‍ട്ടല്‍ മെല്‍ഡലുമാണ് പുരസ്‌കാരം പങ്കിട്ടത്.

'ക്ലിക്ക് രസതന്ത്രവും ബയോര്‍ത്തോഗണല്‍ രസതന്ത്രവും വികസിപ്പിച്ചതിനാ'ണ് ഈ മൂന്നു ഗവേഷകര്‍ക്കും രസതന്ത്ര നൊബേല്‍ ലഭിച്ചതെന്ന്, റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. സമ്മാനത്തുകയായ 7.5 കോടി രൂപ മൂവരും തുല്യമായി വീതിച്ചെടുക്കും. പുതിയ ഔഷധങ്ങള്‍ എളുപ്പത്തില്‍ രൂപപ്പെടുത്താന്‍ വഴിതുറക്കുന്നതാണ് ഇവരുടെ കണ്ടെത്തല്‍.കാലിഫോര്‍ണിയയില്‍ സ്‌ക്രിപ്പ്സ് റിസര്‍ച്ചിലെ ഷാര്‍പ്പ്ലെസ്സ്, കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ മെല്‍ഡല്‍ എന്നിവര്‍ 'ക്ലിക്ക് കെമിസ്ട്രി'ക്ക് അടിത്തറ സൃഷ്ടിച്ചവരാണ്. ബുദ്ധിമുട്ടേറിയ രസതന്ത്ര പ്രക്രിയ എളുപ്പം നിര്‍വഹിക്കാനുള്ള വഴിയാണ് ക്ലിക്ക് കെമിസ്ട്രി വഴി ഇവര്‍ രൂപപ്പെടുത്തിയത്. തന്മാത്രാ നിര്‍മാണശിലകള്‍ അനായാസം ഒന്നായി കൂടിച്ചേരുകയാണ് ക്ലിക്ക് കെമിസ്ട്രിയില്‍ സംഭവിക്കുന്നത്.

അതേസമയം, ക്ലിക്ക് കെമിസ്ട്രിക്ക് പുതിയൊരു മാനം നല്‍കി, ജീവജാലങ്ങളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ വികസിപ്പിക്കുകയാണ് സ്റ്റാന്‍ഫഡിലെ ബെര്‍റ്റോസി ചെയ്തത്. 'ബയോര്‍ത്തോഗണല്‍ രസതന്ത്രം' (bioorthogonal chemistry) എന്നാണ് ഈ രസതന്ത്രശാഖയുടെ പേര്.

ഔഷധനിര്‍മാണത്തില്‍, മിക്കപ്പോഴും സ്വാഭാവിക തന്മാത്രകളെ ഔഷധഗുണമുള്ളവയാക്കി പുനഃസൃഷ്ടിക്കേണ്ടിവരാറുണ്ട്. ഇതിന് അവലംബിച്ചിരുന്നത് വളരെ ചെലവേറിയതും സമയമെടുക്കുന്നതുമായ രാസപ്രക്രിയകളാണ്. ആ സ്ഥിതിക്ക് മാറ്റമുണ്ടാക്കി, 'ക്ലിക്ക്' ചെയ്യുന്ന വേഗത്തില്‍ നേരിട്ട് ഇത്തരം സങ്കീര്‍ണ രാസപ്രക്രിയകള്‍ സാധ്യമാക്കുകയാണ് ഇത്തവണത്തെ നൊബേല്‍ ജേതാക്കള്‍ ചെയ്തത്.

ഷാര്‍പ്പ്ലെസ്സിന് ഇത് രണ്ടാം തവണയാണ് കെമിസ്ട്രി നൊബേല്‍ ലഭിക്കുന്നത്. 2001-ലാണ് ഷാര്‍പ്പ്ലെസ്സിന് ആദ്യ നൊബേല്‍ ലഭിച്ചത്.

Content Highlights: Nobel Prize in Chemistry 2022, Nobel Prize 2022, click chemistry, bioorthogonal chemistry

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented