ബി മണികണ്ഠ, ഡോ.നീലി ചന്ദ്രൻ, കെ.പ്രജിത്
പെരിയ: ശരീരത്തിലെ സോഡിയത്തിന്റെ അളവുകണ്ടെത്താന്‍ ഇനി ലാബുകളിലേക്ക് ഓടണ്ട. വീട്ടിലിരുന്ന് സ്വയം സോഡിയത്തിന്റെ അളവുകണ്ടെത്താന്‍ സാധിക്കുന്ന ചെലവുകുറഞ്ഞ നിറംമാറുന്ന കടലാസ് സ്ട്രിപ്പുകള്‍ വികസിപ്പിച്ച് കേരള കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷകര്‍. മൂത്രം, വിയര്‍പ്പ് എന്നിവ ഉപയോഗിച്ചാണ് സോഡിയത്തിന്റെ അളവുകണ്ടെത്തുക.
ശരീരശ്രവങ്ങളില്‍ മുക്കുമ്പോള്‍ സ്ട്രിപ്പുകളില്‍വരുന്ന നിറവ്യത്യാസം പരിശോധിച്ചാണ് അളവ് നിര്‍ണയിക്കുന്നത്. 10 നാനോ മീറ്ററില്‍ താഴെ വലുപ്പമുള്ള കോപ്പര്‍-കുര്‍ക്കുമിന്‍ നാനോ കണങ്ങളുടെ ക്ലസ്റ്ററുകള്‍ വികസിപ്പിച്ച് കടലാസ് സ്ട്രിപ്പുകളില്‍ അച്ചടിക്കുകയാണ് ചെയ്തത്. പരീക്ഷണങ്ങളില്‍ സോഡിയത്തിന്റെ ചെറിയ അളവുപോലും കണ്ടെത്താനായതായി ഗവേഷകര്‍ പറഞ്ഞു.
കേരള കേന്ദ്ര സര്‍വകലാശാലയിലെ ഫിസിക്‌സ് വിഭാഗം അധ്യാപിക പ്രൊഫ. സ്വപ്ന നായര്‍, ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുലാര്‍ ബയോളജി വിഭാഗം തലവന്‍ ഡോ. രാജേന്ദ്ര പിലാങ്കട്ട എന്നിവരുടെ മേല്‍നോട്ടത്തില്‍ ഗവേഷക വിദ്യാര്‍ഥികളായ ഡോ. നീലി ചന്ദ്രന്‍, ബി. മണികണ്ഠ, ജെ. പ്രജിത് എന്നിവരാണ് കണ്ടുപിടിത്തത്തിനുപിറകില്‍.
ഗവേഷണ പ്രബന്ധം നേച്ചര്‍ പബ്ലിഷിങ് ഗ്രൂപ്പിന്റെ സയന്റിഫിക് റിപ്പോര്‍ട്ട് മാസികയില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്തെ വിവിധ മെഡിക്കല്‍ കോളേജുകളും സ്ഥാപനങ്ങളും സ്ട്രിപ്പിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിര്‍മാണത്തിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Content Highlights: new invention leads to the finding out of a paper which helps in measuring the amount of sodium
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..