ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ പറ്റിയ സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് നാസ


ഇത്രയും വര്‍ഷക്കാലത്തെ ശാസ്ത്ര പഠനങ്ങളും വിവരങ്ങളും കണ്ടെത്തലുകളുമെല്ലാം വിശകലനം ചെയ്താണ് ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘം ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്.

Photo: NASA

വാഷിങ്ടണ്‍,ഡി.സി.: ആര്‍ട്ടെമിസ് ദൗത്യത്തിന്റെ മൂന്നാമത് വിക്ഷേപണത്തില്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ തിരഞ്ഞെടുത്ത് നാസ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്ത് 13 സ്ഥലങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. മനുഷ്യനെ ചന്ദ്രനില്‍ വീണ്ടുമെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ആര്‍ട്ടെമിസ് ദൗത്യത്തിന്റെ മൂന്നാമത് വിക്ഷേപണത്തിലാണ് ആദ്യമായി ബഹിരാകാശ സഞ്ചാരികള്‍ ചന്ദ്രനിലേക്ക് പുറപ്പെടുക.

"അപ്പോളോയ്ക്ക് ശേഷം മനുഷ്യനെ ചന്ദ്രനില്‍ തിരികെയെത്തിക്കാനുള്ള ശ്രമങ്ങളുടെ വലിയൊരു കുതിച്ചുചാട്ടമാണ് സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെയുണ്ടായത്. ഇതിന് മുമ്പുണ്ടായ ഒരു ദൗത്യവും പോലെയല്ല ഇത്. ബഹിരാകാശ യാത്രികര്‍ മനുഷ്യര്‍ മുമ്പ് പര്യവേക്ഷണം ചെയ്തിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് കടക്കുകയും അവിടെ ഭാവിയില്‍ ദീര്‍ഘകാല താമസമൊരുക്കുന്നതിനുള്ള അടിത്തറിയിടുകയും ചെയ്യും." ആര്‍ട്ടെമിസ് കാമ്പയിന്‍ ഡെവലപ്‌മെന്റ് ഡിവിഷന്‍ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ക് കിരാസിച്ച് നാസയുടെ പത്രപ്രസ്താവനയില്‍ പറഞ്ഞു.ഫൗസ്റ്റിനി റിം എ, പീക്ക് നിയര്‍ ഷാക്കിള്‍ടണ്‍, കണ്ക്റ്റിങ് റിഡ്ജ്, കണക്റ്റിങ് റിഡ്ജ് എക്സ്റ്റന്‍ഷന്‍, ഡി ഗെര്‍ലാച് റിം 1, ഡീ ഗെര്‍ലാച് റിം 2, ഡീ ഗെര്‍ലാച്-കോച്‌ലര്‍ മസിഫ്, ഹവോര്‍ത്ത്, മലാപെര്‍ട്ട് മസിഫ്, ലെയ്ബ്‌നിസ് ബീറ്റ് പ്ലേറ്റിയൂ, നോബിള്‍ റിം 1, നോബിള്‍ റിം 2, അമുണ്‍സെന്‍ റിം എന്നീ സ്ഥലങ്ങളാണ് ആര്‍ട്ടെമിസ് മിഷന്‍ ലാന്‍ഡിങിന് വേണ്ടി തിരഞ്ഞെടുത്തത്.

ഇത്രയും വര്‍ഷക്കാലത്തെ ശാസ്ത്ര പഠനങ്ങളും വിവരങ്ങളും കണ്ടെത്തലുകളുമെല്ലാം വിശകലനം ചെയ്താണ് ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും അടങ്ങുന്ന സംഘം ഈ സ്ഥലങ്ങള്‍ തിരഞ്ഞെടുത്തത്. നാസയുടെ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്ററില്‍ നിന്നുള്ള വിവരങ്ങളും ഇതിനായി സഹായകമായി.

വിക്ഷേപണ സമയം കണക്കാക്കി ഈ സ്ഥലങ്ങളില്‍ നിന്ന് ഭൂമിയിലേക്കുള്ള ആശയവനിമയം, ഇവിടുത്തെ പ്രകാശ ലഭ്യത ഉള്‍പ്പടെ സുരക്ഷിതമായ ലാന്‍ഡിങിന് വേണ്ട ഘടകങ്ങളും വിദഗ്ദര്‍ പരിശോധിച്ചിരുന്നു.

തിരഞ്ഞെടുത്ത എല്ലാ പ്രദേശങ്ങളും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ആറ് ഡിഗ്രി അക്ഷാംശത്തിനകത്താണ്. കൂടാതെ വൈവിധ്യമാര്‍ന്ന ഭൂമിശാസ്ത്രപരമായ സവിശേഷതകളും ഈ സ്ഥലങ്ങള്‍ക്കുണ്ട്. വിക്ഷേപണത്തിന് വേണ്ടിവരുന്ന സമയക്രമത്തിനനുസരിച്ച് ഈ സ്ഥലങ്ങളിലേതും തിരഞ്ഞെടുക്കാന്‍ ദൗത്യ സംഘത്തിന് സാധിക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തായതിനാല്‍ ഈ സ്ഥലങ്ങളെല്ലാം ദൗത്യത്തിന് ഏറെ പ്രധാനപ്പെട്ടവയാണ്.

അതേസമയം ശാസ്ത്ര, സാങ്കേതിക വിഭാഗങ്ങള്‍ക്കിടയില്‍ ഈ 13 സ്ഥലങ്ങളടെയും നേട്ടങ്ങളും കോട്ടങ്ങളും ചര്‍ച്ചയ്ക്ക് വിധേയമാക്കും. അഭിപ്രായങ്ങള്‍ക്കനുസരിച്ച് ഭാവിയില്‍ കൂടുതല്‍ സ്ഥലങ്ങള്‍ ഇതിനായി തിരഞ്ഞെടുക്കും.

Content Highlights: NASA selects regions to land crew for Artemis crewed mission

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented