Photo: NASA/JPL-Caltech via IANS
ചൊവ്വയില്‍ നിന്ന് മറ്റൊരു സാമ്പിള്‍ കൂടി ശേഖരിച്ച് നാസയുടെ പെര്‍സിവറന്‍സ് റോവര്‍. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്നും ശേഖരിക്കുന്ന ഏഴാമത്തെ പാറക്കഷ്ണമാണിത്. ചൊവ്വയിലെ ജസെറോ ഗര്‍ത്തത്തില്‍ നിന്ന് തുരന്നെടുത്തതാണ് ഈ സാമ്പിള്‍.
ഒരു കാറിന്റെ വലിപ്പമുള്ള റോവറാണ് പെര്‍സിവറന്‍സ്. ഇപ്പോഴുള്ള പ്രദേശത്ത് നിന്ന് ഇനിയും ഒരു സാമ്പിള്‍ കൂടി ഇത് ശേഖരിക്കും. അതിന് ശേഷം പുരാതന നദിയെന്നറിയപ്പെടുന്ന ഡെല്‍റ്റയിലേക്ക് സഞ്ചരിക്കും.
ട്വിറ്ററിലൂടെയാണ് ഏഴാമത്തെ സാമ്പിള്‍ ശേഖരിച്ച വിവരം പെര്‍സിവറന്‍സ് ലോകത്തെ അറിയിച്ചത്.

ഭാവിയില്‍ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനായി സാമ്പിളുകള്‍ ശേഖരിക്കുന്നത് പെര്‍സിവറന്‍സ് റോവറിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണ്. ചൊവ്വയിലെ പ്രാചീന ജീവന്റെ തെളിവുകള്‍ കണ്ടെത്തുകയാണ് മറ്റൊരു ദൗത്യം.
45 കിമീ. വിസ്തൃതിയുള്ള ജസെറോ ഗര്‍ത്തത്തില്‍ ഒരു തടാകവും ഡെല്‍റ്റ നദിയും ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത്. അതുകൊണ്ടു തന്നെയാണ് ഈ മേഖലയില്‍ പര്യവേക്ഷണം നടത്തുന്നതെന്ന് പദ്ധതി അംഗങ്ങള്‍ പറയുന്നു.
ഒരു വര്‍ഷക്കാലമായി പെര്‍സിവറന്‍സ് ചൊവ്വയില്‍ എത്തിയിട്ട്. ഡെല്‍റ്റ നദി പ്രദേശത്തേക്ക് പോവുന്നതിനായി ഇപ്പോള്‍ ലാന്‍ഡ് ചെയ്ത ഇടത്തേക്ക് തന്നെ നീങ്ങിക്കൊണ്ടിരിക്കുകയാണ്.
2031 ഓടെ പെര്‍സിവറന്‍സ് ശേഖരിക്കുന്ന സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാനാണ് പദ്ധതി. നാസയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ചേര്‍ന്നുള്ള പദ്ധതിയായിരിക്കും ഇത്.
Content Highlights: NASA, Perseverance rover, Mars Exploration
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..