ഇൻസൈറ്റ് ലാൻഡർ | Photo: NASA
ഭൂമികുലുക്കങ്ങള്‍ക്ക് സമാനമായ ചൊവ്വയിലെ കമ്പനങ്ങളെ കുറിച്ച് പഠിക്കുകയെന്ന ലക്ഷ്യവുമായി ചൊവ്വയിലെത്തിയ ഇന്‍സൈറ്റ് മാര്‍സ് ലാന്‍ഡറിന്റെ പ്രവര്‍ത്തനം ഈ വര്‍ഷം ഡിസംബറില്‍ അവസാനിക്കും. സോളാര്‍ പാനലില്‍ പൊടി മൂടിയതോടെ ആവശ്യത്തിന് ഊര്‍ജം സംഭരിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവന്നത്.
ഇന്റീരിയര്‍ എക്‌സ്‌പ്ലൊറേഷന്‍ യൂസിങ് സീസ്മിക് ഇന്‍വെസ്റ്റിഗേഷന്‍, ജിയോ ഡെസി ആന്റ് ഹീറ്റ് ട്രാന്‍സ്‌പോര്‍ട്ട് എന്ന ഇന്‍സൈറ്റ് ലാന്‍ഡര്‍ 2018 നവംബറിലാണ് ചൊവ്വയിലിറങ്ങിയത്. മെയ് നാലിന് 5 മാഗ്നിറ്റിയൂഡ് ശക്തിയുള്ള കമ്പനം റോവര്‍ രേഖപ്പെടുത്തിയിരുന്നു.
ഊര്‍ജം തീര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്നത് ഡിസംബറോടെ ലാന്‍ഡര്‍ പ്രവര്‍ത്തനം നിലയ്ക്കുകയും ദൗത്യം അവസാനിപ്പിക്കുകയും ചെയ്യുമെന്ന് നാസ പ്രസ്താവനയില്‍ പറഞ്ഞു.
ചൊവ്വയിലെ കമ്പനങ്ങളെ കുറിച്ച് ഇന്‍സൈറ്റ് ശേഖരിച്ച വിവരങ്ങളില്‍ നിന്നും ചൊവ്വാഗ്രഹത്തിന്റെ പുറംപാളി, മാന്റില്‍, അകക്കാമ്പ് ഉള്‍പ്പെടുന്ന ആന്തരിക ഘടന കണക്കാക്കാനും പഠിക്കാനും ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചു. ചൊവ്വയിലെ കാലാവസ്ഥ സംബന്ധിച്ച വിവരങ്ങളും ഇന്‍സൈറ്റ് ശേഖരിച്ചു.
ചൊവ്വയിലെ ഭാവി ദൗത്യങ്ങള്‍ക്ക് സഹായകമാവുന്ന ഒട്ടേറെ വിവരങ്ങളാണ് ഇന്‍സൈറ്റ് ദൗത്യത്തിലൂടെ ശാസ്ത്രലോകത്തിന് ലഭിച്ചത്.
2.2 മീറ്റര്‍ വീതിയുള്ള രണ്ട് സോളാര്‍പാനലുകളുള്ള ഇന്‍സൈറ്റ് ലാന്‍ഡര്‍ രണ്ട് വര്‍ഷക്കാലത്തേക്കാണ് രൂപകല്‍പന ചെയ്തത്. എന്നാല്‍ കാലാവധി വീണ്ടും നീട്ടുകയായിരുന്നു. പക്ഷെ സോളാര്‍ പാനലില്‍ പൊടി മൂടുകയും ഊര്‍ജോത്പാദനം കുറയുകയും ചെയ്തതോടെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവാനാവാതെ വരികയായിരുന്നു.
Content Highlights: NASA's inSight mission to last only till December
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..