Photo: twitter / nasa jpl
ചൊവ്വയിലെ സൂര്യാസ്തമയത്തിന്റെ ചിത്രം പകര്‍ത്തി നാസയുടെ ഇന്‍ജെന്യുയിറ്റി മാര്‍സ് ഹെലികോപ്റ്റര്‍. ഫെബ്രുവരി 22 ന് ഹെലികോപ്റ്ററിന്റെ 45-മത്തെ പറക്കലിനിടെയാണ് ചിത്രം പകര്‍ത്തിയത്.
ദൂരെ മലനിരകള്‍ക്ക് മുകളിലായി അസ്തമയ സൂര്യന്‍ നില്‍ക്കുന്നതായാണ് ചിത്രം. ജസറോ ഗര്‍ത്തത്തിലെ മണ്ണിലും പാറകളിലുമെല്ലാം സൂര്യ പ്രകാശം പതിയുന്നതായി ചിത്രത്തില്‍ കാണാം.
2021 ഫെബ്രുവരി 18 നാണ് നാസയുടെ പെര്‍സിവിയറന്‍സ് റോവറിനൊപ്പമാണ് ഇന്‍ജെന്യൂയിറ്റി ഹെലികോപ്റ്ററും ചൊവ്വയിലെത്തിയത്. ഭൂമിയ്ക്ക് പുറത്തൊരു ഗ്രഹത്തില്‍ ഇന്‍ജെന്യുയിറ്റിയെ പോലെ മറ്റൊരു ഉപകരണവും ഇതുവരെ ഉപയോഗിച്ചിട്ടില്ല.
തുടക്കത്തില്‍ വളരെ കുറച്ച് തവണ മാത്രമാണ് ഈ ഉപകരണം പറത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ നാസ കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ തവണ ഇത് ഉപയോഗിക്കാന്‍ സാധിച്ചു. ചൊവ്വയില്‍ വായുവിലുയര്‍ന്ന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്. നിലവില്‍ 46 തവണ ഇന്‍ജെന്യുയിറ്റി ചൊവ്വയില്‍ പറന്നു. ഫെബ്രുവരി 22, 25 തീയ്യതികളിലാണ് 45-ാമത്തേയും 46-മത്തേയും പറക്കല്‍ നടത്തിയത്. ഉയര്‍ന്ന റസലൂഷനിലുള്ള കളര്‍ ക്യാമറയാണ് ഇതിലുള്ളത്.
Content Highlights: NASA's Ingenuity helicopter captures Martian sunset
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..